Sunday, January 17, 2010

കാന്തവലയം ( മിനിക്കഥ)


രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ കസ്റ്റമര്‍ ഉണ്ടെനു പറഞ്ഞു മാമി എന്നെ പറഞ്ഞു വിട്ടു. ആരാണെന്നറിയാന്‍ ഒട്ടും ആഗ്രഹമൊന്നും തോന്നിയില്ല. എങ്കിലും രാവിലെത്തന്നെ ബുദ്ധിമുട്ടിക്കാന്‍ വന്ന അയാളെ ഞാന്‍ മനസ്സാല്‍ ശപിച്ചു. അയാള്‍ രമേഷ് മേനോനായിരുന്നു, ഏതാണ്ട് നാല്‍പ്പതു വയസ്സിനോടടുത്ത പ്രായം. ഇതിനു മുമ്പും അയാള്‍ ഇവിടെ വന്നിട്ടുണ്ട്. പക്ഷെ ഇത്ര രാവിലെ വരുന്നത് ഇത് ആദ്യം.

"എന്താ സാറേ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ, പെണ്ണുമ്പിള്ള പിന്നെയും പിണങ്ങിപ്പോയോ?"

ഒന്നിനും അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ വല്ലാതെ കിതക്കുനുണ്ടായിരുന്നു. അയാളെ ഞാന്‍ കട്ടിലിലേക്കിരുത്തി. അയാളുടെ ഉടുപ്പിന്റെ ബട്ടണുകള്‍ അഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു, 



"എന്താ സാറേ വല്ല പ്രശ്നവുമുണ്ടോ? വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ?"

അയാള്‍ അല്‍പ്പം വെള്ളത്തിന്‌ ആവശ്യപ്പെട്ടു. അയാളുടെ ഷര്‍ട്ട്‌ ഹാങ്ങ്കെറില്‍ ഇട്ടു ഞാന്‍ അയാള്‍ക്ക്‌ വെള്ളവുമായി വന്നു. അയാള്‍ അത് കുടിച്ചതിനു ശേഷം എന്നോട് അല്പം മദ്യം ആവശ്യപ്പെട്ടു.


"എന്താ സാറേ 
ഇത്, ഈ വെളുപ്പാന്‍കാലത്ത് തന്നെ തുടങ്ങണോ?

അയാള്‍ എന്തോ പറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി. ഒരല്‍പം മദ്യം ചെന്നാല്‍ എല്ലാം പറയും എന്ന് മനസ്സിലാക്കി ഞാന്‍ അയാള്‍ക്ക്‌ മദ്യം നല്‍കി. ലഹരി തലയ്ക്കു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.


"എടീ ഒരുമ്പെട്ടോളെ, നിനക്കറിയോ എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് അവളുടെ വീട്ടില്‍ പോയി . എന്നോടൊപ്പം ജീവിക്കാന്‍ അവള്‍ക്കു വയ്യാത്രെ. എനിക്ക് പരസ്ത്രീ ബന്ധം ഉണ്ട് 
പോലും".

പിന്നെയും അയാള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക്‌ എന്നില്‍ നിന്നും കിട്ടുന്നതെന്ന ചോദ്യത്തിനും അയാള്‍ പിറു പിറുത്തു. അയാള്‍ പിന്നെയും കുടിച്ചു. അന്ന് വൈകുന്നേരം വരെ അയാള്‍ എന്നെ വിലക്കെടുത്തു.
അന്ന് ഒരിക്കല്‍ പോലും അയാള്‍ ഞാനുമായി ശരീരം പങ്കുവെച്ചില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ ഇടയ്ക്കു കരയുന്നുണ്ടായിരുന്നു. 



അന്ന് വൈകീട്ടു പോകുന്നത് വരെ അയാള്‍ കുറ്റബോധം കൊണ്ട് നെടുവീര്‍പ്പിടുന്നതായി എനിക്ക് തോന്നി. ഇനി ഒരിക്കലും അയാള്‍ ആ വഴി വരില്ലെന്ന് ശപഥം ചെയ്തു കൊണ്ടാണ് പോയത്. അയാളുടെ വാക്കുകളില്‍ ആത്മാര്‍ഥതയുന്ടെന്നു എനിക്ക് തോന്നി. പതിവില്ലാതെ അയാളുടെ ഭാര്യ തിരിച്ചു വരാനായി ഞാന്‍ പ്രാര്ത്ഥിച്ചു. അന്ന് രാത്രിയില്‍ മുഴുവന്‍ അയാളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. 


പിറ്റേ ദിവസത്തെ തണുത്ത പ്രഭാതം. നേരം വെളുത്തു വരുന്നതേയുള്ളൂ. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്നതും അയാള്‍, രമേഷ് മേനോന്‍ ! അയാള്‍ റൂമില്‍ കയറി വാതിലടച്ചു.

 comments:



nazeer hassan said...
ചെറുകഥ ...മിനി കഥ ആയോ എന്നൊരു സംശയം .. നന്നായിട്ടുണ്ട് ..പെണ്ണ് ഒരു കാന്തം തന്നെ ഇനിയും എഴുതുക നസി


Rafeek Wadakanchery said...
ഒരു പരസ്യ വാചകം ആണു മനസ്സില്‍ ഓടിയെത്തിയത് "പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ " അതു പോലെയാണ് രമേഷ് മേനോന്റെ കാര്യം .എങ്ങനെ വേണമെങ്കിലും വളച്ചു ഒടിക്കാവുന്ന വിഷയം വളരെ ഭദ്രമായി കൈകാര്യം ചെയ്തതു വളരെ ഇഷ്ടായി. നന്നാവട്ടെ ആശം സകള്‍ .


മാണിക്യം said...
മനസ്സിലെ ചങ്ങാത്തം അതുണ്ടാവണം ഇണകള്‍ക്കിടയില്‍ അതിന്റെ രസതന്ത്രം അറിയുന്നവരുടെ ജീവതം അതൊരു ഇളങ്കാറ്റുപോലെ കുളിരരുവിപോലെ പാല്‍‌നിലാവുപോലെ അവരെയും മറ്റുള്ളവരേയും കൊതിപ്പിച്ച് അങ്ങു നീങ്ങും.......


വീ കെ said...
ശക്തമായ കാന്തവലയം


പാവപ്പെട്ടവന്‍ said...
ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക്‌ എന്നില്‍ നിന്നും കിട്ടുന്നതെന്ന ? വളരെ പ്രസക്തമായ ചോദ്യം സ്നേഹംഒരുവാക്ക് , ഒരു നോട്ടം അതിന്‍റെ തണല്‍ അതൊരു സ്വാന്തനമാണ് . മറ്റ് അര്‍ത്ഥങ്ങള്‍ കാണില്ല ലളിതമായ ആവിഷ്കാരം മനോഹരം


കാപ്പിലാന്‍ said...
പെണ്ണെന്നും പുരുഷന് ഒരാകര്‍ഷണ വസ്തുവാണ് അല്ലേ വാഴക്കാട . അങ്ങനെയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത് . കഥ നന്നായിട്ടുണ്ട് . സ്ത്രീക്കും പുരുഷന്‍ അങ്ങനെ ആകാം .


ഹരീഷ് തൊടുപുഴ said...
പിന്നേ; വ്യഭിചാരശാലയില്‍ അല്ലെങ്കില്‍ പരസ്ത്രീയുടെ അടുത്ത് പോകുന്നത് ചുമ്മാ പത്രംവായിക്കാനാണെന്നു വിചാരിക്കാന്‍ അയാളുടെ ഭാര്യ ഒരു പൊട്ടിയൊന്നുമല്ലല്ലോ..


ബാജി ഓടംവേലി said...
ശക്തമായ കാന്തവലയം...


ധൃഷ്ടദ്യുമ്നൻ said...
സ്നേഹമാണു യഥാർദ്ധ കാന്തം..സൗജന്യമായി കൊടുക്കുകയും, തിരികെ ലഭിക്കയും ചെയ്യുന്നില്ലെങ്കിൽ പണം കൊടുത്ത്‌ അത്‌ സ്വന്തമാക്കാൻ ശ്രമിക്കുന്നത്‌ സ്വാഭാവികം...


വാഴക്കോടന്‍ ‍// vazhakodan said...
അഭിപ്രായങ്ങള്‍ പങ്കുവെച്ച പ്രിയ കൂട്ടുകാര്‍ക്ക് നന്ദി. ഇനിയും ഈ വഴി വരുമല്ലോ. സസ്നേഹം, വാഴക്കോടന്‍


hAnLLaLaTh said...
തൊട്ടു മുകളിലെ കമന്റിനോട് യൊജിക്കുന്നു.. കഥ വളരെ നന്നായിട്ടുണ്ട്


...പകല്‍കിനാവന്‍...daYdreamEr... said...
നിന്റെ ഈ ചെറിയ അവിവേകം ഇഷ്ടമായി... !! :)


ശിവ said...
പോസ്റ്റ് വായിച്ചു.....അയാള്‍ പിന്നെയും കരയാന്‍ വന്നതായിരിക്കാം എന്നോര്‍ത്ത് ഞാന്‍ ആശ്വസിക്കുന്നു....


ഹരിശ്രീ said...
:)


ramaniga said...
ഭാര്യയില്‍ നിന്ന് കിട്ടാത്ത എന്താണ് അയ്യാള്‍ക്ക് ഇവിടെനിന്നു കിട്ടുന്നത് ..... അറിയില്ല നന്നായി!


കുമാരന്‍ | kumaran said...
ഇവളുമാർ‌ അങ്ങനെയൊക്കെയാണു...ഒഴിവാക്കാൻ‌ പറ്റത്തില്ല...


കൊച്ചുതെമ്മാടി said...
ജീവിതത്തിന്റെ കണ്ണ് പൊത്തി കളി.....ലെ...? എന്നെ പരിചയം ഉണ്ടോ....വാക്കില്‍ കണ്ടിട്ടുണ്ടാവുമെന്നു വിചാരിക്കുന്നു...


OAB/ഒഎബി said...
അയാളുടെ ഭാര്യ തിരിച്ചു വന്നല്ലെ?

28 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇതും പാസ്വേര്‍ഡ് മറന്ന ബ്ലോഗില്‍ നിന്നും എടുത്ത് പോസ്റ്റുന്നതാണ്. വായിക്കാത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി!

ഫസല്‍ ബിനാലി.. said...

മറന്നു വെച്ച പേഴ്സ് എടുക്കാന്‍ വന്നതാണെങ്കില്‍ പിന്നെ അയാളെന്തിന്‍ വാതിലടക്കണം?

കഥ നന്നായി, ആശംസകള്‍.

ഞാന്‍ ആചാര്യന്‍ said...

ഞാന്‍ ഇത് വായിച്ചില്ല വാഴേ

ബിന്ദു കെ പി said...

ഭാര്യ തിരിച്ചുവന്നൂന്ന് പറയാൻ വന്നതായിരിക്കുമോ? :)

അരുണ്‍ കരിമുട്ടം said...

രണ്ടാമത്തെ ദിവസം അയാള്‍ മദ്യപിച്ചോ??
:)
കഥ ഇഷ്ടായി

അമ്മേടെ നായര് said...

ദ് വല്ലാത്തൊരു കാന്തം തന്യാണേ...:)
എന്നാ നായരങ്ങട്....

Unknown said...

കഥ ഇഷ്ടായി

ഒരു നുറുങ്ങ് said...

വാഴക്കോടാ,കഥയില്‍ ചോദ്യമില്ലെന്ന് രമേശനറിയാം.
എന്നാലും ചോദിക്കുന്നു;അയാള്‍ പിന്നെയുമെന്താ
കയറിവന്നത്? ആളെ മാറിയാവും..

വശംവദൻ said...

“ഭാര്യയില്‍ നിന്നും കിട്ടാത്ത എന്താണ് അയാള്‍ക്ക്‌ എന്നില്‍ നിന്നും കിട്ടുന്നതെന്ന ചോദ്യത്തിനും“

ഈ ചോദ്യത്തിന്റെ ഉത്തരം മദ്യമാണോ ? :)(വെറുതെ)

കാന്തവലയം കൊള്ളാം.

Anitha Madhav said...

കഥ കൊള്ളാം!

Arun said...

ഒരു ചെയിഞ്ചൊക്കെ നല്ലതാ പക്ഷേ സ്ഥിരമാക്കിയാല്‍ ...... :)
കഥ ഇഷ്ടമായി!

Typist | എഴുത്തുകാരി said...

ഭാര്യ എങ്ങിനെ പിണങ്ങിപ്പോകാതിരിക്കും?

ഷെരീഫ് കൊട്ടാരക്കര said...

കഥ മിനി അല്ലല്ലോ വാഴേ! ഇതിൽ ഇത്ര അതിശയിക്കാൻ എന്തിരിക്കുന്നു അയാൾ വീണ്ടും വന്നതിൽ....ആദ്യത്തെ ദിവസം അയാൾ വാടകക്കു എടുത്തെങ്കിലും ആൾ നിഷ്ക്രിയനായിരുന്നു...ഭാര്യ പോയ കുറ്റബോധത്തിൽ. അന്നു പശ്ചാത്താപ വിവശനായി ഭാര്യയെ തിരക്കി ചെന്നു.പുള്ളിക്കാരി പറഞ്ഞു പോ...... മോനേ പോയി പണി നോക്കു എന്നു. പിറ്റേ ദിവസം അയാൾ പണി നോക്കാൻ പോയി അത്ര തന്നെ.

നന്ദന said...

എന്താ വഴേ ഇവർ ഇങ്ങനെ!!!
ഒരിക്കൽ വന്നാൽ എപ്പോഴും വന്നുകൊണ്ടിരിക്കും?
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലാ
കൊതികിന്റെ വട്ടം കളി!!!

ബിനോയ്//HariNav said...

ഓര്‍മ്മക്കുറിപ്പ് നന്നായി മേന്നേ :)

ശ്രദ്ധേയന്‍ | shradheyan said...

ജീവിതം ഇപ്പോള്‍ ക്ലോക്ക് വൈസ് അല്ല; 'ആന്റി' ക്ലോക്ക് വൈസാ!! :)

ഭായി said...

കെട്ടിറങിയപ്പം പിന്നേം വന്നതായിരിക്കും!!

കണ്ണനുണ്ണി said...

കഥയ്ക്ക്‌ അസ്സലായി ചേരുന്ന പേര് തന്നെ മാഷെ

Rakesh R (വേദവ്യാസൻ) said...

ഇഷ്ടമായി കാന്തവലയം :)

Unknown said...

മറന്ന പാസ്വേര്‍ഡ് തിരഞ്ഞു വന്നതാണയാള്‍‍!!

വാഴക്കോടന്‍ ‍// vazhakodan said...

തെച്ചിക്കോടാ........ആ ആ ആ
ഹ ഹ ഹ :)
ബിനോയീ...നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് :)

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി!

പട്ടേപ്പാടം റാംജി said...

കന്തവലയത്തിനുള്ളില്‍ അകപ്പെട്ടാല്‍ പുറത്ത്‌ കടക്കാന്‍ എളുപ്പമല്ല.
കഥ ഒതുക്കി നന്നായ്‌ പറഞ്ഞു.
ആശംസകള്‍.

ഏ.ആര്‍. നജീം said...

പഴയ പോസ്റ്റ് കണ്ടരുന്നില്ല..

നല്ല കഥ

Manoraj said...

സുഹൃത്തേ,

കൊള്ളാം.. ഭാര്യക്ക്‌ പകരം അവളെ അയാൾ സ്വീകരിച്ചല്ലോ?

Salini Vineeth said...

അയാൾ ഇറങ്ങിപ്പോയപ്പോൾ സന്തോഷിച്ചു. തിരിച്ചു വന്നപ്പോൾ ആകെ നിരാശ തോന്നി. നല്ല കഥ.

Dileep said...

നല്ല ഫ്ലോയിൽ വായിക്കാൻ പറ്റി സൂപ്പർ ആയി കേട്ടോ

santhoo said...
This comment has been removed by the author.
santhoo said...

vazhakkada kollammm nannayittundu...