
“എനിക്ക് വല്ലാതെ ദാഹിക്കുന്നു, അല്‍പ്പം വെള്ളം തരിക”
“ഇതാ എന്റെ ഈ കിണര്‍ മുഴുവന്‍ നിനക്കുള്ളതാണ്, നീ അതില്‍ നിന്നും ഇഷ്ടം പോലെ വെള്ളം എടുത്ത് കൊള്‍ക”
“വേണ്ട, എനിക്കെന്റെ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം മാത്രം മതി സുഹ്യത്തേ”
“എങ്കില്‍ എന്റെ കയ്യിലുള്ള വിലയേറിയ ഈ വീഞ്ഞ് നീ നുകര്‍ന്ന് കൊള്ളുക”
“വേണ്ട സുഹ്യത്തേ, എനിക്കൊരിറ്റ് ദാഹ ജലം മാത്രം മതി, കൂടുതല്‍ ഒന്നും വേണ്ട, ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല”
“എന്നെ നീ തെറ്റിദ്ധരിക്കരുത്, നീ ഒരിറ്റ് ജലത്തേക്കാള്‍ കൂടുതല്‍ കൂടുതല്‍ അര്‍ഹിക്കുന്നു,ഈ വെള്ളം നീ കുടിച്ച് കൊള്‍ക, പറയൂ നിങ്ങള്‍ ഈ യാത്ര എവിടേയ്ക്കാണ്?”
“ഞാന്‍ അനിവാര്യമായ ഒരു യാത്രയിലാണ്, പലതും എടുക്കാനും പലതും ബാക്കി വെക്കാനും എനിക്ക് സമയം കിട്ടിയില്ല, പക്ഷേ ഈ യാത്ര എന്നെ ഏകാന്തനാക്കുന്നു.ഒറ്റപ്പെടുത്തുന്നു”
“ഒറ്റപ്പെടാനായി എന്തിനീ യാത്ര? തീര്‍ച്ചയായും നിന്നില്‍ നിന്നും അമൂല്യമായ പലതും നിന്നെ സ്നേഹിച്ചവര്‍ പ്രതീക്ഷിച്ചിരിക്കില്ലെ? അവരെ നൊമ്പരപ്പെടുത്തി എന്തിനീ യാത്ര?
“അറിഞ്ഞോ അറിയാതെയോ ഞാന്‍ ഈ യാത്രയെ പറ്റി പറഞ്ഞിരുന്നു എന്നിപ്പോള്‍ ഓര്‍ക്കുന്നു.അതൊരു തമാശയുടെ ലാഘവത്തിലേ എല്ലാവരും എടുത്തുള്ളൂ, പക്ഷേ എന്റെ വഴിയില്‍ എനിക്കായ് ഒരാള്‍ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടായിരുന്നു.അയാള്‍ എന്നെ ഏറെ സ്നെഹിക്കുന്നുവത്രെ, എന്നെ ഇഷ്ടപ്പെട്ടിരുന്നത്രെ, എന്നെ കൂടെ കൊണ്ട് പോകാന്‍ അയാള്‍ തക്കം പാര്ത്തിരിക്കാരുണ്ടായിരുന്ന വഴിയില്‍ വെച്ച് അയാള്‍ എന്നെ വിളിച്ച് കൊണ്ടുപോകയാണ്”
“എന്നിട്ട് അയാളെവിടെ?”
“വേണ്ട അയാളെ നീ കണണ്ടാ, അല്ലെങ്കിലും നിങ്ങളാരും അയാളെ കാണുന്നത് എനിക്കിഷ്ടമല്ല, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പോകാം”
“പക്ഷേ നീ നല്‍കാതെ പോയ ആ അമൂല്യ നിധികള്‍ ഞങ്ങള്‍ക്ക് നഷ്ടമല്ലെ?
“ഹ”
“നീ എന്താണ് ചിരിക്കുന്നത്?”
“ഞാന്‍ ബാക്കി വെച്ചത് കേവലമായ കുറെ നിഴലുകളാണ്.അല്‍പ്പം വെളിച്ചം വീശിയാല്‍ അതെല്ലാം മാഞ്ഞ് പോകും, അതോര്‍ത്ത് ചിരിച്ചതാണ്”
“ഇല്ല, ഒന്നും മാഞ്ഞ് പോകില്ല, ഇപ്പോള്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കുന്നു,ആദ്യമായാണ് നിങ്ങളെ കാണുന്നതെങ്കിലും എനിക്ക് നിങ്ങളെ അറിയാം,നിങ്ങളെ എനിക്കും ഇഷ്ടമാണ്”
“പലര്‍ക്കും ഇപ്പോള്‍ എന്നെ അറിയാം, അവരെയെല്ലാം നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്, പക്ഷേ എന്റെ യാത്ര എനിക്കിടയ്ക്ക് വെച്ച് നിര്‍ത്താനാകില്ല, പിന് വിളി കേള്‍ക്കാന്‍ എനിക്കാവില്ല, നിങ്ങള്‍ നല്കിയ ദാഹ ജലത്തിന് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല,ഞാന്‍ ദരിദ്രനാണ്”
“നിന്റെ സാമീപ്യം തന്നെ എന്നെ സമ്പന്നനാക്കുന്നു,എനിക്കതു മതി, എന്റെ കയ്യില്‍ നിന്നും നീ നുകര്‍ന്ന ദാഹജലത്തിന്റെ ഓര്‍മ്മയില്‍ ഞാനീ താഴ്വരയില് ഉണ്ടാകും.എനിക്കതു മതി,അത് മാത്രം മതി”
“എങ്കില്‍ ഞാന്‍ യാത്ര തുടരട്ടെ,എന്നെ പോകാന്‍ അനുവദിക്കുക,പോകാതിരിക്കാന്‍ എനിക്കാവില്ല എന്ന തിരിച്ചറിവില്‍ വിട”
“ഈ കവിളിലെ കണ്ണുനീര് നീ കാണുന്നില്ലേ,എനിക്കിനി നല്കാന് അതു മാത്രമേയുള്ളൂ പ്രിയ സുഹ്രുത്തേ, അത് നീ സ്വീകരിക്കുക”
“എനിക്കിനി ഒന്നും വേണ്ട, എനിക്കുള്ള ദാഹജലം നിങ്ങള്‍ നല്‍കിക്കഴിഞ്ഞു, ഇനി യാത്ര, യാത്ര”
മൊബൈലിലെ റിങ് ശബ്ദം കേട്ടാണു ഞാന്‍ ഉണര്‍ന്നത്, ഫോണിന്റെ അങ്ങേ തലക്കല്‍ പകല്‍കിനാവന്‍,
“എടാ നമ്മുടെ പ്രാര്‍ത്ഥന വിഫലമായി, ജ്യോനവന് നമ്മെ വിട്ടു പോയി”
“അവന് എന്നോട് യാത്ര പറഞ്ഞു”
“എന്ത്, നിനക്കു വട്ടായോ? നീ എഴുനേറ്റില്ലെ?
“സോറി ഡാ, ഞാന്‍ അവനെ സ്വപ്നം കണ്ടു.ശരിക്കും അവനോട് ഞാന്‍ സംസാരിച്ചെടാ”
“ശരി ഞാന്‍ വെക്കുന്നു, എനിക്ക് ഒന്നു രണ്ട് പേരെ കൂടി അറിയിക്കണം”
പകല്‍കിനാവന്‍ ഫോണ്‍ കട്ട് ചെയ്തെങ്കിലും എന്റെ ചിന്തകള്‍ മുഴുവന്‍ ജ്യോനവനെക്കുറിച്ചായിരുന്നു.ഇനി നല്കാന് എന്റെ കണ്ണീരശ്രുക്കള് മാത്രം.ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ കൂട്ടുകാരാ നിന്റെ മരണത്തില്‍ ദുഃഖിക്കുകയും, നിന്റെ ആത്മാവിന് ശാന്തി നേരുകയും ചെയ്തു കൊള്ളട്ടെ.ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഒരെളിയ സുഹ്യത്ത്.
70 comments:
ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ പ്രിയ സുഹ്യത്തിന് കണ്ണുനീരോടെ...
ആദരാഞ്ജലികള്‍
എന്തു പറയാന്‍. ആ യാത്ര ഉള്‍ക്കൊള്ളട്ടെ. അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ കൈത്തിരി കെടാതെ നമുക്ക് സൂക്ഷിക്കാം!
ആദരാഞ്ജലികള്‍
enthu cheyyam adehathe ini
sorgathil kandumuttanulla
bagyam undavatte ennu prarthikam
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഒരു വാക്കു പോലും മിണ്ടിയിട്ടില്ലാത്ത
പ്രിയപ്പെട്ട കവിതയുടെ പൊട്ടാകലമേ ഉമ്മ.
നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല.
അല്ലാതെ വാക്കുകള്‍ മറ്റെന്താണ്...?? ആദരാഞ്ജലികള്‍ നേരുമ്പോഴും മനസ്സ് പറയുന്നു; ഈ ബൂലോകത്ത് ആര്‍ക്കും മരണമില്ലെന്ന്..!!
ജ്യോനവന് ഒരു പിടി കണ്ണീര് പൂക്കള്‍
ജ്യോനവന് എന്ന കവിക്ക് ഒരു പിടി കണ്ണീര് പൂക്കള്‍!
ആദരാഞ്ജലികളോടെ...
ജ്യോനവന് ആദരാജ്ഞലികള്‍....
കണ്ണുനീരോടെ...
ആദരാഞ്ജലികള്‍
മൂന്ന് ദിവസം മുമ്പ് ചിന്ത അഗ്രഗേറ്ററില് പുതിയ പോസ്റ്റുകള്‍ക്കായി പരതുമ്പോള്‍ അവിചാരിതമായി കണ്ട ഒരു പേര്.. ജ്യോനവന് .. ഇന്ന് ആ പേരിന്റെ ഉടമ ലോകത്തോട് വിട പറഞ്ഞുവെന്നറിയുമ്പോള്‍ നെഞ്ചില്‍ നീറുന്ന ദുഖമായി മാറിയതെങ്ങിനെയാണ് പ്രിയ സുഹ്രുത്തേ..
ഇനി ഒരിക്കല്‍ പോലും പുതിയ പോസ്റ്റുകള്‍ വരാത്ത നിന്റെ ബ്ലോഗില്‍ ആദ്യമായും അവസാനമായും പ്രാര്‍ത്ഥനയുടെ കമന്റിടുമ്പോള്‍ സത്യം അത് ഹ്രുദയത്തിനുള്ളില്‍ നിന്നു തന്നെയാണുയര്‍ന്നത്.
ലോകമേ തറവാട് എന്ന് പറഞ്ഞു തന്ന മഹാകവിയുടെ കാല്ക്കല് പ്രണമിക്കുന്നു..ആധുനികതയുടെ വര്‍ത്തമാനകാലത്ത് അത് ബൂലോകത്തിലൂടെ അനുഭവിച്ചറിയുന്നു..ബൂലോകമേ നിന്റെ കണ്ണുനീര്‍ക്കടലില്‍ എന്റെ ഒരു തുള്ളി നിറമിഴിപ്പൂക്കള്‍ കൂടി ചേര്‍ക്കുന്നു.
ഇന്നലെ മാത്രം പരിചയപ്പെട്ട പ്രിയ സുഹ്രുത്ത്...
പക്ഷെ ഇന്ന് മനസിന്റെ വിങ്ങലായി മാറുന്നു....
ആദരാഞ്ജലികള്‍....
അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ സുഹ്യത്തിന് വിട.
ആദരാഞ്ജലികള്‍
“ഈ കവിളിലെ കണ്ണുനീര് നീ കാണുന്നില്ലേ,എനിക്കിനി നല്കാന് അതു മാത്രമേയുള്ളൂ പ്രിയ സുഹ്രുത്തേ, അത് നീ സ്വീകരിക്കുക”
കണ്ണുനീരോടെ... വിട
പ്രിയ സുഹൃത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍
“ഈ കവിളിലെ കണ്ണുനീര് നീ കാണുന്നില്ലേ,എനിക്കിനി നല്കാന് അതു മാത്രമേയുള്ളൂ പ്രിയ സുഹ്രുത്തേ, അത് നീ സ്വീകരിക്കുക”
കണ്ണുനീരോടെ... വിട
പ്രിയ സുഹൃത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍
കവിതകളിലൂടെ അറിയാന്‍ കഴിഞ്ഞ ജ്യോനവന് എന്ന സുഹ്യത്തിന് ആദരാഞ്ജലികള്‍!
Heart felt condolences!
കണ്ണീരോടെ വിട പറയാം
നമുക്ക് ആ കൂട്ടുകാരന്....
ആദരാഞ്ജലികള്‍
ദു:ഖം,മൌനം,പ്രാര്‍ഥനകള്‍...
കണ്ണീർപ്പൂക്കൾ....
ആദരാഞ്ജലികൾ.....
ജ്യോനവന് ഒരു പിടി കണ്ണീര് പൂക്കള്‍
ആദരാഞ്ജലികള്‍
ആദരാഞ്ജലികളോടെ..
വിഷ്ണുവേട്ടന്റെ ലിങ്കില്‍ നിന്നാണു വായിച്ചത്, അതിനു മുന്‍പ് പൊട്ടക്കലം വായിച്ചിരുന്നു. ഇപ്പോള്‍ മനസില്‍ ഒരു വിങ്ങലു ബാക്കിയാക്കി നീ മറഞ്ഞു പോയി...ഈ വിങ്ങല്‍ തന്നെയാണു ജ്യോ നിനക്കുള്ള പ്രാര്‍ത്ഥന.
ആദരാജ്ഞലികള്‍....
ആദരാഞ്ജലികള്‍
പ്രിയ സുഹ്യത്തിന് ആദരാഞ്ജലികള്‍
.................
:(
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ കൂട്ടുകാരാ നിന്റെ മരണത്തില്‍ ദുഃഖിക്കുകയും, നിന്റെ ആത്മാവിന് ശാന്തി നേരുകയും ചെയ്തു കൊള്ളട്ടെ.ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഒരെളിയ സുഹ്യത്ത്.
ദേഹി വിട്ടുപോയാലും നമ്മുടെ ബ്ലോഗുസ്നേഹിതന് ഇവിടെ ഈ ബൂലോഗവിഹായസ്സില് അനശ്വരനായിട്ട് എന്നും ഉണ്ടാവും; ആ മനസ്സില്‍ പിറന്ന കവിതകളിലൂടെ...!
ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്...
നവീന്‍ സുഖമായി അങ്ങെത്തി അല്ലേ...
ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നു
നീ കണ്ണു തുറക്കും തിരികെ വരുമെന്ന് ...
ഇനി മാലാഖമാരുടെ കൂട്ടത്തില്‍
ഒരു നക്ഷത്രമായി നീയും ഉണ്ടാവുമല്ലോ
ദൈവസന്നിധില്‍ വച്ചു വീണ്ടും കാണാം ....
ആദരാഞ്ജലികള്‍.
നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പര്‍ വര്‍ക്കുകള്‍ കഴിയാനുണ്ട്. ഞങ്ങള്‍ കുവൈറ്റിലെ ബ്ലോഗേര്‍സ് അവന്റെ അനിയനെ കാണാന്‍ പോകുനുണ്ട്. എല്ലാം അറിയിക്കാം..
"ജ്യോനവന്";ഞാന്‍ അറിഞ്ഞിട്ടും അറിയാതെ പോയി.. ;.
എന്റെയും ആദരാഞ്ജലികള്‍......
ജ്യോനവന്റെ ബോഡി നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായ്കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പറുകള്‍ ശരിയാകാനുണ്ട്. അതു ശരിയായാല്‍ ഉടനെ തന്നെ ബോഡി കൊണ്ടുപോകും. എല്ലാ സഹായത്തിനും അവിടെ ജ്യോനവന്റെ അനുജന്റെ ഒപ്പം സുഹ്യത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമുണ്ട്.
ഒന്നും പറയാനില്ല.ദൈവം നമ്മുടെ പ്രിയപ്പെട്ട ജ്യോനവന്റെ ആത്മാവിനു നിത്യശാന്തി നല്കട്ടെ.അവന്റെ കുടുംബാംഗങ്ങള്‍ക്ക് ക്ഷമയും ആശ്വാസവും നല്കട്ടെ.
ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് , ഒരിക്കല്‍പ്പോലും സംവദിച്ചിട്ടില്ലാത്ത ഒരാളാണ്...എന്നിട്ടും കൂട്ടത്തില്‍ നിന്നൊരാള്‍ വിടപറഞ്ഞ് പോകുന്നതിന്റെ വേദനയുണ്ട്.
ജ്യോനവന് ആദരാജ്ഞലികള്‍ ...
കണ്ണുനീരോടെ...
പ്രിയ സുഹ്യത്തിന് ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍ :(
ഒരു വാക്ക് മാത്രം
‘ആദരാഞ്ജലികള്‍‘
ആദരാഞ്ജലികള്‍...
കണ്ണീരോടെ വിട.
അനിവാര്യമായ മടക്കം...
തടയാന്‍ കഴിയില്ലനമുക്കാര്ക്കും...
എങ്കിലും ഇതിത്തിരിയേറെ വേദനിപ്പിക്കുന്നല്ലോ!
:(
ആദരാഞ്ജലികള്‍........
ആദരാഞ്ജലികളോടെ..
ഇന്നലെ കൊട്ടോട്ടിക്കാരന് പറഞ്ഞു,ജ്യോനവന് അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആണെന്ന്,ഇന്ന് പത്രത്തില്‍ പ്രിയ സുഹൃത്തിന്റെ വിയോഗ വാര്‍ത്ത.....ബൂലോക ദു:ഖത്തില്‍ ഞാനും കുടുംബസമേതം പങ്കുചേരുന്നു.
ആദരാഞ്ജലികള്‍
....ആദാരാഞ്ജലികള്‍.......
ആദരാഞ്ജലികള്‍...
ദുഖഃത്തോടെ
“വേണ്ട അയാളെ നീ കണണ്ടാ, അല്ലെങ്കിലും നിങ്ങളാരും അയാളെ കാണുന്നത് എനിക്കിഷ്ടമല്ല, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പോകാം”
Hridayapoorvam.. aadaranjalikalode..!
ഒരിക്കലും കണ്ടിട്ടില്ലാത്ത, കാണാതെ ഇഷ്ടപ്പെട്ടു തുടങ്ങിയ, പ്രിയ സുഹൃത്തേ, ഞങ്ങളെത്ര പേരുടെ പിന്‍വിളി കേക്കാതെയാണ് നീ പോയതു്.
ആദരാഞ്ജലികള്‍ എന്ന ആ ഒരു വാക്കല്ലാതെ വേറെന്തു പറയാന്‍ ഇനി.
വിട :(
ക്ഷരം പിടിക്കാത്ത നിന്റെ അക്ഷരങ്ങളിലൂടെ നീ എന്നും ഞങ്ങളിൽ ജീവിക്കും.
എങ്കിലും, എനിക്കൊന്നു കാണണമായിരുന്നു നിന്നെ, ഒന്നു സംസാരിക്കണമായിരുന്നു നിന്നോട്..പക്ഷെ, പോയല്ലോ നീ..
ആദരാഞ്ജലികൾ
പ്രിയപ്പെട്ട ജ്യോനവന്...
നിനക്ക് മരണമില്ല
TRIBUTES...........
ജ്യോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അഡാന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചു. ഇന്റേണല്‍ മിനിസ്ട്രിയുടെ സ്റ്റാമ്പ് ചെയ്ത കോപ്പികള്‍ തുടര്‍നടപടികള്‍ക്കായി എംബസ്സിക്ക് കൈമാറി. നാളെ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബോഡി എംബാം ചെയ്ത് സബാ ആശുപത്രി മോര്‍ച്ചറിറ്റിലേക്ക് മാറ്റും.
ജ്യോനവന് ആദരാഞ്ജലി- ന്യൂസ് അപ്ഡേറ്റ്.
Dear Prashanth Krishna,
Thanks for the updates.
Awaiting for more updates about the situation.
With loving regards,
ആദരാഞ്ജലികള്‍....
കണ്ണീര് പൂക്കള്‍...
Prasanth Krishna has left a new comment on the post "ആദരാഞ്ജലി......":
എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.
"സുഹൃത്ത് " എന്ന വാക്കിന്റെ മാസ്മര ശക്തിയാല്‍ ...താങ്കള്‍ കോറിയിട്ട ഈ വരികള്‍ക്കിടയിലൂടെ ഞാന്‍ അറിഞ്ഞ ...അറിയപ്പെടാത്ത സുഹൃത്തിനു ...കണ്ണില്‍ പൊടിഞ്ഞ ആദ്യ തുള്ളി കണ്ണീര് ....
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ...
ഒരു കടമോ രണ്ടുകടമോയുള്ള നിന് കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !
പുരുഷന് ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!
ആദരാഞ്ജലികളോടെ...
ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ...
ഒരു കടമോ രണ്ടുകടമോയുള്ള നിന് കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !
പുരുഷന് ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!
ഓര്‍മ്മകളുടെ കൈത്തിരി കെടാതെ സൂക്ഷിക്കാം!
enthu cheyyam.maranam njan paranjal nilkkillallo.allenkil njan paranjene.
priya ezhuthukaaranu vida.....
നാളെ നമ്മളില്‍ ഓരോര്തരും ആ വഴിയില്‍ എത്തിച്ചേരും എങ്കിലും,ഒരിക്കലും പരിജയപെട്ടിട്ടില്ലാത്ത ആ സുഹൃത്തിനു ആദരാഞ്ജലികള്‍
താങ്കളുടെ ബ്ലോഗ് കൊള്ളാം. ഞാന്‍ ജോയിന്‍ ചെയ്തു. താങ്കളെ എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു.എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!
ഒരിയ്ക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയ സുഹൃത്തിന് ...
ആദരാഞ്ജലികള്‍
Post a Comment