രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ കസ്റ്റമര്‍ ഉണ്ടെനു പറഞ്ഞു മാമി എന്നെ പറഞ്ഞു വിട്ടു. ആരാണെന്നറിയാന്‍ ഒട്ടും ആഗ്രഹമൊന്നും തോന്നിയില്ല. എങ്കിലും രാവിലെത്തന്നെ ബുദ്ധിമുട്ടിക്കാന്‍ വന്ന അയാളെ ഞാന്‍ മനസ്സാല്‍ ശപിച്ചു. അയാള്‍ രമേഷ് മേനോനായിരുന്നു, ഏതാണ്ട് നാല്‍പ്പതു വയസ്സിനോടടുത്ത പ്രായം. ഇതിനു മുമ്പും അയാള്‍ ഇവിടെ വന്നിട്ടുണ്ട്. പക്ഷെ ഇത്ര രാവിലെ വരുന്നത് ഇത് ആദ്യം.
ഒന്നിനും അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ വല്ലാതെ കിതക്കുനുണ്ടായിരുന്നു. അയാളെ ഞാന്‍ കട്ടിലിലേക്കിരുത്തി. അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു,
അയാള്‍ അല്‍പ്പം വെള്ളത്തിന് ആവശ്യപ്പെട്ടു. അയാളുടെ ഷര്‍ട്ട് ഹാങ്ങ്കെറില്‍ ഇട്ടു ഞാന്‍ അയാള്‍ക്ക് വെള്ളവുമായി വന്നു. അയാള്‍ അത് കുടിച്ചതിനു ശേഷം എന്നോട് അല്പം മദ്യം ആവശ്യപ്പെട്ടു.
"എന്താ സാറേ ഇത്, ഈ വെളുപ്പാന്‍കാലത്ത് തന്നെ തുടങ്ങണോ?
അയാള്‍ എന്തോ പറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി. ഒരല്പം മദ്യം ചെന്നാല്‍ എല്ലാം പറയും എന്ന് മനസ്സിലാക്കി ഞാന്‍ അയാള്‍ക്ക് മദ്യം നല്കി. ലഹരി തലയ്ക്കു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.
"എടീ ഒരുമ്പെട്ടോളെ, നിനക്കറിയോ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അവളുടെ വീട്ടില്‍ പോയി . എന്നോടൊപ്പം ജീവിക്കാന്‍ അവള്‍ക്കു വയ്യാത്രെ. എനിക്ക് പരസ്ത്രീ ബന്ധം ഉണ്ട് പോലും".
പിന്നെയും അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക് എന്നില്‍ നിന്നും കിട്ടുന്നതെന്ന ചോദ്യത്തിനും അയാള്‍ പിറു പിറുത്തു. അയാള്‍ പിന്നെയും കുടിച്ചു. അന്ന് വൈകുന്നേരം വരെ അയാള്‍ എന്നെ വിലക്കെടുത്തു.
അന്ന് ഒരിക്കല്‍ പോലും അയാള്‍ ഞാനുമായി ശരീരം പങ്കുവെച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ഇടയ്ക്കു കരയുന്നുണ്ടായിരുന്നു.
comments: