Wednesday, January 26, 2011

തനിയാവര്‍ത്തനം

ആരോടും അധികം സംസാരിക്കാത്ത പ്രക്യതമാണ് റീമയുടേത്. വീട്ടില്‍ നിന്നും അഞ്ച് കിലോമീറ്ററോളം  അകലെയുള്ള കോളേജിലേക്ക് റൂട്ട് ബസ്സിലാണ് നിത്യം പോകുന്നതും വരുന്നതും. വളരെ അച്ചടക്കവും ഒതുക്കവുമുള്ള ഒരു സുന്ദരിക്കുട്ടി. ക്ലാസിലെ കുട്ടികള്‍ കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള അവളുടെ കൂട്ട് അച്ഛന്‍ വാങ്ങിക്കൊടുത്ത ക്യാമറയുള്ള  മൊബൈല്‍ ഫോണാണ്. കോളേജില്‍ പോകുമ്പോള്‍ മൊബൈല്‍ കൊണ്ട് പോകാറുണ്ടെങ്കിലും അവള്‍ ആരേയെങ്കിലും വിളിക്കുകയോ,അപരിചിതമായ കോളുകള്‍ എടുക്കുകയോ ചെയ്യാറില്ല. വല്ല അത്യാവശ്യത്തിനും അമ്മയ്ക്കോ അച്ഛനോ വിളിക്കാമല്ലോ എന്ന് മാത്രമാണ് അവളുടെ മൊബൈല്‍ കൊണ്ടുള്ള ആകെയുള്ള ഉപയോഗം.

ഒരു ദിവസം മൊബൈല്‍ ഫോണ്‍ ശരിയാക്കുന്ന കടയന്വേഷിച്ചപ്പോഴാണ് റീമയുടെ കയ്യില്‍ മൊബൈല്‍ ഉള്ള വിവരം കൂട്ടുകാരി പോലും അറിയുന്നത്.അന്നത്തെ ക്ലാസ് കഴിഞ്ഞ് അവള്‍ നേരെ മൊബൈല്‍ കടയില്‍ തന്റെ ഫോണ്‍ ശരിയാക്കാന്‍ നല്‍കിയിട്ടാണ് വീട്ടില്‍ പോയത്.പിറ്റേ ദിവസം തന്നെ ഫോണ്‍ നേരെയാക്കി കിട്ടുമല്ലോ എന്നൊരാശ്വാസം അവളുടെ മുഖത്തു‍ണ്ടായിരുന്നു.എങ്കിലും ഒരുറ്റ സുഹ്രുത്തിനെ പിരിഞ്ഞ മനോവേദനയാണ് അവള്‍ വീട്ടിലെത്തുന്നത് വരേയും എത്തിയിട്ടും അനുഭവിച്ചത്.

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് വളരെ ഉത്സാഹത്തോട് കൂടിയാണ് അവള്‍ മൊബൈല്‍ കടയില്‍ എത്തിയത്. ശരിയാക്കി വെച്ചിരുന്ന മൊബൈല്‍ അവള്‍ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി.അവള്‍ മൊബൈല്‍ ചെക്ക് ചെയ്ത് നില്‍ക്കുമ്പോള്‍ കടയിലുള്ള ആള്‍  അവളുടെ ശരീരം തന്റെ കണ്ണുകള്‍ കൊണ്ട് സ്കാന്‍ ചെയ്യുകയായിരുന്നു.അയാള്‍ അത് വല്ലാതെ ആസ്വദിച്ചു.മൊബൈലിന് തകരാറില്ലെന്നുറപ്പ് വരുത്താന്‍ അയാള്‍ തന്റെ ഫോണില്‍ നിന്നും റീമയെ വിളിച്ച് ടെസ്റ്റ് ചെയ്ത് കണിച്ചു. സന്തോഷത്തോടെ പണം കൊടുത്ത് റീമ കടയില്‍ നിന്നും പോയി.അവള്‍ അകലെ മറയും വരെ അയാള്‍ അവളെത്തന്നെ നോക്കിക്കൊണ്ട്  നില്‍ക്കുകയായിരുന്നു. അയാളുടെ ചുണ്ടില്‍ ഒരു നറു പുഞ്ചിരി തത്തിക്കളിച്ചു.

വീട്ടിലെത്തിയതും അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.പുറത്ത് നിന്നും പതിവു പോലെ അമ്മയുടെ ശകാരം  ആരംഭിച്ചു,
“കോളേജ് കഴിഞ്ഞ് വന്നാല്‍ ഒന്ന് ഫ്രഷായി  വിശക്കുന്നതിന് വല്ലതും കഴിച്ച് പിന്നെയിരുന്ന് പഠിക്കരുതോ? ഇത് കോളേജിന്ന് വന്നാല്‍ നേരെ കേറി റൂമടച്ചിരിക്കും, എന്തേങ്കിലും ചോദിച്ചാല്‍ പറയും പ്രോജക്റ്റ് തയ്യാറാക്കുകയാണെന്ന്! പെണ്‍കുട്ടികളായാല് കുറച്ച് അടുക്കളയിലെ പ്രോജെക്റ്റും ചെയ്യണം! അതിനെങ്ങനാ പുന്നാരിച്ച് വഷളാക്കിയിരിക്യല്ലേ അച്ഛന്‍”
അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. അതൊരു സ്ഥിരം പരിപാടിയായത് കൊണ്ട് റീമ പ്രതികരിച്ചില്ല. പതിവ്പോലെ അത്താഴത്തിന്റെ സമയത്ത് അവള്‍ തീന്‍ മേശയില്‍ ചെന്നിരുന്നു. അമ്മയുടെ അടുത്ത റൌണ്ട് ശകാരം അവള്‍ പ്രതീക്ഷിച്ചു.പക്ഷേ അമ്മ അവള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴും ഒന്നും മിണ്ടിയില്ല. അവരും ഒരു പാത്രത്തില്‍ ഭക്ഷണമെടുത്ത് അവള്‍ക്കരികിലിരുന്നു. കുറച്ച് നേരത്തേയ്ക്ക് അവര്‍ ഒന്നും സംസാരിച്ചില്ല. അല്പ നേരത്തെ മൌനത്തിന് ശേഷം അമ്മയാണ് പറഞ്ഞ് തുടങ്ങിയത്,
“അച്ഛന്‍ ഒരുമാസത്തെ ലീവിനു വരുന്നുണ്ട്, ടിക്കറ്റ് ശരിയായാല്‍ ഉടനെ എത്തും”
റീമ മുഖമൊന്നുയര്‍ത്തി അമ്മയെ നോക്കി, അമ്മ തുടര്‍ന്നു,
“നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു, എന്തേ നിന്റെ മൊബൈല്‍ ഓഫാണോ?“
അവള്‍ ചെറുതായൊന്ന് മൂളി.
“നിനക്ക് എന്തേങ്കിലും പ്രത്യേകം കൊണ്ട് വരാന്‍ പറയണോ?”
“വേണ്ട, ഒന്നും വേണ്ട“
അവള്‍ എഴുനേറ്റ് വാഷ്ബേസിനടുത്ത് ചെന്ന് കയ്യും വായും കഴുകി ടവലില്‍ മുഖം തുടച്ചു.അമ്മ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.അവള്‍ വീണ്ടും തന്റെ മുറിയില്‍ കയറി വാതിലടച്ചു. അമ്മ ഒരു ദീര്‍ഘനിശ്വാസത്തോടെ അവിടെ നിന്നും എഴുനേറ്റ് പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയി. അവരുടെ മുഖത്ത് വല്ലാത്തൊരു മ്ലാനത നിഴലിച്ചിരുന്നു.

റീമ കിടക്കയില്‍ കിടന്ന് തന്റെ മൊബൈലിലെ ചിത്രങ്ങള്‍ നോക്കുകയായിരുന്നു.ഇടയ്ക്ക് അവള്‍ തന്റെ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.അല്‍പ്പ സമയത്തിന് ശേഷം അവള്‍ക്കൊരു കോള്‍ വന്നു. നമ്പര്‍ എവിടെയോ കണ്ട് മറന്ന പോലെ തോന്നിയ അവള്‍ ആ കോള്‍ അറ്റന്റ് ചെയ്തു.ഫോണിന്റെ അങ്ങേ തലയ്ക്കല്‍ മൊബൈല്‍ കടയിലെ പയ്യനായിരുന്നു.
“ഹലോ, എന്താ മോളേ ഉറങ്ങിയില്ലേ?” അവള്‍ ഒന്നും മിണ്ടിയില്ല, അയാള്‍ തുടര്‍ന്നു,
‘മോള്‍ വന്ന് പോയതില്‍ പിന്നെ എനിക്കൊരു സമാധാനവും ഇല്ല, മോളെ എനിക്ക് വളരെ ഇഷ്ടമായി”
അവള്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും ഫോണ്‍ ശബ്ദിച്ചു, അവള്‍ ഫോണെടുത്ത് അല്‍പ്പം ഗൌരവത്തോടെ പറഞ്ഞു,
“ഹലോ മിസ്റ്റര്‍, നിങ്ങള്‍ക്കെന്താണ് വേണ്ടത്? എനിക്കാരേയും ഇഷ്ടമല്ല. ഇനിയെന്നെ വിളിച്ച് ശല്യം ചെയ്യരുത്”

“ഹാ അങ്ങിനെയങ്ങ് തീര്‍ത്ത് പറഞ്ഞാലോ മോളേ....ഞാന്‍ പറയുന്നതും കൂടി ഒന്ന് കേള്‍ക്ക്, എന്നിട്ട് തീരുമാനിക്ക് ഈ ഫോണ്‍ കട്ട് ചെയ്യണോ എന്ന്. എനിക്ക് മോളെ അത്രയ്ക്കിഷ്ടാ, ആ സൌന്ദര്യം മുഴുവന്‍ ഞാന്‍ ആസ്വദിച്ച് പോയില്ലേ, നിന്നെ ഒരു മറയും ഇല്ലാതെ ഞാന്‍ കണ്‍കുളിരേ കണ്ടു പോയില്ലേ? എനിക്ക് നിന്നെ വേണം”

“വാട്ട്! എന്ത് അസ്സംബന്ധമാണ് താങ്കള്‍ പറയുന്നത്? എന്ത് കണ്ടെന്നാ‍?”
അവള്‍ അല്‍പ്പം വേവലാദിയോടെ ചോദിച്ചു.

“ഇനി കാണാനെന്ത് ബാക്കിയിരിക്കുന്നു. മൊബൈലില്‍ തന്റെ ഉടുതുണിയില്ലാതെ പോസ് ചെയ്ത് നില്‍ക്കുന്ന എല്ലാ പടങ്ങളും ഞാന്‍ കണ്‍ കുളിര്‍ക്കേ കണ്ടു. ഹോ എന്തൊരു മുടിഞ്ഞ സൌദര്യമാ മോളേ നിനക്ക്,ഇത്രേം ഭംഗിയുള്ള ഒരു പെണ്ണിനെ എന്റെ ജീവിതത്തില്‍ ആദ്യമായിട്ട് കാണുകയാ”

“സ്റ്റോപ്പിറ്റ്, നിങ്ങള്‍ കള്ളം പറയുകയാണ്. എന്റെ മൊബൈല്‍ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ അതില്‍ ഒരു പടവും ഇല്ലായിരുന്നു.അത് ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ തന്നത്”

“ഹ ഹ മണ്ടിപ്പെണ്ണേ, നീ ഡെലീറ്റ് ചെയ്ത ചിത്രങ്ങളെല്ലാം റിക്കവര്‍ ചെയ്യുന്ന സോഫ്റ്റ്വെയറുണ്ട് എന്റെ പക്കല്‍,അതുപയോഗിച്ച് നീ ഡെലീറ്റ് ചെയ്ത സകലതും ഞാന്‍ തിരിച്ച് പിടിച്ചു”

“ഛീ നിങ്ങള്‍ ചതിയനാണ് ഞാന്‍ പോലീസില്‍ അറിയിക്കും”
അവളുടെ ചങ്കിടിപ്പ് വര്‍ദ്ധിച്ചു,തൊണ്ടയിലെ വെള്ളം വറ്റിവരളുന്നതായി അവള്‍ക്കനുഭവപ്പെട്ടു,അവളുടെ ശബ്ദം പതറാന്‍ തുടങ്ങി.കൈകാലുകള്‍ പെരുത്ത് വരുന്നതായി അവള്‍ക്കനുഭവപ്പെട്ടു.

“പോലീസോ? ഹ ഹ ഹ. അയാള്‍ കുറച്ച് നേരം അട്ടഹസിച്ച് ചിരിച്ചു, എന്നിട്ട് തുടര്‍ന്നു,
പോലീസാണ് ഈ വക ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കുന്നത്. ഇതുപോലുള്ള സകല നൂഡ് ചിത്രങ്ങളും കിട്ടുന്നതും പ്രചരിപ്പിക്കുന്നതും അവരാണ്, അവരെ വേണേല്‍ ഞാന്‍ വിളിക്കാം എന്താ വേണോ?

അവള്‍ കരച്ചിലിന്റെ വക്കത്തെത്തി, എങ്കിലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു,
“നിങ്ങള്‍ പറയുന്നതത്രയും കള്ളമാണ്, ഞാന്‍ വിശ്വസിക്കില്ല, നിങ്ങള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്, മേലാല്‍ എന്നെ വിളിക്കരുത്”
അവള്‍ ഫോണ്‍ കട്ട് ചെയ്തു.മനസ്സില്‍ വല്ലാത്ത നടുക്കവും കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. അവള്‍ അസ്വസ്തമാ‍യി റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.വെള്ളം കുടിക്കാന്‍ ദാഹിച്ചെങ്കിലും അവള്‍ കുടിച്ചില്ല.എന്ത് ചെയ്യണമെന്നറിയാതെ അവളുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.

അധികം വൈകിയില്ല അവളുടെ മൊബൈലിലേക്ക്  എം എം എസ് വന്നു. ഒരു തമാശയ്ക്ക് വേണ്ടി അവളെടുത്ത സ്വന്തം നഗ്ന ചിത്രങ്ങള്‍! അവള്‍ക്ക് വിശ്വസിക്കാനായില്ല.അവളുടെ കൈകള്‍ വിറ കൊണ്ടു.അവളാകെ തകര്‍ന്നു. അവള്‍ മെല്ലെ കട്ടിലിലേക്കിരുന്നു. അവളുടെ മൊബൈല്‍ വീണ്ടും റിങ്ങ് ചെയ്തു. വിറയാര്‍ന്ന കൈകളോടെ അവള്‍ കോള്‍ എടുത്തു. അങ്ങേ തലയ്ക്കല്‍ അയാള്‍ വീണ്ടും!

“ഇപ്പോ മോള്‍ക്ക് വിശ്വാസമായോ? ഞാന്‍ സത്യമേ പറയൂ, മോള്‍ക്കെന്നെ വിശ്വസിക്കാം.”

“പ്ലീസ് ഞാന്‍ നിങ്ങളുടെ കാലു പിടിക്കാം എന്നെ ഉപദ്രവിക്കരുത്, ആ ഫോട്ടോകള്‍ മറ്റാര്‍ക്കും കാണിക്കരുത്, ഞാന്‍ ചത്ത് കളയും ഉറപ്പാ”

“അയ്യോ മോളെന്നെ കുറിച്ച് അങ്ങിനേയാണോ കരുതിയിരിക്കുന്നത്? ഞാനിത് മറ്റാര്‍ക്കും കാണിക്കില്ല, സത്യം. പക്ഷേ ഞാന്‍ മോളെ കണ്ട് പോയില്ലെ? സംസാരിച്ച് പോയില്ലേ? മോളെ കൊതിച്ച് പോയ്യില്ലെ? എനിക്ക് മോളെ വേണം,ഒരു നേരത്തേക്കെങ്കിലും” അയാള്‍ വളരെ വിനീതനായിക്കൊണ്ടിരുന്നു.

“ഛീ, നിങ്ങള്‍ക്കെന്റെ ശവമേ കിട്ടുകയുള്ളൂ” അവള്‍ അല്‍പ്പം ഗൌരവത്തോടെയാണ് അത് പറഞ്ഞത്.

“ഇതാ കുഴപ്പം, ഒന്ന് പറഞ്ഞാ രണ്ടമത്തേതിന് ചാവും ശവമാവും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കും, അച്ഛനും അമ്മയ്ക്കും ആകേയുള്ള ഒരു സന്തതി, ചത്ത് പോയാല്‍ അവര്‍ക്ക് പോയി, എന്നാലും ഈ ഫോട്ടോ ചാ‍വുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം സ്വന്തം അച്ഛന്റെ കയ്യിലുമെത്തും,മരിച്ച് പോയമകളുടെ നഗ്ന ചിത്രം കാണേണ്ടി വരുന്ന ആ അച്ഛന്റെ അവസ്ഥ! ഹോ”

അവള്‍ക്ക് ദേഷ്യം അടക്കാനായില്ല, അവള്‍ അലറി,”സ്റ്റോപ്പിറ്റ്, നിങ്ങള്‍‍ക്കെന്താണ് വേണ്ടത്?

അയാള്‍ വീണ്ടും ചിരിച്ചു,
“മിടുക്കീ..ഞാന്‍ പറഞ്ഞല്ലൊ എനിക്ക് നിന്നെ വേണം, അത്രയ്ക്ക് ഞാന്‍ നിന്നെ കൊതിച്ചുപോയി.നീ നാളെ ഞാന്‍ പറയുന്നിടത്ത് വരണം.രാവിലെ പത്ത് മണിക്ക് ഞാന്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിന്റെ മുന്നിലുണ്ടാ‍വും.ഒരു‍ 10.15 വരെ നിന്നെ കാത്ത് നില്‍ക്കും.വന്നില്ലെങ്കില്‍ ഞാന്‍ നേരെ പോകുന്നത് അടുത്തുള്ള ഇന്റര്‍നെറ്റ് കഫേയിലേക്കായിരിക്കും, പിന്നെ നിന്റെ സൌദര്യ ശസ്ത്രോം ഭൂമി ശാസ്ത്രോം എല്ലാം നാട്ടുകാര് കാണും,ഒടുവില്‍ നിന്റെ വീട്ടുകാരും.പിന്നെ ഇതിനേക്കാള്‍ വലിയ മാനക്കേടാവും ഉണ്ടാവുക.അത് വേണോ? അത് കൊണ്ട് മോളൊരു സുന്ദരിക്കുട്ടിയാ‍യി അനുസരണയുള്ള കുട്ടിയായി നാളെ ഞാന്‍ പറഞ്ഞിടത്ത് പറഞ്ഞ സമയത്ത് എത്തണം!എത്തിയിരിക്കും അല്ലേ മോളെ? ഉറങ്ങിക്കോളൂ ഇനി ഞാന്‍ വിളിക്കില്ല.നാളെ നേരില്‍ കാണാം. ബൈ മോളൂ...” അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

അവള്‍ക്കുറക്കം വന്നില്ല. വല്ലാത്തൊരു ഉള്‍ഭയം അവളെ വരിഞ്ഞ് മുറുക്കി.അമ്മയോട് പറഞ്ഞാ‍ലോ എന്നവള്‍ക്ക് തോന്നിയെങ്കിലും അമ്മയുടെ രൂക്ഷമായ പ്രതികരണങ്ങളും കുത്ത് വാക്കുകളും ഓര്‍ത്തപ്പോള്‍ അവളതില്‍ നിന്നും പിന്തിരിഞ്ഞു. തനിക്കെല്ലാം തുറന്ന് പറയാന്‍ കഴിയുന്ന ഒരു കൂട്ടില്ലാത്തതില്‍ അവള്‍ക്കേറെ ദുഃഖം തോന്നി.ഒരു സഹോദരനെങ്കിലും ഉണ്ടാ‍യിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു. ഒരു തീരുമാനമെടുക്കാനാവാതെ അവള്‍ കിടക്കയില്‍ ചരിഞ്ഞും മറിഞ്ഞും കിടന്നു.രാത്രിയുടെ അന്ത്യ യാമത്തിലെപ്പോഴോ അവള്‍ ഉറങ്ങിപ്പോയി.

ഒരു പേടിസ്വപ്നം കണ്ട പോലെ അവള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.സമയം ഏഴ് മണിയോടടുത്തിരുന്നു. അവളുടെ മുഖത്തുനിന്നും ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. ചുമരില്‍ ചാരി നിന്ന് പതിയെ അവള്‍ നിലത്ത് ഊര്‍ന്നിരുന്നു.സമയം കടന്ന് പോയിക്കൊണ്ടിരുന്നു. ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ അപക്വമായ അവളുടെ മനസ്സ് വിങ്ങുകയായിരുന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകി.മരിക്കാന്‍ അവള്‍ക്ക് ഭയമില്ലായിരുന്നു,പക്ഷേ അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ സകല ധൈര്യവും ചോര്‍ന്നു പോയി. സമയം കടന്ന് പോയിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു തീരുമാനമെടുത്ത പോലെ അവള്‍ അവിടെനിന്നും എഴുന്നേറ്റു കുളിമുറിയില്‍ കയറി.

അന്ന് പതിവിനു വിപരീതമായി അമ്മയോട് യാത്ര പറഞ്ഞാണ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അമ്മയറിയാതെ വീട്ടില്‍ നിന്നും കൈക്കലാ‍ക്കിയ കറിക്കത്തി അവള്‍ ബാഗില്‍ സുരക്ഷിതമല്ലേയെന്ന് ഇടയ്ക്ക് ഉറപ്പ് വരുത്തി.പത്ത് മണിയ്ക്ക് തന്നെ അവള്‍ സുഭാഷ് പാര്‍ക്കിന്റെ ഗേറ്റിലെത്തി.അവള്‍ ചുരിദാറിന്റെ ഷാളെടുത്ത് തലവഴിയിട്ടു. പരിചയക്കാര്‍ വല്ലവരും കാണുമോയെന്ന് അവല്‍ വല്ലാതെ ഭയപ്പെട്ടു. അല്‍പ്പസമയത്തിന് ശേഷം ഒരു കാര്‍ വന്ന് ഗേറ്റിനടുത്ത് നിന്നു. അതില്‍ നിന്നും അയാള്‍ ഇറങ്ങി റീമയുടെ അടുത്ത് വന്നു. അയാള്‍ വശ്യമായി പുഞ്ചിരിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും ആ കണ്ണുകളില്‍ ഒരു പ്രതികാരത്തിന്റെ തീക്കനലുണ്ടായിരുന്നു.
“വരൂ നമുക്കൊരിടം വരെ പോകാം” അയാള്‍ അവളെ കാറിലേക്ക് ക്ഷണിച്ചു.അനുസരണയോടെ അവള്‍ കാറില്‍ കയറി.ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നവള്‍ ചുറ്റും കണ്ണോടിച്ചു. അയാള്‍ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങി. അവരുടെ വാഹനം നഗരത്തേയും കറില്‍ ന്നിന്നൂം വമിച്ച പുകപടലങ്ങളേയും ബഹു ദൂരം പിന്നിലാക്കി കടന്ന് പോയിക്കൊണ്ടിരുന്നു. അയാള്‍ വളരെ സന്തോഷത്തിലായിരുന്നു.ചിരിക്കുന്നു, അവളോട് സംസാരിക്കുന്നു,ഫോണ്‍ വിളിക്കുന്നു.അവള്‍ ഒന്നും മിണ്ടിയില്ല.ഇടയ്ക്ക് തന്റെ ബാഗിലെ കത്തിയില്‍ മുറുകെപ്പിടിച്ച് അവള്‍ ധൈര്യം സംഭരിക്കുകയായിരുന്നു. കാര്‍ ഒരു റിസോര്‍ട്ടിന്റെ മുന്നില്‍ ചെന്ന് നിന്നു.അയാള്‍ കാ‍റില്‍ നിന്നും ഇറങ്ങി അവളുടെ ഡോറ് തുറന്ന് പിടിച്ച് അവളോട് ഇറങ്ങാ‍ന്‍ പറഞ്ഞു. അവള്‍ ഇറങ്ങാന്‍ മടിച്ചപ്പോള്‍ അയാള്‍ സ്നേഹപൂ‍ര്‍വ്വം അവളെ അതിന്റെ ഭവിഷ്യത്തുകള്‍ ഓര്‍മ്മിപ്പിച്ചു.അവള്‍ തല കുനിച്ച് കൊണ്ട് കാറില്‍ നിന്നും ഇറങ്ങി അയാളെ അനുഗമിച്ചു. അവള്‍ ബാഗില്‍ കയ്യിട്ട് ഒരു കൈ കൊണ്ട് കത്തിയില്‍ മുറുകെ പിടിച്ചു.

അയാള്‍ പരിചിതനെപ്പോലെ ശീതീകരിച്ച വലിയൊരു മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറി.പിന്നാലെ ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളും അനുഗമിച്ചു.ഒരു കൈ അപ്പോഴും അവള്‍ കത്തിയില്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. അവള്‍ അകത്ത് കടന്നതും അയാള്‍ വാതിലടച്ച് കുറ്റിയിട്ടു. ഒരു ചെറുചിരിയോടെ അയാള്‍ അവളുടെ നേരെ തിരിഞ്ഞതും,കയ്യില്‍ കരുതിയ കത്തിയുമായി അവള്‍ അയാള്‍ക്ക് നേരെ കുത്താനാഞ്ഞു.ഒട്ടും പരിഭ്രമം കൂടാ‍തെ അയാള്‍ ആ കത്തി വാങ്ങി ദൂരെയെരിഞ്ഞു.അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു. അയാള്‍ അവളെ കോരിയെടുത്ത് കിടക്കയിലേക്കെറിഞ്ഞു.അവള്‍ കൈകള്‍ കൂപ്പി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പരഞ്ഞു.അവളുടെ വിലാപങ്ങള്‍ ആ ചുമരുകള്‍ക്കുള്ളില്‍ കിടന്ന് വീര്‍പ്പ് മുട്ടി. ഇരയുടെ മേല്‍ ചാടി വീഴുന്ന സിംഹത്തിന്റെ ആവേശത്തോടെ അയാള്‍ ആ മാന്‍ പേടയുടെ മുക്കളിലേക്ക് ചാടിവീണു. അയാളുടെ കാല്‍ തട്ടി സൈഡ് ടെബിളില്‍ നിന്നുമൊരു പളുങ്ക് പാത്രം നിലത്ത് വീണ് ചിന്നിച്ചിതറി.

കരഞ്ഞ് കലങ്ങിയ കണ്ണുകളും, സാധാരണത്തേക്കാള്‍ ക്ഷീണിതയുമായി റീമ കോളേജ് കഴിഞ്ഞ് വരുന്ന അതേ സമയത്ത് വീട്ടിലേക്ക് കയറിച്ചെന്നു. പതിവിന് വിപരീതമായി അവളെ കാത്ത് അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.അവള്‍ ഉമ്മറത്തേയ്ക്ക് കയറിയതും അമ്മ അല്‍പ്പം ഗൌരവത്തോടെ അവളോട് ചോദിച്ചു,
“നീയിന്ന് കോളേജില്‍ പോയില്ലെടീ?”
അവളുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി,ചങ്കൊന്ന് പിടച്ചു. അവള്‍ ഒന്നും മിണ്ടാതെ നിന്നു.
“എടീ നിന്നോടാ ചോദിച്ചത് നീയിന്ന് കോളേജില്‍ പോയില്ലേ?”അമ്മയുടെ ശബ്ദം അല്‍പ്പം കൂടി ഉയര്‍ന്നു.
അവള്‍ മുഖം മെല്ലെ ഉയര്‍ത്തി ഉത്തരമെന്നോണം ഒരു മറുചോദ്യം ചോദിച്ചു,
“എന്താ കാര്യം? ആരാ പോയില്ലാന്ന് പറഞ്ഞത്?”
അമ്മ കോപത്താല്‍ വിറയ്ക്കുകയായിരുന്നു.അവര്‍ അവളുടെ അടുത്ത് ചെന്നു,
“നീയിന്ന് ആരുടേയെങ്കിലും കൂടെ കാറില്‍ കയറിപ്പോയിരുന്നോ?”

അതും കൂടി കേട്ടപ്പോള്‍ അവള്‍ ആകെ തളര്‍ന്നു.അമ്മയോട് ആരോ താന്‍ കാറില്‍ കയറിപ്പോയ വിവരം പറഞ്ഞിരിക്കുന്നു.അവള്‍ക്കെന്ത് ഉത്തരം നല്‍കണമെന്നറിയാതെ കുഴഞ്ഞു.അവളുടെ കൈകാലുകള്‍ തളരുന്നതായി അവള്‍ക്ക് തോന്നി.തല കുനിച്ച് നിന്നവള്‍ വിക്കി വിക്കി എന്തോ പറയാന്‍ ഭാവിച്ചു. വാക്കുകള്‍ അവളുടെ തൊണ്ടയിലുടക്കി.എങ്കിലും അല്‍പ്പം ധൈര്യം സംഭരിച്ച് അവള്‍ അമ്മയെ നോക്കി,

“ഞാനൊരു കൂട്ടുകാരിയുടെ വീട്ടില്‍...പോകാന്‍....”
അവള്‍ മുഴുമിപ്പിക്കുന്നതിന് മുന്‍പ് അമ്മ ഇടപെട്ടു.

“മുഖത്ത് നോക്കി നുണ പറയുന്നോടി അസത്തേ, കുടുംബത്തിന് മാനക്കേടുണ്ടാക്കിയാലുണ്ടല്ലോ പിന്നെ നിനക്കെന്നെ ജീവനോടെ കാണാനൊക്കില്ല, ഓര്‍ത്തോ”
ഒരു ഉറച്ച തീരുമാനമായിരുന്നു അതെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു.

“എന്നാ പോയി ചത്ത് തൊലയ്” ദ്വേഷ്യത്തോടെയും സങ്കടത്തോടെയുമാണ് അവള്‍ പറഞ്ഞത്,
‘ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് ചാവുന്നതാ’എന്നവള്‍ പിറുപിറുത്തു.

‘തര്‍ക്കുത്തരം പറയുന്നോടീ’ എന്ന് പറഞ്ഞ് റീമയുടെ മുഖമടച്ച് അമ്മ ആഞ്ഞൊരടിയടിച്ചു.അടിയുടെ ശക്തിയില്‍ അവള്‍ നിലത്ത് വീണു.അവള്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും അവളെ സഹായിച്ചു.ദ്വേഷ്യത്തില്‍ കൈതട്ടിമാറ്റി അവള്‍ തന്റെ റൂമില്‍ കയറി വാതിലടച്ചു.അമ്മ പിന്നേയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.പിന്നീടവര്‍ ഫോണില്‍ ആരെയൊക്കെയോ വിളിച്ച് സങ്കടങ്ങള്‍ പറയുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു.

സമയം രാത്രി പത്ത് മണിയോടടുത്തിട്ടും റീമ വാതില്‍ തുറക്കുകയോ പുറത്ത് വരുകയോ ചെയ്തില്ല.അവളെ കാണാഞ്ഞ് അമ്മയ്ക്ക് ആധിയായി.അവരുടെയുള്ളില്‍ ഒരു ഭയം വളര്‍ന്ന് വരാന്‍ തുടങ്ങി.അവര്‍ റീമയുടെ വാതില്‍ക്കല്‍ ചെന്ന് അവളെ വിളിച്ചു.ഉള്ളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. അവര്‍ വാതിലില്‍ ശക്തിയായി മുട്ടി വിളിച്ചിട്ടും ഫലമുണ്ടായില്ല. അവരിലെ ഭയം ഒരു തേങ്ങലായി അത് പിന്നെ കരച്ചിലായി രൂപാന്തരപ്പെട്ടു. അവര്‍ റീമയെ  ഉറക്കെ വിളിച്ച് കരഞ്ഞു. വാതിലിലും ജനാലയിലും മാറി മാറി മുട്ടിവിളിച്ചു.കൂട്ടിലടച്ച വെരുകിനെപ്പോലെ അവര്‍ ആ വീട്ടില്‍ പരക്കം പാഞ്ഞ് നടന്നു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ റീമ വാതില്‍ തുറന്നു. അവള്‍ കടുത്ത ദ്വേഷ്യത്തില്‍ തന്നെയായിരുന്നു.മകളെ കണ്ടതും അവര്‍ക്ക് ആശ്വാസമായി.അവര്‍ കണ്ണുകള്‍ തുടച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു.

‘എന്തിനാ കിടന്ന് കാറുന്നത്? ഞാന്‍ ചത്തിട്ടൊന്നുമില്ല“ അവള്‍ വാതില്‍ പാതി തുറന്ന് പിടിച്ചാണ് അത് പറഞ്ഞത്.

അമ്മ വളരെ സൌമ്യമാ‍യി അവളോട് പറഞ്ഞു “വാ മോളെ, വന്നിട്ട് എന്തെങ്കിലും കഴിക്ക്, അന്തിപ്പട്ടിണി കിടക്കണ്ട, നിന്റെ നന്മയ്ക്ക്....” പറഞ്ഞ് തീരുന്നതിനു മുന്‍പേ അവള്‍ തനിക്കൊന്നും വേണ്ടാ എന്നും പറഞ്ഞ് വാതിലുകള്‍ കൊട്ടിയടച്ചു. അന്ന് ആ വീട്ടില്‍ ആരും അത്താഴം കഴിച്ചില്ല.കടുത്ത ദുഃഖത്തോടെ അമ്മ അവരുടെ റൂമിലേക്ക് പോയി. അവരുടെയുള്ളില്‍ വല്ലാത്തൊരു ഭയം വളര്‍ന്ന് വരുന്നുണ്ടായിരുന്നു. അവരുടെ മനസ്സ് അസ്വസ്തമായിക്കൊണ്ടിരുന്നു.

റൂമില്‍ തന്റെ കിടക്കയില്‍ കമഴ്ന്ന് കിടക്കുകയായിരുന്നു റീമ. വിശപ്പും ദാഹവും അവളെ വല്ലാതെ തളര്‍ത്തി.അതിലുപരിയായിരുന്നു ശരീരത്തിന്റേയും മനസ്സിന്റേയും വേദന.തന്റെ മനസ്സിന് ശക്തി നല്‍കാന്‍ അവള്‍ ദൈവത്തോട് മനമുരുകി പ്രാര്‍ത്ഥിച്ചു.അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.  പിഴുതെറിയപ്പെട്ട ചെടിയെപ്പോലെ അവള്‍ വാടിക്കൊണ്ടിരുന്നു.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. തന്റെ പ്രിയപ്പെട്ട അച്ഛനാണ് വിളിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായി.അവളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു.ഫോണ്‍ മെല്ലെ ചെവിയോട് ചേര്‍ത്ത് പിടിച്ചു.അങ്ങേ തലയ്ക്കല്‍ നിന്നും അച്ഛന്റെ മോളേ എന്ന വിളികേട്ടതും അവളുടെ ദുഃഖം അണപൊട്ടി. അവള്‍ നിയന്ത്രിക്കാനാവാത്ത വിധം പൊട്ടിക്കരഞ്ഞു.അച്ഛന്‍ അവളെ ആശ്വസിപ്പിച്ചു,

“സാരമില്ല മോളെ, അമ്മയല്ലേ തല്ലിയത്, നീ ക്ഷമിക്ക്, അമ്മയ്ക്ക് വേണ്ടി അച്ഛന്‍ മാപ്പ് ചോദിക്കുന്നു, എന്റെ പൊന്നുമോള്‍ കരയണ്ട, അച്ഛന്‍ നാളെ വരുന്നുണ്ട്, എന്റെ മോള്‍ സമാധാനമായി ഇരിക്ക്”
പിന്നെയും അയാള്‍ ആശ്വാസവാക്കുകള്‍ പറഞ്ഞ് കൊണ്ടേയിരുന്നു. റീമ ഒന്നും മിണ്ടിയില്ല.അവള്‍ കരയുകയായിരുന്നു.അല്‍പ്പം കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അവള്‍ക്ക് എല്ലാം അച്ഛനോട് പറയണമെന്നുണ്ടായിരുന്നു,പക്ഷേ അവളുടെ സങ്കടം ഒന്നിനും അനുവദിച്ചില്ല. എന്തായാലും പിറ്റേന്ന് അച്ഛന്‍ വരുമ്പോള്‍ സംഭവിച്ചതെല്ലാം പറയാമെന്നവള്‍ മനസ്സില്‍ കണക്ക് കൂട്ടി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു.അച്ഛനായിരിക്കും എന്ന് കരുതി അവള്‍ ഫോണെടുത്ത് ചെവിയില്‍ വെച്ച് ‘ഹലൊ’ എന്ന് പറഞ്ഞു. അങ്ങേ തലയ്ക്കല്‍ അച്ഛനായിരുന്നില്ല പകരം അപരിചിതമായ ഒരു ശബ്ദമായിരുന്നു. അവള്‍ ഉടനെ ഫോണിലെ നംബര്‍ നോക്കി.അതൊരു അപരിചിതമായ നംബറായിരുന്നു.അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയില്‍ അവള്‍ ഫോണ്‍ വീണ്ടും ചെവിയോടടുപ്പിച്ചു.

“ഹലോ മോളൂ ഉറങ്ങിയില്ലേ? നല്ല ക്ഷീണം കാണുമല്ലോ? ഓ ഞാന്‍ പറയാന്‍ മറന്നു, ഇന്ന് മോളൊരുത്തന്റെ കൂടെ റിസോട്ടില്‍ പോയില്ലേ, ഞാനവന്റെ ഉറ്റ സുഹ്യത്താ. അവന്‍ ചതിയനാ, അവന്‍ എന്റെ കാര്യം കൂടി പറയാമെന്ന് ഏറ്റിട്ട് ഇപ്പോള്‍ പറയുവാ എന്റെ കാര്യം ഞാന്‍ തന്നെ പറയണമെന്ന്. മോള്‍ക്കറിയോ മോള്‍ടെ ഫോട്ടോ അവന്‍ അയച്ച് തന്നതില്‍ പിന്നെ എനിക്കുറങ്ങാന്‍ പറ്റിയില്ല, ഹലോ മോള്‍ കേള്‍‍ക്കുന്നില്ലേ? ഹലോ....”

അവള്‍ ഒന്നും മിണ്ടിയില്ല.അവളുടെ തല പെരുത്ത് വന്നു.ദ്വേഷ്യവും സങ്കടവും കോണ്ട് അവളുടെ കണ്ണുകള്‍ ജ്വലിച്ചു.ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് അവളാ മൊബൈല്‍ തറയിലെറിഞ്ഞ് തകര്‍ത്തു.അവളുടെ കണ്ണുകളില്‍ ഇരുട്ട് കയറി.എന്ത് ചെയ്യണമെന്നറിയാതെ അവള്‍ ആകെ തകര്‍ന്നു പോയി.‍കിടക്കയില്‍ നിന്നും ഊര്‍ന്നവള്‍ നിലത്തിരുന്നു.അവളുടെ മനസ്സ് വല്ലാതെ ഭയപ്പെട്ടു.ഒരു തീരുമാനമെടുക്കാനാവാതെ അവളുടെ മനസ്സ് വിങ്ങി.

പിറ്റേന്ന് വെറും നിലത്ത് വെള്ള പുതച്ച് കിടത്തിയ മകളുടെ ചേതനയറ്റ ശരീരത്തിന്റെ തല ഭാഗത്തിരുന്ന് അവളുടെ അമ്മ ഒരിക്കല്‍ പോലും കരഞ്ഞതേയില്ല.താന്‍ അടിച്ചത് കൊണ്ടോ വഴക്ക് പറഞ്ഞത് കൊണ്ടോ  അല്ല മകള്‍ മരിച്ചതെന്ന സത്യം ഉള്‍ക്കൊള്ളാ‍നാവാത്ത വിധം ആ‍ അമ്മ മനസ്സ് ശിഥിലമായിക്കഴിഞ്ഞിരുന്നു.

70 comments:

വാഴക്കോടന്‍ ‍// vazhakodan said...

പെണ്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന്റെ ഒരു കാരണം ഇതായിരിക്കുമോ? അറിയില്ല!ചിലപ്പോള്‍ ഇതും ആയിരിക്കാം. സൂക്ഷിച്ചാല്‍ ദുഃഖിക്കേ‍ണ്ട!

അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
വളരെ നാളുകള്‍ക്ക് ശേഷമാണ് ഈ ബ്ലോഗിലൊരു പോസ്റ്റ് ഇടുന്നത്!

സ്നേഹത്തോടെ..

Sranj said...

അമ്മച്ചെടിയറിയാതെ വാടിക്കരിഞ്ഞു വീഴുന്ന പൂക്കള്‍...
പെറ്റമ്മയുടെ നോവുണ്ടോ.... ഈ ചെന്നായ്ക്കള്‍ക്കറിവൂ..!

ഷബീര്‍ - തിരിച്ചിലാന്‍ said...

ആദ്യമായിട്ടാണ് ഒരു ബ്ലോഗില്‍ തേങ ഉടക്കാനുള്ള ഭാഗ്യം കിട്ടുന്നത്... അത് വാഴക്കോടന്റെ ബ്ലോഗില്‍ ആയതില്‍ സന്തോഷം...

ഠോ....

വളരെ നന്നായിരിക്കുന്നു വാഴക്കോടാ... കണ്ണുകള്‍ നിറഞ്ഞു...

Anonymous said...

വഴി തെറ്റുന്ന യുവത്വം! കഥ നന്നായി പറഞ്ഞു.

ഭായി said...

അറിയാതെ കുരുക്കിൽ വീണ് ആർക്കോവേണ്ടി പിടഞ് മരിക്കുന്ന യവ്വനങൾ :(

വാഴേ ഉള്ളിൽ തട്ടുന്ന രീതിയിൽ പറഞു!

Junaiths said...

hmmmmmmmmmmmm

Unknown said...

valare nannayi satyam parenju
penkuttikal cheyyunna mandatharengalil kurukittu pidichu atu muthalakkan nadakunnavarum
entu cheyyan onnum parenjittu karyam illa

യുവ ശബ്ദം said...

സ്കൂള്‍ വിദ്യാര്തികള്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്ന രക്ഷിതാകളെ ... നിങ്ങളുടെ മകളും പരിധിക്കു പുറതാകാന്‍ പോകുന്നു !

yuvashabtham.blogspot.com

Anonymous said...

എല്ലാ അമ്മമാരുടെയും നെഞ്ചിലെ തീയാണ് ഇന്ന് മക്കള്‍....അവരിയാതെ കെണിയില്‍ പെടുമ്പോള്‍ നിസഹായരായി പോവുന്നു നമ്മള്‍...

noordheen said...

മക്കളെ ശത്രുക്കളെപ്പോലെ കാണാതെ കൂട്ടുകാരെപ്പോലെ കണക്കാക്കി അവരോട് അടുത്തിഴപഴകി അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കണം.അല്ലെങ്കില്‍ നല്ലൊരു തീരുമാനമെടുക്കാന്‍ കഴിയാതെ അവര്‍ ബുദ്ധിമുട്ടും.

നല്ലൊരു ഗുണപാഠമാണ് വാഴക്കോടന്‍ ഈ കഥയിലൂടെ തരുന്നത്.എല്ലാ മാതാപിതാക്കള്‍ക്കും ഇതൊരു ചൂണ്ട് പലകയായിരിക്കട്ടെ!

ആശംസകള്‍

കാദര്‍ അരിമ്പുരയില്‍ said...

ഞാനിതൊരു ചെറു സിനിമയാക്കിയാലോ..?
താങ്കള്‍ അനുവദിക്കുമോ ?

സച്ചിന്‍ // SachiN said...

കോളേജ് ഹോസ്റ്റലുകളില്‍ ഇത്തരത്തില്‍ ഒരു രസത്തിന് പെണ്‍കുട്ടികള്‍ മൊബൈലില്‍ ഫോട്ടോ എടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.അവര്‍ക്കും ഇതൊരു പാഠമാകട്ടെ.മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യാതിരിക്കട്ടെ.

മനസ്സിനെ വല്ലാതെ നോവിക്കുന്ന എഴുത്ത്.
ആശംസകള്‍

yousufpa said...

പുത്തൻ സമൂഹത്തിന്ന്` പ്രതീക്ഷിക്കാവുന്ന ഒന്ന്. വളരെ നന്നായി പ്രതിഫലിച്ചു.

അപര്‍ണ്ണ II Appu said...

സ്വപ്നത്തില്പോലും വിചാരിക്കാത്ത കാരണങ്ങളാല്‍ ശിഥിലമാകുന്ന കുടുംബങ്ങള്‍.വളരെ നന്നായി അവതരിപ്പിച്ചു.എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

കാട്ടിപ്പരുത്തി said...

ഒരു കഥയെന്ന രീതിയിലേക്ക് ഇനിയും കുറേ കാര്യങ്ങൾ വരേണ്ടതുണ്ട്. സന്ദേശങ്ങൾ നൽകുന്നത് മാത്രമല്ല കഥ - ശ്രദ്ധിക്കുമല്ലോ

jayanEvoor said...

വാഴക്കോടാ,
ഇടവേള കഴിഞ്ഞു. ഇനി കത്തിക്കയറിക്കോ!

മൊബൈൽ ദുരന്തങ്ങൾ തുടർക്കഥയാകുകയാണ് നാട്ടിൽ...
എന്തു ചെയ്യാം!

(എനിക്കും ഒരു മൊബൈൽ ദുരന്തം പറ്റിയിരുന്നു...ബ്ലോഗറുടെ എൻ സെവന്റി ! )

pee pee said...

സത്യത്തില്‍ സംഭവിക്കാവുന്ന ഒരു കഥ.ഒഴുക്കോടെ വളരെ നന്നായി പറഞ്ഞു.ഞാന്‍ ആസ്വദിച്ചു .അഭിനന്ദനങ്ങള്‍...... http://pipipee.blogspot.com/

pee pee said...
This comment has been removed by the author.
Ismail Chemmad said...

വര്‍ത്തമാന കാലത്തിന്റെ കഥ. നന്നായി പറഞ്ഞു

Raneesh said...

വഴക്കോടാ നന്നായിട്ടുണ്ട്
വര്‍ത്തമാന കാലത്തിന്റെ യഥാര്‍ത്ഥ മുഖം

ആളവന്‍താന്‍ said...

നല്ല ഓര്‍മ്മപ്പെടുത്തല്‍ . എല്ലാവര്‍ക്കും..

വര്‍ഷിണി* വിനോദിനി said...

ഇന്നത്തെ പെണ്‍കുട്ടികള്‍ വഴി തെറ്റി പോകാന്‍ ഒരു മൊബൈല്‍ ധാരാളം..
പക്ഷേ അവര്‍ തന്‍റേടികളാ...
ആത്മഹത്യ ചെയ്യാന്‍ മാത്രം വിഡ്ഡികളാണൊ..ഊഹും.

jamal|ജമാൽ said...

ആഹ്ഹാ എവിടെയായിരുന്നു മാഷെ ഏതായാലും സന്തോഷമായി തിരിച്ച് വന്നല്ലോ
റ്റചിങ്ങ് സ്റ്റോറി

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

എല്ലാം തുറന്നു പറയാന്‍ തക്ക അടുപ്പമുള്ള സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ ഒരു പക്ഷെ ഇത്തരം ചൂക്ഷണം നടക്കില്ലായിരിക്കും ..

Arun said...

ഒരു കഥയെന്നതിനേക്കാള്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന ഒരു സംഭവമായിട്ടാണ് എനിക്ക് തോന്നുന്നത്. ഇനി ഒരു കഥ എന്ന നിലയിലും ഇത് നല്ല നിലവാരം പുലര്‍ത്തുന്നുമുണ്ട്.
വാഴക്കോടന് എല്ലാ ആശംസകളും.
തുടര്‍ന്നും എഴുതുക ഇടവേളകളില്ലാതെ!

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

@കാദര്‍ അരിമ്പുരയില്‍: ഒരു ചെറുസിനിമയാക്കുന്നതില്‍ എനിക്കൊരു വിരോധവും ഇല്ല.എന്റെ പേരൊക്കെ എഴുതിക്കാണിക്കുമല്ലോ അല്ലേ? :)

നന്ദിയോടെ,
വാഴക്കോടന്‍

കണ്ണനുണ്ണി said...

പ്രസക്തമായ വിഷയം... കുറച്ചു പേര്‍ക്കെങ്കിലും ഇങ്ങനെ ഒരു വിപത്തിനെ പറ്റി ബോധം ഉണ്ടാക്കും ഈ പോസ്റ്റ്‌... എന്നും കരുതാം.

ramanika said...

വളരെ ഗൌരവമായ വിഷയം മനസ്സില്‍ തട്ടുന്ന വിധം പറഞ്ഞു

എന്‍.പി മുനീര്‍ said...

ഇതൊരു കഥയായിട്ടല്ല തിരക്കഥയായിട്ടാ‍ണ് തോന്നിയത്..അഭിനന്ദനങ്ങള്‍ പലപ്പോഴും ഉത്തരം കിട്ടാതെ വരുന്ന ആത്മഹത്യകള്‍ നടക്കുമ്പോള്‍
അതും പെണ്‍കുട്ടികള്‍ ചെയ്യുമ്പോള്‍ എല്ലാ‍വരും ചെന്നത്തുന്നത് ഇത്തരം നിഗമനങ്ങളിലേക്കാണ്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നു പറയാമെങ്കിലും
നിസ്സഹായതയും മനസ്സിന്റെ ദൌര്‍ബല്യവും അനിവാര്യമായ ആത്മാഹുതിയിലേക്കു തന്നെയല്ലേ നയിക്കപ്പെടുക!

ഒഴാക്കന്‍. said...

വാഴേ.. കുറച്ചു ടൈം എടുത്താല്‍ എന്താ വന്നത് നല്ലൊരു സന്ദേശവും ആയല്ലേ

ഏറനാടന്‍ said...

പ്രിയസുഹൃത്തെ,

കഥ കൊള്ളാം. പക്ഷെ ഒരു പുതുമ ഇല്ലാതെ പോയി. ഇതിലും നന്നായി വാഴയ്ക്ക് രചിക്കാന്‍ സാധിക്കും എന്ന് ഉറപ്പാണ്.

sumayya said...

ഒരു തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യം ആ കുട്ടിയുടെ ആത്മഹ്ഹത്യയിലേക്ക് വരെ നയിച്ചു.കഷ്ടം. വളരെ നന്നായി പറഞ്ഞു.
ഉള്ളില്‍ ഒരു ഭയം സമ്മാനിച്ചാണ് കഥ അവസാനിക്കുന്നത്.
നന്നായി എന്ന് മാത്രം പറഞ്ഞാല്‍ പോര എന്ന് തോന്നുന്നു.
അഭിനന്ദനങ്ങള്‍

Sreeblog said...

very nice...

പട്ടേപ്പാടം റാംജി said...

ഡെലിറ്റ് ചെയ്ത ചിത്രങ്ങള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് ഇപ്പോഴും പലരും ധരിച്ച് വെച്ചിരിക്കുന്നത്. അങ്ങിനെ കഴിയും എന്ന് വളരെ യധികം പ്രച്ചരങ്ങള്‍ നടന്നിരുന്നു എങ്കിലും അത് വേണ്ടത്ര ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടോ എന്നത് സംശയം തന്നെയാണ്. അതെക്കുറിച്ച മുന്കരുതലിനുള്ള ഓര്‍മ്മപ്പെടുത്തല്‍ ഭംഗിയായി പറഞ്ഞു.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഏറെ എഴുതപ്പെട്ട വിഷയമാണെങ്കിലും അവതരണത്തിലെ വ്യത്യസ്തത മികച്ചു നില്‍ക്കുന്നു...
ഈ വഴി പിഴച്ച കാലഘട്ടത്തില്‍ കുട്ടികള്‍ കൂടുതല്‍ shradhikkendiyirikkunnu.

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി.
പുതുമയേക്കാള്‍ ഈ വിഷയം മനസ്സില്‍ തട്ടുന്ന രീതിയില്‍ എഴുതാനാണ് ഞാന്‍ ശ്രമിച്ചത്.

ഒരിക്കല്‍ കൂടി നന്ദിയോടെ...

Geethu Balachandran said...

well said....

hafeez said...

ശ്രദ്ധിക്കേണ്ട കാര്യം .. നന്നായി

ചെകുത്താന്‍ said...

ആത്മഹത്യ ചെയ്യുന്നതിന്റെ ഒരു കാരണം ഇതായിരിക്കുമോ?

വാഴക്കോടന്‍ ‍// vazhakodan said...

ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ട് ആത്മഹത്യ ചെയ്ത പല പെണ്‍കുട്ടികളുടേയും കഥ നമ്മള്‍ കേട്ടിട്ടുണ്ട്,പക്ഷേ ഇങ്ങനേയും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാമെന്നും അതു മൂലവും ആത്മഹത്യകള്‍ ഉണ്ടായേക്കുമെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍!

അഭിപ്രായങ്ങള്‍ക്ക് നന്ദി.

Yasmin NK said...

വല്ലാത്ത ഒരു ജെനറേഷന്‍ ഗാപ് ഉണ്ടായിരിക്കുന്നു മാതാപിതാക്കലും കുട്ടികളും തമ്മില്‍.രണ്ട്കൂട്ടര്‍ക്കും പരസ്പരം മനസ്സിലാകായ്ക.പണ്ട് കൂട്ടുകുടുംബങ്ങളായിരുന്നപ്പോ ഇത്രേം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.തുറന്നു സംസാരിക്കാന്‍ ആളുകളുണ്ടായിരുന്നു വീട്ടില്‍.ഇന്നെല്ലാവരും ഓരോരോ തുരുത്തുകളില്‍.ഒരു വീട്ടില്‍ തന്നെ എത്ര മൊബൈല്‍ കണക്ഷ്ണുകള്‍.മൊബൈലില്‍ ചിത്രങ്ങല്‍ ഡിലിറ്റാക്കിയാലും അത് റിക്കവര്‍ ചെയ്യാന്‍ പറ്റും എന്നൊന്നും മിക്കവര്‍ക്കും അറിയില്ല.ഇടക്കിറ്റക്ക് മൊബൈല്‍ മാറ്റുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണത്.മെമ്മറി കാര്‍ഡുകള്‍ ഒരു കാരണ വശാലും കൈമാറരുത്.വേണ്ടെങ്കില്‍ നശിപ്പിച്ചു കളയുക.
ഇങ്ങനത്തെ ടെക്നികല്‍ കാര്യങ്ങളില്‍ ആണ്‍കുട്ടികളാണു ഭേദം.പെണ്‍കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല.അവരെ നമ്മള്‍ ഒന്നൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ദൈവം കാക്കട്ടെ.
ആശംസകള്‍ വാഴക്കോടന്‍.

പാവത്താൻ said...

:-(

Prabhan Krishnan said...

വായിച്ചു..ആശംസകളറിയിക്കാതെ വയ്യ.അല്‍പ്പം നീണ്ടു പോയതൊഴിച്ചാല്‍ കഥ വളരെ നന്നായിട്ടുണ്ട്.മറയില്ലാത്ത,വ്യക്തമായ അവതരണം. ഒത്തിരിയൊത്തിരി ആശംസകള്‍...

Anitha Madhav said...

ഇതൊരു നല്ല സന്ദേശം നല്‍കുന്ന കഥയാണല്ലോ വാഴക്കോടാ, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം.

വളരെ നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

വാഴേ...അപ്പോള്‍ പുതിയ മരുന്നുമായി എത്തി.പക്ഷേ,കരയിപ്പിക്കാനാണല്ലോ ഭാവം.

ബോണ്‍സ് said...

കഥ ഇഷ്ടായി വാഴേ... വെല്‍ക്കം ബാക്ക്!

sumitha said...

Sranj പറഞ്ഞ കമന്റ് കടമെടുക്കുന്നു..

അമ്മച്ചെടിയറിയാതെ വാടിക്കരിഞ്ഞു വീഴുന്ന പൂക്കള്‍...
പെറ്റമ്മയുടെ നോവുണ്ടോ.... ഈ ചെന്നായ്ക്കള്‍ക്കറിവൂ..!

നടുക്കത്തോടെ ഞാനും ഈ കഥ ഉള്‍ക്കൊള്ളുന്നു.
ആശംസകള്‍

Unknown said...

മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്ന മത പിതാകളും ..... സ്വന്തം നഗ്ന ചിത്രം സ്വയം എടുക്കുന്ന സ്വഭാവ വൈകല്യമുള്ള പെണ്‍കുട്ടികളും ..... ആരെങ്കിലും ഭീഷിണി പെടുത്തിയാല്‍ അതിനു വഴങ്ങുന്ന പെണ്‍കുട്ടികള്‍ക്കും ഒരു പാഠമാകട്ടെ ...... അവരവര്‍ സ്വയം തീരുമാനിച്ചാല്‍ ഒന്നും നടക്കില്ല .....

Unknown said...

വളരെ നന്നായിരിക്കുന്നു വാഴക്കോടാ...
പക്ഷേ ഒരു തരത്തില്‍ ഇവിടേയും മാതാപതിക്കളാണ് ഉത്തരവാദി, കാരണം ആ കുട്ടിക്ക് മൊബൈല്‍ വാങ്ങിച്ച് കൊടുക്കുമ്പോള്‍ ഇഞ്ചാതി കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുക്കണമായിരുന്നു.
എനിക്കും ഉണ്ട് 2 വയസ്സുള്ള ഒരു മകള്‍, ഇന്‍ശാ അല്ലാഹ് , എന്റെ മകള്‍ വഴി തെറ്റാതിരിക്കാന്‍ ഈ കഥ എനിക്ക് ഒരു വഴി കാട്ടിയാവും.തീര്‍ച്ച .നന്ദി മിസ്റ്റര്‍ വാഴക്കോടന്‍.

ഹന്‍ല്ലലത്ത് Hanllalath said...

കഥ എന്നാ നിലയില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ട്.
അവതരണത്തിലെ പിഴവുകള്‍ ഒഴിച്ച് നിറുത്തി കഥ വായിക്കാനാകില്ല .

എങ്കില്‍ തന്നെയും കഥയിലെ ആശയം മികച്ചതാണ്.
വൈകാരികമായ കഥ വൈകാരികമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
അഭിനന്ദനങ്ങള്‍..

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയപ്പെട്ട ഹന്‍ലലത്തേ,
പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ എനിക്ക് തിരുത്താം.ഇനി എഴുതുമ്പോള്‍ കൂടുതല്‍ നന്നായി എഴുതാം.ഞാന്‍ നന്നാവണം എന്നുണ്ടെങ്കില്‍ മതി :)
പിന്നെ കഥ എന്ന ചട്ടക്കൂടിനേക്കാള്‍ എന്റെയൊരു കഥന രീതി മാത്രമേ ഞാന്‍ ശ്രദ്ധികാറുള്ളൂ.അതില്‍ തീര്‍ച്ചയായും പോരായ്മകള്‍ ഉണ്ടാവും :)
ഇപ്രാവാശ്യത്തേക്ക് തല്‍ക്കാലം നീ ക്ഷെമിക്കെടാ :)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ശ്രദ്ധേയന്‍ | shradheyan said...

സാഹിത്യ ഭംഗിയുള്ള നല്ലൊരു കഥയെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ, ഇത്തരം കഥകളാണ് ഇന്നത്തെ തലമുറക്ക് ആവശ്യം. പഴയ സാരോപദേശ കഥകളില്ലേ, ആമയും മുയലും ഉറുമ്പും പ്രാവും... അവയ്ക്ക് പകരം വെക്കാവുന്ന സാരോപദേശ കഥകള്‍. എന്നിട്ടെന്ത് എന്ന് ഞാനും സ്വയം ചോദിക്കുന്നു. എന്നാലും 'ഞാനപ്പോഴേ പറഞ്ഞില്ലേ..' എന്നെങ്കിലും ചോദിക്കാലോ.. :(

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തിരിച്ചു വരവ് ഗംഭിരമാക്കി!ആശംസകൾ

ഷെരീഫ് കൊട്ടാരക്കര said...

കഥ തനി ആവര്‍ത്തനം തന്നെ വാഴേ! ഇത് തന്നെ ആണ് എവിടെയും സബ്ജക്റ്റ്. മൊബൈല്‍ ഫോണിന്റെ ഒരു പാര്‍ശ്വഫലമാണ് ഈ കഥയില്‍. ഇനിയും പലതരത്തിലുള്ള ദുരന്തങ്ങള്‍ക്കും ആ സാധനം ഇടയാക്കുന്നു. ഇന്ന് എന്റെ മുമ്പില്‍ വന്ന ഒരു കേസും അത് തന്നെ.മൊബൈല്‍ ഇല്ലാത്ത അടുത്ത വീട്ടിലെ യുവതി എന്റെ മുമ്പില്‍ വന്ന കേസിലെ എതിര്‍ കക്ഷിയായ യുവതിയുടെ വക മൊബൈലിന്റെ സഹായത്തോടെ കടയില്‍ നീന്നും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ആദ്യ യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളിച്ച് നല്‍കുന്നു. കുറേ കഴിഞ്ഞ് ഭര്‍ത്താവ് സംശയം ചോദിക്കാന്‍ തിരികെ വിളിച്ചത് എന്റെ കേസിലെ എതിര്‍ കക്ഷിയുടെ മൊബൈലിലേക്ക്. ഉടനെ അവള്‍ അടുത്ത വീട്ടിലെ യുവതിക്ക് ഭര്‍ത്താവിന്റെ മെസ്സേജു കൈ മാറി സംശയ നിവാരണം വരുത്തി വീണ്ടും അയാളെ വിളിച്ചു കാര്യം പറഞ്ഞു .ഭര്‍ത്താവിനെ വിളിക്കാന്‍ ഭാര്യക്ക് ചെയ്ത് കൊടുത്ത വെറുമൊരു സഹായം മാത്രം. പക്ഷേ അതൊരു ആരംഭം മാത്രം. പിന്നെ നമ്മുടെ കേസിലെ എതിര്‍ കക്ഷിയും അടുത്ത വീട്ടിലെ യുവതിയുടെ ഭര്‍ത്താവും തമ്മില്‍ ധാരാളം വിളികള്‍ ധാരാളം ദിവസങ്ങളിലായി തുടര്‍ന്നു.....ഇനി ഒന്നും ഞാന്‍ പറയേണ്ടല്ലോ.എന്റെ മുമ്പില്‍ വന്ന കേസിലെ എതിര്‍ കക്ഷിയെ പറ്റി മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.ഒറിജിനല്‍ കക്ഷിയെ പറ്റി പറഞ്ഞില്ലല്ലോ.അതു എതിര്‍ കക്ഷിയുടെ ഭര്‍ത്താവായിരുന്നു; അതായത് നമ്മുടെ മൊബൈല്‍ ഉടമ യുവതിയുടെ ഭര്‍ത്താവ്. അയാളുടെ ആവശ്യം വിവാഹമോചനം. കാരണം അയാള്‍ വാങ്ങി കൊടുത്ത മൊബൈലിലൂടെ അയാളുടെ ഭാര്യ അടുത്ത വീട്ടിലെ യുവതിയുടെ ഭര്‍ത്താവുമായി ശരിയല്ലാത്ത ബന്ധം തുടരുന്നു.ഈ വാര്‍ത്ത അയാള്‍ക്ക് എത്തിച്ചത് അടുത്ത വീട്ടിലെ നമ്മുടെ ആദ്യത്തെ യുവതി തന്നെ. അവരുടെ ഭര്‍ത്താവിനെ മൊബൈല്‍കാരി തട്ടി എടുക്കാന്‍ ശമിക്കുന്നു എന്ന്.... ഇടക്കുള്ള ഭാഗം നിങ്ങള്‍ പൂരിപ്പിച്ചോളൂ . കേസ് ഇപ്പോഴും ഒത്ത് തീര്‍പ്പിനായി എന്റെ മുമ്പില്‍ പെന്റിംഗ് ആണ്.
ഇതിത്രയും ഞാന്‍ എഴ്തിയത് ഈ മൊബൈല്‍ ദുരന്തത്തെ പറ്റി അനുഭവസ്തര്‍ തുടര്‍ച്ചയായി എഴുതുക.വരും തലമുറയെ രക്ഷപെടുത്തുക. സമൂഹത്തിലെ രക്ഷിതാക്കളുടെ കണ്ണ് തുറപ്പിക്കുക. ആ അര്‍ത്ഥത്തില്‍ വാഴക്കോടന്റെ ഈ കഥ വളരെ പ്രസക്തമാണ്.

ഹാക്കര്‍ said...

വളരെ നന്നായിരിക്കുന്നു...സമയം കിട്ടുമ്പോള്‍ ഇവിടെ ഒന്ന് വിസിറ്റ് ചെയ്യണം കേട്ടോ...http://www.computric.co.cc/

ശ്രീ said...

ഇതുമൊരു കാരണമായിരിയ്ക്കാം അല്ലേ മാഷേ

തനിയാവര്‍ത്തനങ്ങള്‍ തന്നെ

Sabu Kottotty said...

പതിവിനു വിപരീദമായി വാഴക്കോടന്റെ ഈ പോസ്റ്റ് താഴെ മുതലാണു വായിച്ചത്. ഓരോ ഖണ്ഡികയായി തല തിരിച്ചു വായിച്ചിട്ടും ഒന്നും ചോരാതെ അനുഭവിയ്ക്കാന്‍ പറ്റി. സംശയമുള്ളവര്‍ക്ക് അങ്ങനെയും വായിച്ചു നോക്കാം. റിക്കവറി സോഫ്റ്റ്‌വെയര്‍ എന്ന സംഭവത്തെ പലര്‍ക്കുമറിയില്ല എന്നതു വാസ്തവം തന്നെ. ഇത് പലരുടെയും കണ്ണുതുറപ്പിയ്ക്കും ..

ബഷീർ said...

ആവർത്തിക്കുന്ന ദുരന്തങ്ങൾ...

മൊബൈലും ഇന്റർനെറ്റും വഴി നശിക്കുന്നയുവത്വം...!!

കാരണക്കരിൽ മാതാപിതാക്കളും !!

ശ്രീജ എന്‍ എസ് said...

മൊബൈല്‍ ഉപകാരത്തെക്കാള്‍ ഉപദ്രവമായി തീരുന്ന കാലം ആണിത്.കുഞ്ഞുങ്ങള്‍ മാത്രമല്ല വലിയവരും ഇതിന്റെ ഒക്കെ ഇരയാണ്.ആശയം ഇഷ്ടമായി.

NAZEER HASSAN said...

കഥയുടെ ആശയം ഇഷ്ടപ്പെട്ടു.
ഒന്ന് കൂടി പൊലിപ്പിച്ച് എഴുതായിരുന്നു.
ഇതെല്ലാ മാതാപിതാക്കള്‍ക്കും ഒരു പാഠമാകട്ടെ!

ആശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ തിരിഞ്ഞ് കൊത്തുമ്പോള്‍ ആരും പകച്ച് പോകും.അപക്വമായ മനസ്സുകള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.സൂക്ഷിക്കാനുള്ളത് നമ്മള്‍ തന്നെ സൂക്ഷിക്കുക!

നന്ദിയോടെ...

Unknown said...

എത്താന്‍ വൈകി. കഥ വായിച്ചു തികച്ചും കാലിക പ്രസക്തമായ വിഷയം തന്നെ.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!

കുഞ്ഞൂസ് (Kunjuss) said...

കാലികപ്രസക്തിയുള്ള പോസ്റ്റ്,യുവതലമുറയെ നേർവഴി നടത്താൻഎന്തേ നമുക്കു കഴിയാതെ പോകുന്നു?

പാവപ്പെട്ടവൻ said...

ഡാ ....കൊച്ചനെ ...വാഴേ ..കഥ കൊള്ളാം ഒരു ഇരുപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു..പിന്നെ മുകളില്‍ ചിലര്‍ കഥയുടെ രീതി ശരിയായില്ല എന്നൊക്കെ പറഞ്ഞു അതൊക്കെ വെറുതെ പറയുന്നതാ... നീ അതൊന്നും കാര്യമാക്കണ്ട അവരൊന്നും പൂര്‍ണമായി ഇത് വായിച്ചില്ല ,അതാണ്‌ സത്യം കാരണം ഇതിനു അല്പം നീളകൂടുതലാ. ഇനി അവര്‍ പറയാന്‍ വന്നത് ഞാന്‍ ഉദ്യേശിച്ച കാര്യമാണോ എന്നെനിക്കു അറിയില്ല .ആണങ്കില്‍ അത് വാസ്തവമാണ് .ഇത് എഴുതിയത് വാഴക്കോടന്‍ ആയതു കൊണ്ട് ഒരു കാര്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു എന്താണന്നല്ലേ ..?( ഈ പറഞ്ഞത് വ്യക്തിപരം )പുതുമകാണും എന്ന് കരുതി ഇത്തരത്തിലുള്ള നിരവധികഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട് എല്ലാവരും പെണ്‍കുട്ടിയുടെ ആത്മഹത്യയാണ് ഇതുവരെയും പറഞ്ഞത് .ഇക്കഥയില്‍ അതായിരുന്നില്ല വേണ്ടത് പ്രതികരണ ശേഷിയുള്ള ഒരു സ്ത്രീകഥാപാത്രത്തെ വരച്ചെടുക്കാന്‍ വാഴക്കൊടാനു കഴിയണമായിരുന്നു . അവളുടെ ചിത്രങ്ങള്‍ അവള്‍ തന്നെ പകര്‍ത്തിയത് മൊബൈല്‍ കടക്കാരന്റെ കയ്യില്‍ കിട്ടിയത് കൊണ്ട് അപകടം ഉണ്ടാകും എന്നത് ഒരു മുന്‍വിധിയാണ് .അതിനെ വേണ്ടുന്ന കരുതലോടെ നേരിടാന്‍ അവള്‍ക്കു കഴിയണമായിരുന്നു .ഈ കഥ അങ്ങനെയായിരുന്നു പുരോഗമിക്കണ്ടി ഇരുന്നത് . നല്ലത് വരട്ടെ

Minu MT said...

edhonnu ezhuthannu
kollam ketto
nanayitudu

Salini Vineeth said...

ഞെട്ടിക്കുന്ന ഒരു സത്യമാണിത്... ഈ കഥയില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒന്നുണ്ട്..
ആ കുട്ടിയും അമ്മയും തമ്മിലുള്ള ബന്ധം.അമ്മയോട് എല്ലാം തുറന്നു പറയാമെന്ന ധൈര്യം പെണ്‍ മക്കളില്‍ വളര്‍ത്താന്‍ അമ്മാര്‍ക്ക് കഴിയണം..
കൌമാരത്തിന്റെ കൌതുകത്തിന് കുട്ടികള്‍ ചെയ്യുന്നതിനെ കുറ്റപ്പെടുത്താന്‍ ആവില്ല, പക്ഷെ എന്തെങ്കിലും അബദ്ധം പറ്റിയാല്‍ വീട്ടുകാര്‍ ഒപ്പം ഉണ്ടെന്ന വിശ്വാസം കുട്ടികള്‍ക്ക് വലിയൊരു ആശ്വാസം ആയിരിക്കും
ഈ കഥയില്‍ തന്നെ, റീമയ്ക്ക് എല്ലാം അമ്മയോട് തുറന്നു പറയാന്‍ സാധിച്ചിരുന്നെങ്കില്‍, പിറ്റേന്ന്, ആ മറ്റവനിട്ടു രണ്ടു പൂശിയിട്ടായാലും ആ ഫോട്ടോസ് ചിലപ്പോള്‍ തിരിച്ചു കിട്ടിയേനെ...
എല്ലാ അമ്മമാര്‍ക്കും ഒരു പാഠമാണ് ഈ കഥ.

ajith said...

ഏതു കഥ വായിച്ചാലും കുറെ അഭിപ്രായങ്ങള്‍ ഇങ്ങിനെ കാണും;

പുതുമയില്ല

നന്നാക്കാനുണ്ട്

മിനുക്കാനുണ്ട്

കഥയെന്ന രീതിയിലേയ്ക്ക് ഇനിയും എത്താനുണ്ട്

കഥയെന്ന നിലയില്‍ പോരായ്മകളുണ്ട്

ഒന്നുകൂടി പൊലിപ്പിച്ച് എഴുതാമായിരുന്നു.

എന്നാല്‍ ഏതേത് ഭാഗങ്ങളിലാണ് തിരുത്ത് വേണ്ടതെന്ന് ഒട്ട് പറയുകയുമില്ല.

ഒന്നും പറയാനില്ലാതെ വരുമ്പോള്‍ പായസത്തിന് ഇത്തിരി ഉപ്പും കൂടിയുണ്ടായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് പണ്ടൊരാള്‍ പറഞ്ഞതുപോലെയാണോ?

നല്ലൊരു സന്ദേശമുള്‍ക്കൊള്ളുന്ന കഥ.

അഭിനന്ദനങ്ങള്‍.

Azeez . said...

Good story. As a parent of her age, it gave me an anguish reading. How a simple lapse of a girl out of an adolescent curiosity could turn this dangerous level!Thanks Vazhakkodan, I could forward this to my daughter. If girls have a good loving relationship with their dads, they should share their problems with them. Mothers are, in this case, a bad choice. They, instead of solving the issue, react emotionally and keep on accusing-why did you do , why did you do? A good story of caution for all daughters and parents.

Unknown said...

കഥയെക്കാളുപരി പകർന്ന സന്ദേശം കാലികപ്രസക്തം. തുടരുമല്ലോ..

സുധി അറയ്ക്കൽ said...

വായിച്ചപ്പോൾ മുതൾ ചങ്കിടിപ്പ്‌ കൂടി.ഇന്നിനി ഉറങ്ങാൻ പറ്റുന്നില്ല.