Saturday, January 9, 2010

ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്


വിവാഹം കഴിഞ്ഞ് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു അച്ഛനാകാനുള്ള അറിയിപ്പുമായി ഭാര്യ ഛര്‍ദ്ദിച്ചു കാണിച്ചത്. എല്ലാവര്‍ക്കും സന്തോഷം,എനിക്ക് ആശ്വാസം. ഞങ്ങള്‍ പ്ലാനിങ്ങിലാണ് എന്ന സ്ഥിരം ഉത്തരം പറഞ്ഞു പറഞ്ഞു മടുത്ത ഞാന്‍ പിന്നീട് കൂട്ടുകാര്‍ പ്ലാനിംഗ് തീര്‍ന്നില്ലേ എന്ന് തിരിച്ച് ചോദിക്കാന്‍ തുടങ്ങിയതും പിന്നീട് ആ ചോദ്യങ്ങള്‍ എന്റെ പുരുഷത്വത്തെ വരെ ചോദ്യം ചെയ്യും എന്നൊരു ഘട്ടത്തിലാണ് ആ സന്തോഷവാര്‍ത്ത എന്റെ മനസ്സും ശരീരവും കുളിരണിയിച്ചു കൊണ്ട് എന്നിലൂടെ പെയ്തിറങ്ങിയത്. എന്തോ അമൂല്യമായ ഒരു നിധി സൂക്ഷിക്കുന്നത് പോലെ എല്ലാവരും ഭാര്യയെ ശുശ്രൂഷിക്കുന്നത്‌ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കുനിയരുത്, ഭാരം എടുക്കരുത്,പെട്ടെന്ന് എഴുന്നെല്‍ക്കരുത്, വലിയ ഹീലുള്ള ചെരുപ്പ് ഇടരുത് എന്നിങ്ങനെയുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ , ഇതൊക്കെ എനിക്കും സമ്മതമായിരുന്നെങ്കിലും "ബെഡ് റെസ്റ്റ്" എന്നൊരു വില്ലന്‍ ഇങ്ങനെ കടന്നാക്രമിക്കും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ദുഃഖം കടിച്ചമര്‍ത്തിയത് ഒരു കുഞ്ഞിക്കാലു കാണാമല്ലോ എന്ന ആശ്വാസത്തില്‍ മാത്രമാണ്.


മൂന്നാം മാസത്തെ ചെക്ക് അപ്പിന് ഞാനാണ് ലീവെടുത്ത് അവളുടെ കൂടെ പോയത്. പ്രത്യുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി. പല വലിപ്പത്തിലും മുഴുപ്പിലും ഉള്ള വയറുകള്‍. കൂട്ടത്തില്‍ ഏതെങ്കിലും പരിചിതരുണ്ടോ എന്ന് വെറുതേ ഒന്ന് കണ്ണോടിച്ചപ്പോഴാണ്, കോളേജില്‍ ഒരുമിച്ചു പഠിച്ച അല്‍പ്പം പരിഷ്കാരമൊക്കെ പറഞ്ഞു നടന്നിരുന്ന ആഞ്ജലീനയെ കണ്ടത്. അവള്‍ക്ക്‌ വയര്‍ പൊങ്ങിയിട്ടൊന്നും കാണുന്നില്ല, ഇവിടെയായതിനാലാണ് ഞാന്‍ സ്വാഭാവികമായി വയര്‍ നിരീക്ഷണം നടത്തിയത് എന്ന് സമാധാനിച്ചു. പ്രസവിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതുമൊക്കെ അറു പഴഞ്ജന്‍ ഏര്‍പ്പാടാണെന്നും അതിനൊക്കെ വാടക ഗര്‍ഭപാത്രങ്ങളും മറ്റും സുലഭമാനെന്നും തന്റെ സൌന്ദര്യം അങ്ങിനെ കളയാനില്ലെന്നും ശക്തിയായി വാദിച്ചവളെ ഒരു ഗൈനക്കോളജിസ്ടിന്റെ റൂമിന് മുന്നില്‍ കണ്ടതിന്റെ ആശ്ചര്യത്താല്‍ അവളുടെ അടുത്തെത്തി.

"ഹായ് ആഞ്ജലീന ഓര്‍ക്കുന്നുണ്ടോ എന്നെ?

അവള്‍ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി,

"ഓ,നമ്മുടെ ഒരു മുന്‍ ആര്‍ട്സ് ക്ലബ് സെക്രെട്ടറിയല്ലേ മറക്കാന്‍ പറ്റുമോ?" 

ഭാഗ്യം അവള്‍ മറന്നിട്ടില്ല,ഞാന്‍ ആശ്വാസം കൊണ്ടു. 

"എന്താടോ ഇവിടെയൊക്കെ? തന്റെ വാദ മുഖങ്ങളെയൊക്കെ മണ്ണിട്ട്‌ മൂടിയോ?"

" ഏയ് അങ്ങിനെയൊന്നും ഇല്ലടോ, എന്നാലും കണക്കു കൂട്ടലുകള്‍ തെറ്റുമ്പോള്‍ ഇവിടെ വരാതിരിക്കാന്‍ പറ്റില്ലല്ലോ, ജസ്റ്റ് ഒരു ഡി എന്‍ സി"

അവള്‍ അത് വളരെ നിസ്സാരമായി പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഭാര്യയുടെ വയറിലേക്കൊന്നു നോക്കി. ഒരു ജന്മത്തോടുള്ള രണ്ടു വ്യതസ്ത കാഴ്ചപ്പാടുകള്‍.ഞാന്‍ അല്‍പ്പം പരിഭവത്തോടെ ചോദിച്ചു 

" നീ കല്യാണത്തിനോ വിളിച്ചില്ല, എവിടെ നിന്റെ ഹസ്? വന്നിട്ടില്ലേ, ഒന്ന് പരിചയപ്പെടുത്തടോ?
അവള്‍ വീണ്ടും വശ്യമായി പുഞ്ചിരിച്ചു. 

"കല്യാണമോ? സോറി മാന്‍, ആ ഒരു സാഹസം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല".

അവള്‍ ഒരു കൂസലുമില്ലാതെ ഡോക്ടറുടെ റൂമിലേക്ക്‌ കയറിപ്പോയി. കല്യാണം കഴിക്കുന്നത്‌ അത്ര മോശപ്പെട്ട കാര്യമായി ചിന്തിയ്ക്കാന്‍ തുടങ്ങിയോ എന്ന് ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഭാര്യ ചോദിച്ച പലചോദ്യങ്ങളും ഞാന്‍ കേട്ടില്ല.


അന്ന് കൂട്ടുകാര്‍ പറഞ്ഞത് !


വാഴക്കോടന്‍ ‍// vazhakodan said...
അവള്‍ക്ക്‌ വയര്‍ പൊങ്ങിയിട്ടൊന്നും കാണുന്നില്ല, ഇവിടെയായതിനാലാണ് ഞാന്‍ സ്വാഭാവികമായി വയര്‍ നിരീക്ഷണം നടത്തിയത് എന്ന് സമാധാനിച്ചു. തികച്ചും സ്വാഭാവികം.....


അനില്‍@ബ്ലോഗ് said...
"കല്യാണമോ? സോറി മാന്‍, ആ ഒരു സാഹസം ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല". കൊള്ളാം..... !!!!


Arun - said...
"ബെഡ് റെസ്റ്റ്" എന്ന് പറയുന്നത് ഇത്ര വലിയ വില്ലനാണോ? (അല്ല അനുഭവിച്ചവര്‍ക്കല്ലേ അറിയൂ) കഥ ഇഷ്ട്ടമായി. തികച്ചും സ്വാഭാവികമായി തോന്നി! അഭിനന്ദനം!


Anitha Madhav said...
അവള്‍ ഒരു കൂസലുമില്ലാതെ ഡോക്ടറുടെ റൂമിലേക്ക്‌ കയറിപ്പോയി. ഇതില്‍ അത്ര വലിയ അതിശയോക്തി വേണോ? എല്ലാം തികച്ചും സ്വാഭാവികമല്ലേ?" അണ്‍ ഓതറൈസ്ട് " ഇപ്പോഴും നശിപ്പിക്കപ്പെടുന്നതും ഇന്ന് സര്‍വ്വ സാധാരണം. അവതരണം ഇഷ്ട്ടമായി.


സമാന്തരന്‍ said...
നിരീക്ഷണം കൊള്ളാം.എത്ര “വല്ല്യ” ആണാണെങ്കിലും ഇവിടെ ചിലത് പഠിക്കും... നന്നായിരിക്കുന്നു , വാഴക്കോടന്‍. സ്വാഭാവികത എന്ന ലേബലൊട്ടിച്ച് അതിശയോക്തി എടുത്തു കളഞ്ഞാല്‍ ബ്രിട്ടനിലെ വാര്‍ത്ത വായിക്കേണ്ടിവരില്ല. ചൂടുള്ള നാടന്‍ വാത്തകള്‍ ഇവിടെ സുലഭമാകും..


കാപ്പിലാന്‍ said...
ഒരു ചായ കുടിക്കാന്‍ ചായക്കട മുഴുവന്‍ ആരെങ്കിലും വാങ്ങുമോ വാഴക്കൊട ? ( ആത്മഗതം ) ചില മണ്ടന്മാര്‍ അല്ലാതെ :)


വാഴക്കോടന്‍ ‍// vazhakodan said...
കാപ്പിലാനേ, ചില അനിവാര്യമായ മണ്ടത്തരം പറ്റിയല്ലേ പറ്റൂ. അരുണേ മണ്ടത്തരം പറ്റിയിട്ടില്ലെന്ന് തോന്നുന്നു. എല്ലാം വഴിയെ അറിയും. വെറുതേ കാപ്പിലാന്റെ വാക്ക് കേട്ട് വഴി തെറ്റണ്ട. അനിത പറഞ്ഞത് പൊളിറ്റിക്കലി കറക്റ്റ് ആണെന്കിലും കേരളത്തില്‍ "കപട" സദാചാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സമാന്താരന്‍ പറഞ്ഞതിനോടും യോജിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.


...പകല്‍കിനാവന്‍...daYdreamEr... said...
പ്രിയ വാഴക്കോടന്‍ .... പറയാനുള്ളത് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു... ആശംസകള്‍...


Vasamvadan said...
“പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി" എത്രയൊക്കെ തിരക്കു് പിടിച്ച ജീവിതമാണെങ്കിലും, ഒരുപക്ഷെ, ഇത്രയും കാര്യക്ഷമമായി മറ്റൊരു പ്രക്രിയയും എവിടെയും നടക്കുന്നുണ്ടാകില്ല (ഓതറൈസ്‌ഡ് ആയാലും അൺ‌ ഓതറൈസ്‌ഡ് ആയാലും). മിനിക്കഥ കൊള്ളാം, അഭിനന്ദനങ്ങൾ !


പാവപ്പെട്ടവന്‍ said...
കല്യാണം കഴിക്കുന്നത്‌ അത്ര മോശപ്പെട്ട കാര്യമായി ചിന്തിയ്ക്കാന്‍ തുടങ്ങിയോ? കാര്യങ്ങള്‍ മുറയ്ക്കു നടന്നാല്‍ പോരെ കല്യാണവും മണ്ണാങ്കട്ടയും + പുലിവാലു പിടിക്കണോ ? കഥ വളരെയങ്ങ്‌ ഇഷ്ടപ്പെട്ടു നല്ലഭിപ്രായമാണ് . ആശംസകള്‍


വാഴക്കോടന്‍ ‍// vazhakodan said...
പകലാ, വശംവതാ, പാവപ്പെട്ടവാ അഭിപ്രായങ്ങള്‍ക്കു നന്ദി അറിയിക്കുന്നു. സത്യമായും എന്റെ രണ്ടു മക്കളാണേ എനിക്ക് കല്യാണം കഴിച്ചത് ഒരു മോശമായി തോന്നുന്നെയില്ല (കഞ്ഞികുടി മുട്ടിക്കല്ലേ)


NAZEER HASSAN said...
DEAR MAJI 'പ്രതുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി' പ്രത്യുല്പാദന പ്രക്രിയ ഇത്രയും കാര്യക്ഷമം ആയി നടക്കാന്‍ , അതിന്റെ "രസകൂട്ടു" നല്‍കി അനുഗ്രഹിച്ച ദൈവത്തിനു സ്തുതി .. കഥ ഇഷ്ടപ്പെട്ടു .. സസ്നേഹം നസി


Rafeek Wadakanchery said...
ഭാര്യയേയും കൊണ്ട് ആശുപത്രിയില്‍ “ഫാദര്‍ ഫീലിംഗില്‍“ പോയപ്പോള്‍ അവിടത്തെ തിരക്കു കണ്ട് ഞാനും ഒന്നു അന്തംവിട്ടു നിന്നിട്ടുണ്ട്..ആ ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍... “പല വലിപ്പത്തിലും മുഴുപ്പിലും ഉള്ള വയറുകള്‍. കൂട്ടത്തില്‍ ഏതെങ്കിലും പരിചിതരുണ്ടോ എന്ന് വെറുതേ ഒന്ന് കണ്ണോടിച്ചപ്പോഴാണ്“.. വാഴക്കോടന്‍ ഒരാളെയല്ലെ കണ്ടതു.ഞാന്‍ 5 പരിചയക്കാരെ കണ്ടു..(ആഞ്ജലീന കാറ്റഗറി അല്ല കേട്ടോ..ഓതറൈസ്ഡ് ..തന്നെ 5 എണ്ണം)... കൊള്ളാം മോനെ..അഭിവാദ്യങ്ങള്‍..


വാഴക്കോടന്‍ ‍// vazhakodan said...
തൃശ്ശൂരിലെ ഒരു പേറ് സ്പെഷല്‍ ആശുപത്രിയില്‍ ക്യൂ നിന്നതിന്റെ കലിപ്പും ഇത്തിരി ഉണ്ടായിരുന്നു.അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു നസിയോടും റഫീക്കിനോടും!


മാണിക്യം said...
കളിയല്ല കല്യാണം! അതിന്റെതായ ഗൌരവത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുക്കണ്ട ഒരു ചുമതലയാണ്, അത് പുരുഷനായാലും സ്ത്രീയയാലും.ആവശ്യത്തിനു നര്‍മ്മവും വിട്ടുവീഴ്ചയും കരുതലും മേമ്പൊടി സ്നേഹവും എന്നും ഉണ്ടാവണം.. പണ്ടുള്ളവര്‍ പറയുന്ന പോലെ മക്കള്‍ ദൈവത്തിന്റെ വരദാനമാണെന്നും മനസ്സിലാക്കണം അറിയണം... അതിനൊന്നും തയാറല്ലാത്ത‘ആഞ്ജലീന’മാര്‍ അങ്ങനെ തന്നെ തുടരട്ടെ..അല്ലതെ കല്യാണംകഴിഞ്ഞ് മക്കളുമായി കഴിഞ്ഞ് അവരെ ഇട്ടെറിഞ്ഞ് ഡൈവോഴ് ചെയ്യുന്നത് ആണ് ഇതിലും വലിയ ക്രൂരത. ....


അരുണ്‍ കായംകുളം said...
അതാണ്‌ ചേട്ടാ ജനറേഷന്‍ഗ്യാപ്പ്.ഇനി എന്തെല്ലാം കേള്‍ക്കണം?


hAnLLaLaTh said...
ക ധ കൊള്ളാം.. (...പണ്ടാറം...കധയുടെ ധ കിട്ടുന്നില്ല :(.. ) ഞാന്‍ കല്യാണം കഴിക്കാന്‍ ആയില്ലെന്ന് എന്റെ വീട്ടുകാര്‍.. സൊ...നോ എക്സ്ട്രാ കമന്റ്..! :)


ആർപീയാർ | RPR said...
നന്നായി... പ്രതുൽ‌പ്പാദന ആണോ പ്രത്യുൽ‌പ്പാദന അല്ലേ ?? പഴഞ്ജൻ ആണോ പഴഞ്ചൻ അല്ലേ ?? തെറ്റ് കണ്ടത് പറഞ്ഞതേയുള്ളൂ കേട്ടോ .. ആശംസകൾ


വാഴക്കോടന്‍ ‍// vazhakodan said...
കണ്ടിട്ടും കാണാതെ പോകുന്ന തെറ്റുകളാണ് ആര്‍പ്പീയാര്‍ ചൂണ്ടിക്കാണിച്ചത്. നന്ദി. ചില നേരത്ത് ട്രാന്സിലിറ്റരേശന്‍ എന്നോടോ എന്ന് ചോദിച്ചു പണി മുടക്കും. അപ്പോള്‍ വന്നത് വരട്ടെ എന്ന് കരുതി പോസ്റ്റും. ഇനി ഞാന്‍ നന്നായിക്കോളാം. അഭിപ്രായം അറിയിച്ചവര്‍ക്ക് നന്ദി. ഇനിയും വരുമല്ലോ.


ഞാനും എന്‍റെ ലോകവും said...
is it reposted good story sorry for english


Jinson said...
like your blog


വിജയലക്ഷ്മി said...
കൊള്ളാം അവതരണം വളരെ നന്നായിരിക്കുന്നു ..


Sureshkumar Punjhayil said...
Kunjinum Achanum ammakkum Mangalashamsakal...!!!


കുമാരന്‍ | kumaran said...
ആഞ്ജലീല കൊള്ളാലോ..


mini//മിനി said...
ഇതൊക്കെ പണ്ടെ പതിവാണ്. ആദ്യത്തെ കണ്‍‌മണിക്കു വേണ്ട പേറ്റുനോവുമായി ഡലിവറിറൂമില്‍ 25 കൊല്ലം മുന്‍പ് ഞാന്‍ കിടന്നപ്പോള്‍ തൊട്ടടുത്ത ബഡ്ഡില്‍ ഞാന്‍ പഠിച്ച സ്ക്കൂളിലെ യൂനിഫോം ഇട്ട പെണ്‍കുട്ടി. കളയാന്‍ വേണ്ടി കിടക്കുന്നതു കണ്ട ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ല.


നരിക്കുന്നൻ said...
ചിരിപ്പിച്ചില്ല.. ചിന്തിപ്പിച്ചു...വാഴക്കോടന്‍ ‍// vazhakodan said...
ഇവിടെ വന്നതിനും വായിച്ചതിനും എന്നെ പ്രോത്സാഹിപ്പിച്ചതിനും ഓരോരുത്തര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുഇനിയും ഈ വഴി വരുമല്ലോ. സസ്നേഹം, വാഴക്കോടന്‍


lekshmi said...
kollaam..

23 comments:

വാഴക്കോടന്‍ ‍// vazhakodan said...

എന്റെ പേരിലുള്ള മറ്റൊരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഒരു മിനിക്കഥയാണ്. ആ ബ്ലോഗ് തുടര്‍ന്ന് പോസ്റ്റ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ അവിടത്തെ പോസ്റ്റുകള്‍ ഇങ്ങോട്ട് പറിച്ച് നടുകയാണ്. ഇമ്പോര്‍ട്ട് ചെയ്യായിരുന്നു, പക്ഷേ ആ ബ്ലോഗിന്റെ പാസ് വേര്‍ഡ് മറന്നു എന്ന് തോന്നുന്നു :)
വായിക്കാത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി !

കാട്ടിപ്പരുത്തി said...

അവതരണത്തിനു മാർക്ക്-
നന്നായി പറഞ്ഞു

പകല്‍കിനാവന്‍ | daYdreaMer said...

ആന്നു ഞാന്‍ പറഞ്ഞത് തിരിചെടുതിരിക്കുന്നു.. ഇപ്പൊ കാലം മാറിയില്ലേ കോയാ.. :):)

ഭായി said...

ഊണ് കഴിക്കാന്‍ ഹോട്ടലെന്തിനാ വിലക്ക് വാങുന്നത്?!!

അപ്പോള്‍,അഞ്ജലീന വാക്ക് തെറ്റിച്ചില്ല!

Unknown said...

കാലം മാറുകയല്ലേ :)

അരുണ്‍ കാക്കനാട് said...

പ്രത്യുല്‍പ്പാതന പ്രക്രിയ ഇത്ര കാര്യക്ഷമമാണെന്ന് ആ ഗൈനക്കോളജിസ്ടിന്റെ റൂമിന്റെ മുന്നിലെ തിരക്ക് കണ്ടപ്പോള്‍ തോന്നിപ്പോയി - ഇങ്ങനെ ചിരിപ്പിക്കല്ലേ എന്റെ മനുഷ്യാ !!!

സച്ചിന്‍ // SachiN said...

ആഞ്ജലീന നാട്ടില്‍ എവിട്യാന്നാ പറഞ്ഞേ :) കൊള്ളാം നല്ല കഥ! ഇതൊക്കെ ഇന്നത്തെ തലമുറയില്‍ സ്വാഭാവികം .നല്ല അവതരണം !

Anonymous said...

ഈ തരത്തിലുള്ള ഒരു നൂറു കഥ ഞാന്‍ പറഞ്ഞ് തരാം ! പണമുണ്ടോ പെണ്ണെന്തിനും തയ്യാര്‍ ! ചില വേള ഫ്രീയും ! ഹി ഹി ഹി

Lathika subhash said...

വായിച്ചു.
ചിരിപ്പിച്ചു,
ചിന്തിപ്പിച്ചു.
അഭിനന്ദനങ്ങൾ.

Unknown said...

ചുമ്മാ ആ ഞലീന അവിടെ വന്നു.
ചുമ്മാ ആ ഞലീന അവിടെ നിന്നു പൊയി
ചുമ്മാ ആ കാഴ്ച കണ്ട പലരും വയറിന്മേല്‍ വിരല്‍ വെച്ചു.

ചാണക്യന്‍ said...

:)

Unknown said...

ആഞ്ജലീന ഇന്നും ആദര്‍ശം വിട്ടില്ലല്ലോ !!.

നന്നായി അവതരിപ്പിച്ചു.

ശ്രദ്ധേയന്‍ | shradheyan said...

:)

Typist | എഴുത്തുകാരി said...

എന്തായാലും ആഞ്ജലീനാ പഴയ സ്റ്റാന്‍ഡില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുണ്ടല്ലോ!

റോഷ്|RosH said...

കല്യാണം, കുട്ടികള്‍ കുടുംബം.. ഫൂ....
അല്ല പിന്നെ...
ആഞ്ജലീന കീ.. ജയ്‌....

ബഷീർ said...

ഇത് ഞാൻ വായിച്ചിരുന്നു. കമന്റും അടിച്ചു എന്നാണെന്റെ ഓർമ്മ (ശരിയാ‍ാണെങ്കിൽ ) :) അപ്പോൾ നിങ്ങൾ അത്...!! ??

വാഴക്കോടന്‍ ‍// vazhakodan said...

അയ്യോ ബഷീര്‍ ബായിയുടെ കമന്റ് ഞാന്‍ "കളഞ്ഞില്ലേ" അവിടെ ഒറിജിനല്‍ ഇപ്പോഴുമുണ്ട്, പാസ്വേര്‍ഡ് മറന്ന കാരണം ഇങ്ങോട്ട് കോപ്പി ചെയ്ത് ഒട്ടിച്ചതാ :)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

ശ്രീ said...

ഇങ്ങനെ ഒരു മറുപടി തീരെ പ്രതീക്ഷിച്ചില്ല

poor-me/പാവം-ഞാന്‍ said...

പാസ്സ് വേഡ് മറന്ന ആഞലിനക്കും പാസ്സ് വേഡ് മറക്കാതെ പ്രോടൊക്കോള്‍ പ്രകാരം മുന്നോട്ട് പോയ്യ വാഴിക്കും നമോവാകം...അങോട്ടും സ്വാഗതം...

ജീവി കരിവെള്ളൂർ said...

കപടസദാചാരവാദികള്‍ ഉള്ളടുത്തോളം കാലം ഇതൊക്കെ ഒരു വിഷയം തന്നെ
നന്നായിരിക്കുന്നു.

mukthaRionism said...

നല്ല കഥ.

Anonymous said...

ഉല്‍പ്പത്തി chapter ഒന്‍പതു . vakyangal ഒന്ന് ,ആറു, ഏഴു .സന്താന പുഷ്ടിഉള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍ .

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.