Tuesday, September 29, 2009

എന്റെ മരണം!

ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍ തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌ ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ് ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി ആശുപത്രിയുടെ  അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി. ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌ നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍ മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍ മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കൌതുകത്തോടെ  മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചതനുസരിച്ച്  അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി. എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്. എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്. അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.


ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി. എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ അടുത്തിരുന്ന് ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക് അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.

ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര പോയി തന്റെ കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ “നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന് ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന സമയത്ത് വേദന സഹിക്കാതെ രങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട് തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട് തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന് പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.

എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു പൊരുത്തപ്പെടീക്കാന്‍ ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്? ഞാന്‍ മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ മനസ്സില്‍ ചിന്തകള്‍ കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ് കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം ഞാനോര്‍ത്തു.എങ്കിലും ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍ സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത് അവന്റെ ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍  ഒരു പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന  ടി വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച് നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍ അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍ ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ, ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന് ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക് വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക് പേടിയാണ്,ഒരു കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി കാണുന്നില്ലല്ലോ എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക് കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ കളിയാക്കിയവര്‍, അധിക്ഷേപിച്ചവര്‍, സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു. അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്, പരസ്പരം മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ മെത്തയില്‍..എന്തിനായിരുന്നു?   എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ പൂര്‍ണ്ണമായി മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല, എനിക്കതിനൊരു  ഉത്തരം കിട്ടിയില്ല.ആ ഒരു  തീരുമാനമെടുക്കാനുള്ള  സ്വാതന്ത്ര്യമെങ്കിലും അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക് കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍ കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍ തീര്‍ത്തു.


അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട് കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി. സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു. നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ് തീര്‍ക്കുന്നു. ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത് കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല് കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത് നിസ്കാരം’ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍ തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം. മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന ശയ്യയ്ക്കായ് തയ്യാറാക്കി വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ് മെത്തയില്‍!  ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച് വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥ പിന്നെ എന്താണ്?

മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച് കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും ഉണ്ടായിട്ടില്ല.ചെറിയൊരു നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള  സംശയം എന്നില്‍ ബലപ്പെട്ടു. എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു. ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍ മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ?  എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം!

89 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഒരു സ്വപ്ന കഥ. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ.

സസ്നേഹം,

വാഴക്കോടന്‍

Sureshkumar Punjhayil said...

Valare manoharamaayirikkunnu vaze... maranam avanavanu sughavum mattullavarkku dukhavum ( nere thirichum ) sammanikkumpol pratheykichum...!

Manoharam, Ashamsakal...!!!

Afsal said...

Ohh, Kidilam, Vazhakkodan...........otta swasathil vaayichu theerthu.

കാട്ടിപ്പരുത്തി said...

വാഴക്കോടന്‍ ശൈലിയില്‍ മറ്റൊരു കുറിപ്പ്- ഇക്കുറി കുറച്ചു ഗൌരവത്തിലാണല്ലോ!!
കൊള്ളാം കുറെ കാര്യങ്ങള്‍ ലളിതമായും കാര്യമായും പറഞ്ഞിരിക്കുന്നു.
ഒരു വിശ്വാസിയും തന്റെ കടങ്ങളെ കുറിച്ചും ബാധ്യതകളെകുറിച്ചും എഴുതിവക്കാതെ ഉറങ്ങരുതെന്ന പാഠമാണെനിക്കോര്‍മവരുന്നത്.
ആശംസകള്‍-

രാജീവ്‌ .എ . കുറുപ്പ് said...

മുന്‍പ് ഹരിയെട്ടന്റെ (പോങ്ങുമൂടന്‍) ഇത് പോലെ ഒരു പോസ്റ്റ്‌ വായിച്ചു പേടിച്ചത് ഓര്‍ക്കുന്നു . വാഴേ പേടിയാവുന്നു എല്ലാം ഉപേക്ഷിച്ചു പോവാന്‍, ഈ ലോകം, ഉറ്റവര്‍ ഉടയവര്‍, എല്ലാം പിന്നെ കാണാന്‍ പറ്റുമോ,
ഇന്നൊരു ഫുള്‍ അടിക്കണം, ഇല്ലേല്‍ ഉറങ്ങാന്‍ പറ്റില്ല മച്ചൂ (പോസ്റ്റ്‌ മനോഹരം എന്ന് പറയേണ്ടതില്ലല്ലോ)

ഷെരീഫ് കൊട്ടാരക്കര said...

മജീ, ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം കഥ നന്നായീ എന്നു കൂടി അറിയിക്കട്ടെ. എല്ലാവരും എന്നും ഓർമിക്കേണ്ട ചില കടമകൾ കഥയുടെ ഭാഷയിൽ പറഞ്ഞപ്പോൾ അതു ആകർഷമായി അനുഭവപ്പെട്ടു.

സന്തോഷ്‌ പല്ലശ്ശന said...

ജീവിതം നിദ്രയിലെ സ്വപ്നജാലകത്തിലൂടെ യുക്തി ഭദ്രമല്ലാത്ത ഒരു പാടു മായക്കാഴ്ച്ചകള്‍ കാണാറുണ്ട്‌. ക്രമം തെറ്റിയവയും യാതൊരു സാംഗത്യവുമില്ലാത്തവയുമായി ഒരു പാട്‌ ഇമേജറികള്‍ സ്വപ്നത്തില്‍ മിന്നി മറയും.ഫ്രോയിഡ്‌ സ്വപ്നത്തെക്കുറിച്ചെഴിതിയ ലേഖനങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ വിഷമം. മാത്രമല്ല സ്വന്തം മരണത്തെക്കുറിച്ചെഴുതിയ ഒരു പാശ്ചാത്യ ഇംഗ്ളീഷ്‌ നോവലും (അതോ ചെറുകഥയൊ..? ഓര്‍മ്മവരുന്നില്ല) വായിച്ചതായി ഒരു ഓര്‍മ്മയുണ്ട്‌. ജീവിതത്തില്‍ നിന്ന്‌ മരണത്തിലേക്ക്‌ ഒരെത്തിനോട്ടം തികച്ചു വിഭ്രമാത്മകമായ ഒരനുഭവം തന്നെയാണ്‌. ഈ സ്വപ്നക്കാഴ്ച്ചയിലൂടെ സ്വന്തം മരണത്തെ വാഴക്കോടന്‍ തികച്ചും മൌലികമായ പര്‍സരങ്ങളെ കൂട്ടിയിണക്കി വരച്ചിടുന്നു.. വാഴക്കോടന്‍ എന്ന വ്യക്തി അവന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍, വ്യക്തികള്‍, തന്‍റെ കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ വിട്ടുമാറി കഥയെ കൊഴുപ്പിക്കാന്‍ കൃതൃമമായി ഒരു ഇമേജ്‌ പോലും കൊണ്ടുവരുന്നില്ല എന്നതാണ്‌ ഈ കഥയെ വ്യത്യ്സ്ഥമാക്കുന്നത്‌.

ഒരു സ്വപ്നത്തിന്‍റെ അവതരണം ആയതിനാലും വളരെ മൌലികമായ ജീവിത പരിസരങ്ങളില്‍ നിന്ന്‌ ആവിഷ്ക്കരിക്കപ്പെടുന്ന കഥയായതിനാലും ഈ കഥയെ കഥയെന്ന ഗണത്തില്‍ തന്നെ കൂട്ട്ച്ചേര്‍ത്ത്‌ അംഗീകരിക്കുന്നതില്‍ തെറ്റില്ല.

മനുഷ്യന്‍ നിദ്രയില്‍ അര്‍ദ്ധബോധത്തില്‍ കാണുന്ന തികച്ചും യുക്തി ഭദ്രമല്ലാത്ത്‌ സ്വപ്നങ്ങളുടെ സത്യത്തെ അന്വേഷിച്ചുള്ള കഥകള്‍ സാഹിത്യത്തില്‍ ഒട്ടേറെയുണ്ട്‌ എന്നതു ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നു. പൌലോ കൊയ്ലൊയുടെ ആല്‍ക്കെമിസ്റ്റ്‌ അത്തരത്തിലുള്ള ഒരു കഥയാണ്‌.

തന്‍റെ ജീവിതത്തിലെ താനറിയാതെ ഉണ്ടായ വിടവുകളെ ഒരു സ്വപ്നത്തിലൂടെ നോക്കിയറിയുന്ന ഒരു അവസ്ഥ ഈ കഥയിലുണ്ട്‌. തന്‍റേ മകനെ താന്‍ ജീവിതത്തില്‍ ചില വിലകുറഞ്ഞ ടെലിവിഷന്‍ സംസ്കാരത്തില്‍ ഉപേക്ഷിച്ചൊ എന്ന്‌ ഒരച്ഛന്‍റെ നിരാശാ ഇതിനുദാഹരണമാണ്‌. ഇത്തരം ജീവിത മുഹൂര്‍ത്തങ്ങള്‍ ഈ കഥയെ തികച്ചും വൈയ്യക്തികമായ ഒരു ആത്മഭാഷണമാക്കി വായിക്കാവുന്നതാണ്‌.

വളരെ പരിശുദ്ധമായ ഒരു മതവിശ്വാസിയേയും ഒരു പച്ച മനുഷ്യനേയും ഈ കഥയില്‍ വാഴക്കോടന്‍ വരച്ചു വച്ചിട്ടുണ്ട്‌. ഒരു ജീവിതം കൊണ്ട്‌ പൂര്‍ത്തീ കരിക്കാനാവാത്ത ഒടുങ്ങാത്ത കടപ്പാട്‌ അമ്മയോട്‌ ഒരു മനുഷ്യനുള്ളതിനെക്കുറിച്ച്‌ വളരെ മനോഹരമായിത്തന്നെ വാഴക്കോടന്‍ വരച്ചു വച്ചിട്ടുണ്ട്‌...

ജീവിതത്തിന്‍റെ സമസ്യകളെ ഓര്‍മ്മിപ്പിക്കുന്ന ഈ കഥ വളരെ ലളിതവും മറ്റു പലരും പറഞ്ഞ ഒരു പ്രമേയവുമാണ്‌ എന്ന ഒരു കുറവു മാത്രമെ ഈ കഥയില്‍ ഞാന്‍ കാണുന്നുള്ളു എങ്കിലും മുകളില്‍ പറഞ്ഞ പോലെ തന്‍റെ വൈയ്യക്തിക പരിസരങ്ങളുടെ ഇമേജറികൊണ്ട്‌ വാഴക്കോടന്‍ ഈ കഥയെ സുരക്ഷിതമായ ഇടത്തില്‍ എത്തിച്ചു.
എഴുതുക ഇനിയും...ഇതിലും നന്നായി.

ഓട്ടകാലണ said...

അഹന്ത എന്നത് മനസില്‍ ഉടലെടുക്കാതിരിക്കാന്‍
സ്വന്തം മരണത്തെ പറ്റി ചിന്തിച്ചാല്‍ മതിയെന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ പോസ്റ്റ്.
മരണമെന്നത് അനുഭവിച്ചറിഞ്ഞ് വിവരിക്കാന്‍ കഴിയാത്തതുകൊണ്ട് പലപ്പോഴും ഭാവനയിലാണ് അതിനു കഴിയുക.

ഇത്തരം ഭാവനകള്‍ ഒരുപാട് വായിച്ചും സിനിമകളില്‍ കണ്ടും അറിഞ്ഞിട്ടുണ്ടെങ്കിലും വാഴക്കോടന്റെ രചനയിലും പുതുമയില്ലാതില്ല

എഴുതി തീര്‍ക്കാന്‍ ധ്യതി കാണിച്ചതുപോലെ തോന്നുന്നു ചില ഇടങ്ങളില്‍.

(അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലോ.)
വാഴക്കോടന്റെ ആദ്യകമന്റ് കാണാത്തവര്‍ എന്റെ മോളില്‍ കയറാന്‍ വരരുത്!

ramanika said...

പഴയ സ്റ്റൈല്‍ നര്‍മ്മം മതി എന്നൊരു തോന്നല്‍
ഇത് സ്വപ്നം പോലെ മാഞ്ഞു പോകട്ടെ
എന്തായാലും സ്വന്തം മരണം ഇത്ര മനോഹരമായി എഴുതാന്‍ ആര്‍ക്കും ആവില്ല!

രഞ്ജിത് വിശ്വം I ranji said...

ഈ കഥ വായിച്ചപ്പോള്‍ ശരീരമാകെ തളര്ന്ന്‍ ഒന്ന് അനങ്ങാന്‍ പോലുമാകാതെ ബോധത്തിന്റെയും അബോധത്തിന്റെയും ഇടയില്‍ എല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാനും ചെയ്യാനുമാവാതെ നരകിക്കുന്ന മനുഷ്യജന്മങ്ങളെയാണ് ഓര്ത്തത്. ആശുപത്രികളുടെ വെന്റിലേറ്ററുകളില്‍ വീടിന്റെ ഇരുട്ടു മൂടിയ അകത്തളങ്ങളില്‍ ഒക്കെ ഇങ്ങനെ കഴിയേണ്ടി വരുന്നവരുടെ അവസ്ഥയും കഥാനായകന്റെ അവസ്ഥയും സമാനമല്ലേ..
കഥ നന്നായി എന്ന് പറഞ്ഞാല്‍ അത് മുഖസ്തുതിയാകുമോ ആവോ..

Rakesh R (വേദവ്യാസൻ) said...

പലപ്പോഴും ആലോചിച്ചിട്ടുണ്ട് മരണം എന്ന അവസ്ഥയെക്കുറിച്ച്, ആര്‍ക്കെങ്കിലും വന്ന് പറഞ്ഞുതരാനായിരുന്നെങ്കില്‍ എന്ന്... എന്നെങ്കിലും നമുക്കറിയാന്‍ കഴിയുമോ മരണം എന്ന വാതിലിനപ്പുറം എന്താണെന്ന്.

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

വിമര്‍ശനങ്ങളെ സഹിഷ്ണൂതയോടെ കാണാന്‍ സാധിക്കുമെന്ന ഒന്നാം കമണ്ടിനാണു എന്‍റെ മാര്‍ക്ക്!
പോസ്ടിനു രണ്ടാംസ്ഥാനമേയുള്ളൂ.
ഇനി വിമര്‍ശനങ്ങള്‍ സ്വന്തം ഐ.ഡി.യില്‍ തന്നെ നടത്താനുള്ള ചങ്കുറപ്പ് നാം എന്നാണു നേടുക എന്ന പ്രതീക്ഷയും.
അഭിപ്രായത്തെയും സൌഹൃദത്തെയും കൂട്ടിക്കുഴക്കാത്ത ഒരു വായനലോകം ബ്ലോഗില്‍ ആവശ്യമുണ്ട്.
ആശംസകളോടെ!
തുടര്‍ന്നും എഴുതുക.
(കമണ്ടിടാന്‍ പറ്റിയില്ലങ്കിലും ഞാന്‍ വായിക്കും)
(കീമാന്‍ മുഴുവന്‍ അക്ഷരത്തെറ്റു വരുത്തുന്നു ക്ഷമിക്കുക ആദ്യ കമന്‍റു ഡിലിറ്റാക്കി.)

Arun said...

സന്തോഷ് പല്ലശ്ശനയുടെ നിരൂപണത്തോട് ഞാനും യോജിക്കുന്നു.വാഴക്കോടന്‍ ഇതിലൂടെ പലതും ഓര്‍മ്മപ്പെടുത്തി.
തിരിച്ചറിവുകള്‍ നേടാനുതകുന്ന വളരെ നല്ല കഥ.

ഭാവുകങ്ങള്‍!!!

വാഴക്കോടനെ പോലുള്ളവര്‍ ഈ ബൂലോകത്ത് എന്നും നിറസാനിദ്ധ്യമാകട്ടെ!

M.A Bakar said...

വളരെ മനോഹരം....
മരണത്തിണ്റ്റെയും ജീവിതത്തിണ്റ്റെയും ഇടക്കുള്ള ഉറക്കത്തില്‍ മയ്യത്തടക്കപ്പെട്ടവണ്റ്റെ ആവലാതികള്‍ക്കുപോലും ദുന്‍ യാവില്‍ സ്നേഹിക്കപ്പെടുന്നവര്‍ക്കായുള്ള വേവലാതികളാണു..

പകല്‍കിനാവന്‍ | daYdreaMer said...

ഈ സ്വപ്നം എനിക്കിഷ്ടപ്പെട്ടില്ല... :(

വീകെ said...

ജീവിക്കുന്ന കാലത്ത് കൊന്നും തിന്നും കൊലവിളി നടത്തിയും എന്തെല്ലാം നേടിയാലും പോകാൻ നേരം ഒന്നും കൊണ്ടു പോകാൻ കഴിയില്ലന്ന് ഓർമ്മപ്പെടുത്തുന്നു..

ആറടി മണ്ണിൽ അലിഞ്ഞു ചേരാനൊ,ചിതയിൽ എരിഞ്ഞു തീരാനോ ഉള്ളതാണെന്നു എല്ലാവർക്കും അറിയാമെങ്കിലും ആരുമത് ഓർക്കാറേയില്ല...?!

ആശംസകൾ.

Anitha Madhav said...

ഒരു സ്വപ്നമാണെന്ന്, കഥയാണെന്ന് എനിക്കു തന്നെ വിശ്വസിക്കാന്‍ പ്രയാസം.അത്രയ്ക്ക് മനോഹരമായി എഴുതിയിരിക്കുന്നു.

വാഴക്കോടന്റെ കുടുംബം ഈ കഥ എങ്ങിനെ ഉള്‍ക്കൊള്ളും?

രചനയിലെ ഈ സത്യസന്ധതയാണ് വാഴക്കോടനെ വ്യത്യസ്ഥനാക്കുന്നത്.
പ്രാര്‍ത്ഥനകളോടെ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
Rafeek Wadakanchery said...

ഒരു മരണത്തിന്റെ അരികത്തുകൂടി ഞാന്‍ നടന്നു നീങ്ങിയിട്ടു കുറച്ചു നാളേ ആയുള്ളൂ. അതു കൊണ്ടു തന്നെ ഓരോവരിയിലും മരണത്തിന്റെ തണുപ്പും ശാന്തതയും ഞാന്‍ അറിഞ്ഞുകൊണ്ടേ ഇരുന്നു.
എല്ലാവരുടെ ജീവിതത്തിലും നടക്കാന്‍ പോകുന്ന ഈ അനുഭവസാക്ഷ്യ്ത്തിനു ..നാളെ എന്റെ കബറിനു സമീപം പൂക്കാന്‍ ദൈവം കരുതിവച്ച മൈലാഞ്ചി ച്ചെടിയില്‍ നിന്നും ഒരു പൂ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെ മരണം എന്ന സ്വപ്നകഥ(ഇനി സ്വപ്നമല്ലെങ്കിലും)ഭാവനയില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്നതാണെങ്കിലും പ്രശ്നമില്ല കാരണം അത്രക്കും നന്നായിരിക്കുന്നു.
ഓടോ:ഞാനും മരിച്ചിരുന്നു പണ്ട്

സച്ചിന്‍ // SachiN said...

മനസ്സിലെ വല്ലാതെ പിടിച്ചുലയ്ക്കുന്ന കഥ.ഒരു പക്ഷേ ഇത് നാളെ എന്റെ അവസ്ഥയും ഇതല്ലെന്ന് ആര് കണ്ടു? പലതും ഓര്‍മ്മപ്പേടുത്തുമാറ് ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.
നന്നായി എന്നൊക്കെ പറഞ്ഞാല്‍ ‘സുഖിപ്പീരായില്ലെങ്കില്‍ പറയട്ടെ, വളരെ നന്നായിരിക്കുന്നു വാഴക്കോടന്‍.

ആശംസകള്‍

ശ്രദ്ധേയന്‍ | shradheyan said...

'പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം"...
സത്യം വാഴേ... മരിച്ചു കഴിഞ്ഞാല്‍ ഇങ്ങിനെ ഒക്കെ തന്നെയാവും ല്ലേ?

രചനാ ശൈലിയില്‍ ഒരു 'ബഷീറിയന്‍' ടെച്ച് ഉണ്ടായി വരുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ വല്ലവരും എന്‍റെ പുറത്ത്‌ കുതിര കേറുമോ എന്തോ..?

monutty said...

super super vazhakoden jevithathil
iniyum orupadu kadamakal bakiyundannu ormipikunna kidilan
post

ഏറനാടന്‍ said...

വല്ലാത്ത ഭ്രഹ്മാത്മക കഥ! വാഴക്കോടാ പേടിപ്പിച്ചുവല്ലോ ഈ കഥയിലൂടേ?

Husnu said...

This is not a story but a lesson which teach us to live carefully fearing God and fulfil our responsibilities to all.

Really this post is worth.
May Allah bless you and your family. with prayers,
Rizvi Haseena

പാവപ്പെട്ടവൻ said...

ഒരു സ്വപ്നത്തിന്റെ ദൈര്‍ഘ്യം ഒരു മിനുട്ടോ മൂന്ന് മിനുട്ടോ മാത്രമാണ് പക്ഷെ അതൊരു കാലഘട്ടത്തിന്റെ ജീവിതസന്ദര്‍ഭം മുഴുവനും പറഞ്ഞുതരും .ജീവിതത്തെയും, മരണത്തെയും, സ്നേഹത്തെയും, പ്രണയത്തെയും, സമരത്തെയും ,ദുഖത്തെയും എന്നുവേണ്ടാ മനസ്സിന്റെ പുറങ്ങളിലുള്ള സര്‍വ്വവും ഒരു നിര്‍ബന്ധത്തിനും വഴങ്ങാതെ വിവരിക്കപ്പെടും .മനസ്സിന്‍റെ ആവലാതികളുടെ പൂര്‍ണചിത്രികരണമാണ് പലപ്പോഴും ഒരു സ്വപ്നം .ഈ കഥയില്‍ തന്നിലൂടെ കടന്നുപോയഘട്ടങ്ങളെ വളരെ മൃതുലമായ ശൈലിയില്‍ കഥാകാരന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത് വിജയിച്ചിരിക്കുന്നു .മനസ്സിന്‍റെ നൂല്‍ വള്ളികള്‍ ബന്ധിച്ച വീടിന്‍റെ വ്യവഹാരങ്ങളിലേക്ക് നീളുമ്പോള്‍ ആവലാതികളുടെ ആക്കം വര്‍ദ്ധിക്കുന്നു .ഉമ്മയുടെ മക്കളില്‍ ഞാനും ഇഷ്ടപ്പെട്ടവനല്ലേ , ആ പൊരുത്തം എന്നിലുമുണ്ടാകണം , മകനു പറഞ്ഞു കൊടുകാതെ പോയ സംശയങ്ങള്‍ ,ഭാര്യയുടെ സ്നേഹത്തിന്‍റെ , പരിഭവത്തിന്റെ പരമോന്നമായ വികാര പെടുത്തലുകള്‍ ആവര്‍ത്തിക്കപ്പെടുന്നു അതാണ്‌ ഭാര്യയോടു നീ ഒരു പുനര്‍വിവാഹത്തിനു ചിന്തിക്കുമോ ,ശാരീരിക ആവോശങ്ങള്‍ക്ക് എത്രയോ അപ്പുറമാണ് ഞാന്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ആ നിലാവുകള്‍ എന്നു കഥാകാരന്‍ ചോദിക്കുന്നു .തികച്ചും സ്വാഭാവികമായ ചിന്തയുടെ അകപൊരുളുകള്‍ പറയുകയാണ്‌ വാഴക്കൊടന്‍ ഇവിടെ വളരെ മനോഹരമായ ഒരു കഥ ആശംസകള്‍

കണ്ണനുണ്ണി said...

ഒന്നും ചെയ്യാനാവാതെ കിടക്കേണ്ടി വരുന്ന ഈ അവസ്ഥ..മനസ്സില്‍ ഓര്‍ക്കുവായിരുന്നു...ദൈവമേ ഇങ്ങനെ ആണ് മരിച്ചു കഴിഞ്ഞെങ്കില്‍ എനിക്ക് മരിക്കണ്ടാ...
വാഴക്കൊടാ...കുറെ ഏറെ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു ഈ പോസ്റ്റ്‌....
ഒപ്പം വിത്യസ്തത കൊണ്ടും വേറിട്ട്‌ നില്‍ക്കുന്നു...താങ്കളുടെ തന്നെ പോസ്റ്റുകളില്‍ ....
in my words.. one of your classics

Siraj Ksd said...

nice story to read...
but it gives me many remembrances
anyway thanks brother...

Siraj Ksd said...
This comment has been removed by the author.
VEERU said...

എന്തായാലും നിങ്ങളൊരു ഭാഗ്യവാനാണ്...സ്വപ്നത്തിലൂടെയെങ്കിലും മരണത്തെ കാണാൻ കഴിഞ്ഞല്ലേ...ജീവിച്ചു തീർക്കാനിനിയും ബാക്കിയുള്ള ഒരു ജീവിതത്തെ കുറിച്ച് ഒരു പുനർവിചിന്തനം നടത്താൻ ഈ മരണം ഏവർക്കും സഹായകമാവട്ടെ.. ആ‍ശംസകൾ !!

ചാണക്യന്‍ said...

വാഴെ,
ഇത് വല്ലാത്ത സ്വപ്നം ആയിപോയി. യഥാർത്ഥത്തിൽ മരണപ്പെട്ടവന്റെ അവസ്ഥ ഇത് തന്നെയാണോ. ഹോ ആലോചിക്കുമ്പോൾ ഉള്ളിൽ ഒരു കാളൽ....

ജീവിതം അവസാനിക്കുക എന്ന് കേൾക്കാനെ സുഖമില്ല..അത് ശരിക്കും നിസഹായ അവസ്ഥയിൽ അനുഭവിക്കകൂടി വന്നാലോ?

സ്വപ്ന രൂപത്തിലെ കഥ ഏറെ ചിന്തിപ്പിച്ചു...

വാഴേ..എഴുത്ത് തുടരുക..ആശംസകൾ...

അപര്‍ണ്ണ II Appu said...

മനസ്സിനെ വിഷമിപ്പിക്കുന്ന കഥ.
നല്ല ഉപദേശങ്ങള്‍ നല്‍കിയ ഈ കഥ നല്ലൊരു ഓര്‍മ്മപ്പെടുത്തലായി എന്ന് അറിയിക്കട്ടെ.
ആശംസകളോടെ,

Unknown said...

വാഴക്കോടാ...ഇതു വേണമായിരുന്നോ...വായിച്ചു വരുന്തോറും മനസില്‍ വേദനയേറി വരുന്നു. മരണത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു പോലെ. ചില യാഥാര്‍ത്ഥ്യങ്ങള്‍ വേദനിപ്പിക്കുന്നു. നല്ലപോസ്റ്റ് എന്നു പറഞ്ഞാലും ഇതു ഒരിക്കല്‍ കൂടി വായിക്കാന്‍ എനിക്ക് കഴിയുമെന്നു തോന്നുന്നില്ല. ആശംസകള്‍.

Ashly said...

very touching.

NAZEER HASSAN said...

dear maji,

Firstly congrats for the change in the style of writing..( which I was asking you since long time)

the best comment and the totalty of your story is what husnu said ..

this is not a story but a lesson which we all should adopt in our life ..really this is worth .
MAY ALLAH BLESS ALL OF US ..

with love nd prayers
nasi

ബിനോയ്//HariNav said...

"..എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം!.."

ആശയവും സന്ദേശവും പെരുത്തിഷ്ടായി.
പക്ഷെ പതിവ് വാഴക്കോടന്‍ ചേരുവകളില്‍ എന്തോ കുറവ്. നീ ക്ഷമക്കുള്ള മരുന്ന് മുടക്കുന്നുണ്ടോ?! :))

ചിന്തകന്‍ said...

യുവത്വത്തിലും ചുറുചുറുക്കിലും ആരും, താന്‍ മരിച്ച് പോകാനുള്ളതാണെന്ന് ചിന്തിക്കാറില്ലെന്ന് തോന്നുന്നു.എന്തൊരഹങ്കാരമായിരുന്നു അപ്പോള്‍. സഹജീവികളായ മനുഷ്യ മക്കളുടെ കഷ്ടപാടുകള്‍ ശ്രദ്ധിക്കാനോ നോക്കാനോ സമയം ചിലവഴിക്കാത്തവര്‍! മാതാ പിതാക്കളെ വൃദ്ധ സദനങ്ങളിലാക്കിയും അല്ലാതെയും കഷ്ടപ്പെടുത്തി ബാധ്യതകള്‍ നിറവേറ്റാത്തവര്‍!

എല്ലാം എന്തിന് വേണ്ടിയായിരുന്നു???

ജീവിതത്തില്‍ എല്ലാവരും അനുഭവിക്കാന്‍ പോകുന്ന ഒരു നഗ്ന സത്യം ഒരു സ്വപ്ന കഥയിലൂടെ വരച്ചു കാട്ടിയ വാഴക്കോടനെ അഭിനന്ദിക്കാതെ വയ്യ.

നീര്‍വിളാകന്‍ said...

കഥ ഒരുപാട് ഇഷ്ടമായി എങ്കിലും താങ്കളുടെ നര്‍മ്മമാണ് എനിക്ക് കുറേക്കൂടി വായിക്കാന്‍ സുഖം നല്‍കുന്നത്!!

Unknown said...

I read this with beating heart ………., fantastic Mr. Vazha…… it was the moments really I realized my duties to parents - especially to mom-, other family members and community……… I am thinking, in particular, the time I spend with my mom.

Time is running like horse, we never ever forget our duties to others during this busiest and fastest time, one day we will certainly go to the other world.

kichu / കിച്ചു said...

ഈ സ്വപ്നം.. ഈ ഓര്‍മപ്പെടുത്തല്‍ ഒരു നടുക്കം സമ്മാനിച്ചല്ലോ കുട്ടീ..

Sabu Kottotty said...

വളച്ചൊടിച്ചും സുഖിപ്പിച്ചും കമന്റു നീട്ടുന്നില്ല വാഴക്കോടന്‍... ചിന്തിപ്പിയ്ക്കുന്ന വളരെ നല്ല പോസ്റ്റ്, ബൂലോകത്ത് ഏറ്റവും നന്നായി എന്നെ ചിന്തിപ്പിച്ച പോസ്റ്റ്...
ആശംസകള്‍...

ഒരു നുറുങ്ങ് said...

മരണാനുഭവം ഭീകരം..തന്നെ!ഹൊ..
മരിച്ചും മരിക്കാതെയും ജീവിച്ചുകൊണ്ടിരിക്കുന്ന
‘ദുനിയാവില്‍‘മരണസ്മരണ ഉണര്‍ത്തി,നിങ്ങള്‍ടെ
ഈ ലേഖനം ! പ്രവാചകന്‍‘സ്മശാന സന്ദര്‍ശനം’
പ്രോത്സാഹിപ്പിക്കുന്നത്,മനുഷ്യന്‍ അവനവന്‍റെ
മരണവും/മര്‍ണാനന്തരവും ഓര്‍ക്കാന്‍ വേണ്ടിതന്നെ!
പക്ഷെ,സദാ സ്വാര്‍ത്ഥനായവന്‍ മണ്ണിലമര്‍ന്ന് പോവുന്നു!
നാളെയുടെ പ്രതീക്ഷകളോടെ വിണ്ണിലേക്ക് ദ്രിഷ്ടി ഉയര്‍ത്തു
വാന്‍,ഈ’വിഭവസമാഹരണത്തിനിടയില്‍ അവന്‍
അറിഞ്ഞോ അറിയാതെയൊ മറന്നുപോവുന്നു !
വിശ്വാസി അഞ്ചുനേരം തന്‍റെ പ്രാര്‍ത്ഥനകള്‍ക്കു
തുടക്കമിടുന്നതു”തന്‍റെ എല്ലാ നമസ്കാരവും,
കര്‍മങ്ങളും എന്നല്ല ജീവിത‍-മരണമാസകലവും
സര്‍വ്വലോക രക്ഷിതാവായ നാഥനു മുമ്പില്‍
സമ്പൂര്‍ണമായി സമര്‍പ്പിച്ചു”കൊണ്ടാണല്ലോ !
ആരാധനാലയത്തില്‍,നാഥനു മുമ്പില്‍ സമര്‍പ്പണം
നടത്തുന്നവന്‍ ബാഹ്യജീവിതം തന്‍റെ സ്വേഛക്ക്
കീഴ്പെടുത്തുന്നു...സൌകര്യപൂര്‍വം’മറവി’മറ
യാക്കി ഉള്‍വലിയുന്നു!
ഏതു നിമിഷവും മരണം ആസന്നമെങ്കിലും,അതെക്കുറിച്ചു ഒന്നോര്‍ക്കാന്‍
പലരും സന്നദ്ധരല്ല!
അറിയുക! മരണസ്മരണയും,മരണാനന്തരബോധവു
മില്ല എങ്കില്‍ മനുഷ്യന്‍ തികഞ്ഞ ധിക്കാരിയും,മഹാ
തോന്ന്യാസിയുമായി മാറുന്നു!!

വാഴക്കോടാ,ബ്ലോഗിലൂടെ ഈ ധര്‍മസ്മരണ ഉണര്‍ത്തിയതിനു പ്രത്യേക നന്ദി....

അഭി said...

മരണത്തെ കുറിച്ചുള്ള സ്വപ്നം കൊള്ളാം .

മുസ്തഫ|musthapha said...

“പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം“


എല്ലാം പിന്നത്തേക്ക് മാറ്റി വെക്കുന്നു നമ്മൾ... പിന്നത്തേക്ക് മാറ്റിവെക്കപ്പെടാതെ നമ്മുടെ സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നത് ഓർക്കതെ... നന്നായി എഴുതിയിരിക്കുന്നു വാഴക്കോടൻ

ഞാന്‍ ആചാര്യന്‍ said...

വാഴേ, മുള്ള്യേച്ച് പോയിക്കെടന്നൊറങ്ങ്...ഇതു പോലത്തെ എടങ്ങേറ് സൊപ്നോം കൊണ്ട് ഇനി വന്ന് പോകരുത്, അടിച്ച് ഓടിച്ചിടുവേന്‍...

ഗൗരിനാഥന്‍ said...

njan vijarichu marichathu thanne enu..enthayalum kollam

Junaiths said...

ജീവിക്കാന്‍ അനുവദിക്കത്തില്ല അല്ലെ..നീ ഇനിയും ഇതുപോലത്തെ സ്വപ്നം കാണാതിരിക്കട്ടെ,ബാക്കിയുള്ളവരുടെ സമാധാനം കളയാന്‍.

വയനാടന്‍ said...

ഒരു തവണത്തേക്കു ക്ഷമിച്ചു, മേലിൽ ഇതുപോലുള്ള സ്വപ്നം കാണരുത്‌.
:)

ജിപ്പൂസ് said...

മെയില്‍ കിട്ടി വാഴക്കാ.വായിക്കാന്‍ സമയം അനുവദിച്ചില്ല.
ഹും.ന്നോട് നന്നാവാന്‍ ല്ലേ.ആദ്യം ഇങ്ങളു പോയി നന്നാവു കാക്കാ.

ഇനി ഇത്തിരി കാര്യമായി,
മജീദ്ക്കാ വായിച്ചതിനു ശേഷം ചിന്തകള്‍ വല്ലാതെ കാടുകയറുന്നു.ഖബറിലേക്കുള്ള ആ പോക്ക്...!ഹോ.ടൈപ്പാന്‍ വയ്യ ഇനി.ഒന്നു കിടക്കട്ടെ ഞാന്‍.

വശംവദൻ said...

പലവട്ടം വായിച്ചതും ഒത്തിരി ചിന്തിപ്പിച്ചതുമായ ഒരു പോസ്റ്റ്. അവതരണം വളരെ വളരെ മനോഹരം! എല്ലാവിധ ആശംസകളും നേരുന്നു.

ansafmmm said...

.."എനിക്കൊരു അവസരം കൂടി നല്‍കിയ പോലെ ഒരു കൊച്ചു സ്വപ്നം!"....

sherikkum manassil konda oru sentense...

അബ്ദുസ്സലാം. ടി.കെ. said...

താങ്കളുടെ സ്വപ്നതിലുടെ ഞാനും അല്പം യാത്ര ചെയ്തു. വായന പെട്ടെന്ന് അവസാനിച്ചെങ്കിലും ഒരു നീറ്റല്‍‍ ഇപ്പോഴും പിന്തുടരുന്നു...

Unknown said...

kollam..............

Unknown said...

Valare Nannayittundu

Ismail said...

Assalamu alaikum Dear
Gambeeram karanjanangilum vayichu
kay madakki pidichavan kay malarthi pokunna dianam...........
janikkumbo namukku chuttum chirikkan alukal ........
marikkumbo chuttum karayan.......
orupardu karyangal orma vannu3

priyag said...

ente allah!!!!!!!!! pedippichallo ningal . mulmunayil ninna vayichathu.

sHihab mOgraL said...

വെളിച്ചം വിതറുന്ന സ്വപ്നം..

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പ്രത്യേകം പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.ഈ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍

ജന്മസുകൃതം said...

njaan varaan alpam vaikiyo?
saramillennu svayam aasvasikkunnu.
enthaayaalum varaan kazhinjallo.
nannaayittund...ellaarkkum vendiyulla oru svapnam .oru punarchintha ellaarkkum vendathu thanne
abhinandanangal....!!!!!

Kunjipenne - കുഞ്ഞിപെണ്ണ് said...

ജീവിതം ഉദിച്ച്‌ ഉയര്‍ന്ന്‌ അസ്‌തമിക്കലാണ്‌ ചിലര്‍ക്കത്‌ ........................ആ..............എനിക്കറിഞ്ഞൂടെന്റമ്മോ..........

നിസ്സഹായന്‍ said...

വളരെ നന്നാ‍യിട്ടുണ്ട്. അല്പം കൂടി കൈയടക്കം പാലിച്ചിരുന്നെങ്കില്‍, നീട്ടി പരത്താതിരുന്നെങ്കില്‍, ഒരു ക്ലാസിക്ക് കഥയായേനെ ! ഇനിയും പരിഷ്ക്കരിച്ചാല്‍ സൂപ്പര്‍ കഥയാക്കി മാറ്റാം. പക്ഷേ എവിടെയാണു പിഴച്ചതെന്ന് ചൂണ്ടിക്കാണിക്കാനും പറ്റുന്നില്ല. പറയാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ഭയങ്കര നിരൂപകനായേനെ.
ആശംസകള്‍ !

Anonymous said...

Very good...Very good...thanks

സഫറുദീന്‍് said...

ellam onnum koodi ormippichathinu orupadu nandhiyundu...!!

മിസിരിയ നിസാര്‍ said...

വളരെ നാളുകള്‍ക്കു ശേഷമാണു ഞാന്‍ ഒറ്റ ഇരിപ്പിന് ഒരു ബ്ലോഗ്‌ വായിക്കുന്നത്
നന്നായി

ഷബീര്‍ - തിരിച്ചിലാന്‍ said...

സഹോദരാ... താങ്കളുടെ പല bolgs ഉം ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ട്. ഇ മെയില്‍ വഴിയും മനോരമ ബ്ലോഗ് വഴിയുമെല്ലാം. പലതും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്, ചിലത് കരയിച്ചിട്ടുമുണ്ട്. അഭിനന്ദനങ്ങള്‍... ഇനിയും ഒരുപാട് എഴുതുവാനും, അത് വായിക്കനുമുള്ള ഭാഗ്യം സര്‍വ്വ ശക്തന്‍ നമുക്ക് നല്‍കുമാറാവട്ടെ... ആമീന്‍..

HIFSUL said...

സരളമായ ശൈലിയില്‍ ഗംഭീര പെര്‍ഫോമന്‍സ്..
അര്‍ത്ഥവാത്തായ, എല്ലാവരും ഓര്‍ത്തിരിക്കേണ്ട മരണം എന്ന നമ്മുടെ യഥാര്‍ത്ഥ കൂടെപ്പിറപ്പിനെ കുറിച്ച് എല്ലാവരേയും വീണ്ടും ഓര്‍മ്മപ്പെടുത്തിയത് നന്നായിരിക്കുന്നു.
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്..........
(chapter 3 Aal Imraan v.185 - സൂറ ആല്ഇമ്രാന്‍ 185)

zephyr zia said...

മജിയുടെ വ്യത്യസ്തമായ ഒരു പോസ്റ്റ്‌... വായിച്ചുകഴിഞ്ഞിട്ടും ചില ഭാഗങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു...

MUBEER MUBU said...

majeedka marichennu kettappo enikkum manasil oru neettal vannu ..ummauyum uppayum karanjeppo ente kannukalum erananiju....sharikum maranam inganeyanenno thoni poyi....

ശ്രീജിത് കൊണ്ടോട്ടി. said...

സീരിയസ് ആയ എഴുത്ത്.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..

ഐക്കരപ്പടിയന്‍ said...

ഈ കഥ മുംബാരോ ഇമൈൽ ആയി അയച്ചിരുന്നു എന്നു തോന്നുന്നു...?

മരണ ചിന്ത നല്ലവനായി ജീവിക്കാൻ പ്രേരിപ്പിക്കും...യാത്രക്ക് സമയമായവനെ പോലെ ലഗേജ് റെഡിയാക്കാം...

Unknown said...

കൊള്ളിക്കുന്നുണ്ട് ട്ടാ>>>>>>>>

Jefu Jailaf said...

എന്നും കൂടെ കൊണ്ട് പോകുന്ന ലഗ്ഗേജ്, ഒരു ദിവസം ആ ലഗ്ഗേജ് നമ്മളാകുന്ന സമയം വിദുരമല്ല .. നല്ലൊരു ഓര്‍മപ്പെടുത്തല്‍.

വാല്യക്കാരന്‍.. said...

പേടിയാകുന്നു..

വാല്യക്കാരന്‍.. said...

പേടിയാകുന്നു..

സ്വപ്നകൂട് said...

വാഴേ മരണത്തെ കുറിച്ച് മരണം മുന്നില്‍ കണ്ടവര്‍ എന്ത് പറയാന്‍ പേടി ആണ് വാഴേ മരണം എന്ന് കേള്‍ക്കുമ്പോള്‍ എത്ര പേടിച്ചിട്ടും കാര്യം ഇല്ല എന്നറിയാം എന്ന് വന്നു വിളിച്ചാലും കൂടെ പോകാന്‍ ഒരുക്കം ആണ്

haribsha said...

''കുല്ലു നഫ്സിന്‍ ദാഇഖത്തുല്‍ മൌത്ത്''......തീര്‍ച്ചയായും ഓരോ ശരീരവും മരണത്തെ രുജിക്കുക തന്നെ ചെയ്യും (വി. ഖുര്‍ആന്‍). മരണം ഒരു യാതാര്ത്യമാണ്..മനുഷ്യന്‍ സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യം..പക്ഷേ എല്ലാ രസങ്ങളെയും നശിപ്പ്ച്ചു കൊണ്ട് ഒരിക്കല്‍ അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ അത് നമ്മെ പിടികൂടുക തന്നെ ചെയ്യും....വേണ്ട അതയ്യാരെടുപ്പുകളോടെ മരണത്തെ വരവേല്‍ക്കാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍...
മരണമെന്ന യാതാര്ത്യത്തെ ഒരിക്കല്‍ കൂടി ഓര്‍മിക്കാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു...കഥാനായകന്‍റെ ഓരോ അനുഭവങ്ങളും സ്വന്തം അനുഭവം തന്നെയായി തോന്നി..ഓരോ സന്ദര്‍ഭത്തിലും സ്വയം കഥാപാത്രമായി സങ്കല്പിച്ചു നോക്കി...തീര്‍ച്ചയായും മരണം വല്ലാത്ത ഒരു അവസ്ഥ തന്നെ...
അതിനെ പൂര്‍ണമായ തയ്യാറെടുപ്പുകളോടെ നേരിടാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ...മരണമെന്ന യാതാര്ത്യത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചതിനു നന്ദി

chillujalakangal said...

maranam enna yadharthyathodoppam jeevithamenna sathyatheyum kadamakaleyum ormipikkuna oru diferent story.....nannaayitund....:)

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിരഞ്ഞ നന്ദി അറിയിക്കുന്നു.

Afzal said...

valare nannaayittundu... lakku ketta nammude jeevithathinte paachilil oraal polum maranathe patti orkkaarundo.. kadha vaayichappol eppozhum koodeyulla.. kshanikkaathe vannethunna maranathe patti oru nimishathekkenkilum orthu poyi.. congrats...

കാഞ്ഞങ്ങാടന്‍ said...
This comment has been removed by the author.
കാഞ്ഞങ്ങാടന്‍ said...

ഞാന്‍ ഒരു പാട് ദിവസങ്ങള്‍ മനസ്സിലിട്ട് കൊണ്ടുനടന്ന ഒരു വിഷയമായിരുന്നു വാഴക്കോടന്‍ ഇവിടെ കഥാരൂപത്തില്‍ അവതരിപ്പിച്ചത് ..... ക്ലൈമാക്സ് പോലും ഞാന്‍ ചിന്തിച്ച രൂപത്തില്‍ തന്നെയായിരുന്നു .... എന്നാല്‍ ഈ കഥ ഞാന്‍ കണ്ടത് ഒരാള്‍ അവന്റെ കഥപോലെ ഞങ്ങളുടെ കൂട്ടായ്മയില്‍ (http://ourkasaragod.com/) പോസ്റ്റ്‌ ചെയ്യാന്‍ വന്നപ്പോള്‍ ഒന്ന് ഗൂഗിള്‍ ചേട്ടന്റെ സഹായത്തോടെ ഒന്ന് തപ്പി നോക്കിയപ്പോള്‍ ശെരിയായ പിതൃത്വം കണ്ടുപിടിച്ചു .....ഗൂഗിള്‍ ചേട്ടനുള്ള ഈ കാലത്ത് ആരെങ്കിലും ഈ പണിക്ക് ഇറങ്ങുമോ ...?
എന്തായാലും ആ വ്യക്തിയെകൊണ്ട് ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരു കഥാതന്തു ... കഥയായ്‌ രൂപപ്പെട്ടത് കണ്ടല്ലോ ...? ഉര്‍വശി ശാപം ഉപകാരമായി ....അല്ലെങ്കില്‍ ഞാന്‍ എഴുതിപ്പോയേനെ .... ആരെങ്കിലും പിന്നീട് ഈ കഥ കണ്ടു പിടിക്കപ്പെട്ടിരുന്നെങ്കില്‍ അവരുടെ മുമ്പില്‍ ഞാന്‍ കോപ്പിയടിക്കാരന്‍ ആയേനെ ....
കഥ അസ്സലായി ... മുന്നോട്ടുള്ള 'ജീവിതത്തിന്' എല്ലാ ഭാവുകങ്ങളും നേരുന്നു .. എന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ .. http://kanhangaden.blogspot.com/

muneer said...

really awesome!!

rasheed mrk said...

ഈ പോസ്റ്റ്‌ ഞാന്‍ മുന്നേ വായിച്ചതാ പക്ഷെ ഇക്കയാണ് എഴുതിയതെന്നു ഇപ്പഴാ അറിയുന്നത് ..
മരണത്തെ മറക്കുന്നുണ്ടോ എന്ന് തോന്നുംബോഴെല്ലാം സേവ് ചെയ്തു വെച്ച ഈ ബ്ലോഗ്‌ വായിക്കാറുണ്ട്
..
വാക്കുകള്‍ ഇല്ല പ്രശംസിക്കുവാന്‍ ..

പ്രവീണ്‍ കാരോത്ത് said...

ഭയങ്കരം കേട്ടോ, ഞാനും എന്നും സ്വപ്നം കാണാറുണ്ട്‌, പക്ഷെ ഇത്ര മുന്നോട്ടു പോകണമെങ്കില്‍ അസാമാന്യ കരുത്ത് വേണം!

Unknown said...

പേടിപ്പിച്ചു. ഒരോർമ്മപെടുത്തലായി ഈ സ്വപ്ന കഥ.
ആദ്യഭാഗം അത്രക്കങ്ങ ശരിയായില്ലെങ്കിലും പിന്നെയൊരു പോക്കാണ്. മനോഹരം പക്ഷേ ഭീബത്സം!

Mukesh M said...

വായിക്കാന്‍ വൈകിയോ എന്നൊരു സംശയം....

Mizhiyoram said...

മരണം - അവഗണിക്കാന്‍ പറ്റാത്തൊരു സത്യം ഉള്‍കൊള്ളാനും.
ഓരോ വരികളിലും ഞാന്‍ എന്നെ കണ്ടു. മരണത്തെ കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തലിന് ഒരുപാട് നന്ദി വാഴക്കോടാ..

ABDURRAHMAN said...

good ആർട്ടിക്കിൾ