Saturday, February 20, 2010

ബൂലോകത്തേക്ക് വന്നിട്ട് ഇന്നേയ്ക്കൊരു വര്‍ഷം!


FRIDAY, FEBRUARY 20, 2009


സമര്‍പ്പണം

ജീവിതത്തിന്റെ യൌവനം മുഴുവന്‍ ഈ മണലാരണ്യത്തില്‍ ഹോമിച്ച് പകരമൊന്നും നേടാനാവാതെ ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ അന്യന്മാരായി ജീവിക്കേണ്ടിവന്ന ഒരായിരം പ്രവാസികള്‍ക്കായി ഞാനീ ബ്ലോഗ് സമര്‍പ്പിക്കുന്നു......

പ്രവാസം പരമസത്യമായിതീര്‍ന്ന കാലഘട്ടത്തില്‍ അതില്‍നിന്നും ഒട്ടും മാറിച്ചിന്തിക്കാന്‍

കഴിയാത്തത്ര ബാഹ്യ സമ്മര്‍ദത്താല്‍ ഈ മണലാരണ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരങ്ങളുടെ കൂട്ടത്തില്‍ ഈ ഞാനും!

ചുട്ടുപൊള്ളുന്ന വെയിലിനെയും മരംകോച്ചുന്ന തണുപ്പിനെയും രോഗങ്ങളെയും ദുരിതങ്ങളേയും അതിജീവിച്ച് മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം തുന്നിചേര്‍ക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍ ഉള്ളിലെവിടെയോ അവശേഷിച്ചിരുന്ന സര്‍ഗാത്മകതയുടെ അണഞ്ഞ കരിന്തിരിയില്‍ ഇനിയും ഒരു പുതുവെളിച്ചം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാനും എന്റെയീകൊച്ചു ബ്ലോഗിന് ആരംഭം കുറിക്കട്ടെ! നിങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു............... സസ്നേഹം,

വാഴക്കോടന്‍

81 comments:

വാഴക്കോടന്‍ ‍// vazhakodan said...

ബൂലോകത്ത് ഞാനും ഇന്ന് വയസറിയിച്ചു! എന്നെ സഹിക്കുന്ന എല്ലാവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നദി നന്ദി നന്ദി!

saju john said...

കാക്കത്തൊള്ളായിരം ആശംസകള്‍...

മജീദേ......ഞാന്‍ ദുബായില്‍ വരുമ്പോള്‍ പണ്ട് പറഞ്ഞ കാര്യം മറക്കണ്ട.. “പത്തിരിയും..പച്ചതേണ്ടയിട്ട് വച്ച കോഴിക്കറിയും”.....

ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നതൊക്കെ അത് കഴിക്കാന്‍ വേണ്ടിയാണ്.

വാഴക്കോടന്‍ ‍// vazhakodan said...

സാജുവേട്ടാ, പത്തിരീം കോയി ഇറച്ചീം എപ്പോഴേ റെഡി! ഒന്നിങ്ങു വന്നാല്‍ മാത്രം മതി! :)

sPidEy™ said...

പിറന്നാള്‍ ആശംസകള്‍ ..............
കൂട്ടം വഴിയാണ് ഞാന്‍ വാഴകൊടന്റെ കഥകള്‍ വായിക്കുന്നത്. എല്ലാ ഭാവുകങ്ങളും നേരുന്നു....

ശ്രീ said...

ആശംസകള്‍, മാഷേ. 'പടയോട്ടം' തുടരട്ടെ!

:)

Unknown said...

ആശംസകള്‍!

വാഴക്കോടന്‍ ‍// vazhakodan said...

sPidEy,ശ്രീ,സുകുമാരന്‍... ആശംസകള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി!

കൂട്ടത്തില്‍ ഈ അടുത്ത കാലത്താണു പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയത്. പല പോസ്റ്റുകളും മറ്റാരോ എടുത്ത് അവീടെ പോസ്റ്റാറുണ്ടായിരുന്നു. എന്നാ പിന്നെ ഞാന്‍ തന്നെ പോസ്റ്റാമെന്നു കരുതിയാണ് കൂട്ടത്തില്‍ എത്തിയത്.കൂട്ടം നല്ല കൂട്ടായ്മ!

സോണ ജി said...

വാഴേ....ആശംസകള്‍...കടിഞ്ഞാണില്ലാതെ....ഒരശ്വത്തെ പോലെ കുതിക്കുവാന്‍ താങ്കള്‍ക്കു കഴിയുമാറാകട്ടേ...

ramanika said...

ഇനിയും പല വര്‍ഷങ്ങള്‍ ഞങ്ങളെ ചിരുപ്പിച്ചു, ചിന്തിപ്പിച്ചു, ഇവിടെ തുടരാന്‍ കഴിയട്ടെ
എന്ന് ആശംസിക്കുന്നു ............

വാഴക്കോടന്‍ ‍// vazhakodan said...

സോണാ ജീ ആശംസകള്‍ക്ക് നന്ദി!

എന്റെ എല്ലാ പോസ്റ്റിലും ഒരു മുടക്കവും കൂടാതെ അഭിപ്രായം പറയാറുള്ള രമണിക സാറിനും എന്റെ നന്ദി അറിയിക്കുന്നു!

Unknown said...

കണ്ടാല്‍ ഒന്നിലധികം പ്രായം തോന്നിക്കുന്ന ബ്ലോഗ്‌ പാകത, അത് ജന്മസിദ്ധം.. ഇനിയും അനേകവര്‍ഷം തേര്‍വാഴ്ച തുടരട്ടെ.
ആത്മാര്‍ഥമായ ആശംസകള്‍.

ബഷീർ said...

ആശംസകൾ.. പൊട്ടത്തരങ്ങൾ..സോറി..പോഴത്തരങ്ങൾ ചറ പറാ ഇനിയും വരട്ടെ :)

റഫീഖിനെ ഫോണിൽ വിളിച്ചോളാം :)

കണ്ണനുണ്ണി said...

അങ്ങനെ വാഴയ്ക്കും ഒരു വയസ്സായി.... മിട്ടായി മേടിച്ചു തരാം....
അടുതെന്റെ അടുത്ത മാസം എനിക്കും വയസൊന്നു തികയും...തിരിച്ചു തരണം ട്ടോ...

വാഴക്കോടന്‍ ‍// vazhakodan said...

തെച്ചിക്കോടാ നന്ദി
ബഷീര്‍ ഭായീ...പോഴത്തരങ്ങള്‍ ഇനിയും വരും!നന്ദീണ്ട് ട്ടാ!
കണ്ണാ മിഠായി സ്വീകരിച്ചു,തിരിച്ച് തരാട്ടാ!നന്ദി!

Unknown said...

അനക്ക് ബേണ്ടി പാട്ടെയ്തിയ അന്നെ നീ സ്മരിച്ചില്ല. ഈ ഇയ്യും ഞാനും തമ്മി ഒരു കമ്പനീം ഇല്ല.

വാഴെ ആയുരാരോഗ്യവാനായി നി ഇവിടെ നൂറുകൊല്ലം ഉണ്ടാവട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ അരുണേ.. ഭായി മുന്‍പ് പറഞ്ഞ പോലെ അന്നീ ഞമ്മളു ദത്തെടുത്തിരിക്കണ് :)

ആശംസകള്‍ക്ക് നന്ദിയുണ്ട് മച്ചാ!

ബീമാപള്ളി / Beemapally said...

മലയാള ബ്ലോഗു ലോകത്തെ കലുഷിതമായ മത പ്രത്യാശാസ്ത്ര തര്‍ക്ക, ചര്‍ച്ചകള്‍ക്കിടയില്‍ നിന്നു,

മനസ്സ് തണുപ്പിക്കുവാന്‍ പലപ്പോഴും പോകാറുണ്ട് താങ്കളുടെ പോസ്റ്റുകളിലേക്ക്..

ആശംസകള്‍ വാഴക്കോടന്‍,ഒരുപാടൊരുപാട്.!

നന്ദന said...

പിറന്നാൾ ആശംസകള്‍ കൂടുതൽ കരുത്തുറ്റ പോസ്റ്റുകൽ പ്രതീക്ഷിക്കുന്നു.

ഞാന്‍ ആചാര്യന്‍ said...

പൈതല്‍ ആയിരുന്ന വാഴ അങ്ങനെ ബൂലോക ബാലനായി...

വ്യത്യസ്തനാമൊരു വാഴയാം ബാലനെ നേരത്തെ നമ്മള്‍ തിരിച്ചറിഞ്ഞു, ബ്ലോഗെഴുതുന്നോറ്ക്ക് പുളപ്പനാം ബാലല്‍ ല്‍ ല്‍, വെറുമൊരു ബാലനല്ല...

Anitha Madhav said...

ഊരു വയസേ ആയുള്ളൊ? ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ലാട്ടോ! ഇനിയും നല്ല നല്ല പോസ്റ്റുകളുമായി ബൂലോക്കത്ത് നിറഞ്ഞ് നില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ!
ആശംസകളോടെ,

സന്തോഷ്‌ പല്ലശ്ശന said...

ഏതാണ്ടിതേസമയത്താണ്‌ ഞാനും ബ്ളോഗ്ഗാന്‍ തുടങ്ങിയത്‌ ഒരു വര്‍ഷമായി ഇപ്പോള്‍.... ഇപ്പൊ വാഴ കുലച്ചു നല്ല ചെങ്കദളിക്കുലയുമായി നില്‍ക്കുന്നു ഞാനോ... :(:( എന്തായാലും പിറന്നാളാശംസകള്‍. ഇനിയും ഒരുപാട്‌ പിറന്നാളുകള്‍ ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ...

Unknown said...

സുഹൃത്തേ,

താങ്കളുടെ ബ്ലോഗിൽ ഇടക്ക്‌ വന്ന് ചില പോസ്റ്റുകൾക്ക്‌ കമന്റിയിട്ടുണ്ടെങ്കിലും താങ്കളുമായി ഒരു നല്ല പരിചയം ഇതുവരെ ഇല്ല.. ഞാൻ കരുതിയിരുന്നത്‌ താങ്കൾ ഒട്ടേറെ കാലമായി ബ്ലോഗ്‌ എഴുതുന്ന ഒരാളണെന്നായിരുന്നു.. ഒരു വർഷമേ ആയുള്ളൂ എന്നത്‌ പുതിയ അറിവ്‌.. തെച്ചികോടൻ പറഞ്ഞ പോലെ ഒരു വർഷത്തിലധികം പാകതയുണ്ട്‌.. പിറന്നാൾ ആശംസകൾ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസാസ്... വാഴേ..

Manoraj said...

ഒരു വർഷമേ ആയുള്ളോ എഴുതാൻ തുടങ്ങിയിട്ട്‌. .എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗിൽ അവൻ ഫോളോ ചെയ്യുന്ന ഒരാൾ എന്ന നിലയിൽ മാത്രമായിരുന്നു എനിക്കുള്ള പരിചയം. പിന്നീട്‌ ചില പോസ്റ്റുകൾക്ക്‌ അഭിപ്രായം പറഞ്ഞിരുന്നെങ്കിലും കൂടി.. ആശം സകൾ നേരട്ടെ.. ഒപ്പം ണല്ലോരു സൗഹൃദവും ആകാം എന്ന് കരുതുന്നു..

രഞ്ജിത് വിശ്വം I ranji said...

വാഴേ.. ആശംസകള്‍ ..

ചിന്തകന്‍ said...

ആശംസകള്‍...

ഒഴാക്കന്‍. said...

വാഴേ, എല്ലാവിത ആശംസകളും!

ഞാന്‍ ഒരു തുടക്കകാരന്‍ ആണ് ഈ ബുലോകത്ത് അതിനാല്‍ തന്നെ പ്രായം ഒട്ടു ആയില്ലതാനും എങ്കിലും എല്ലായ്പോഴും വരാറുണ്ട് വായ്ക്കാറുണ്ട് വാഴയുടെ കഥകള്‍. വാഴയ്ക്ക് പ്രായം അയപോലെതന്നെ ഈ പാവം കിടാങ്ങളെയും പ്രയമാകാന്‍ വിടുമെന്നും അതിനുള്ള പിന്തുണ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇനിയും ഒരുപാടെഴുതാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനകൾ മാത്രം... കൂടെ എല്ലാവിധ ആശംസകളും..

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍ , വാഴെ.

Anil cheleri kumaran said...

ഒരു വര്‍ഷമേ ആയുള്ളൂ..! ഒരുപാട് വര്‍ഷത്തിന്റെ കാമ്പുറ്റ രചനകളാണല്ലോ!

എന്തായാലും ആശംസകളുടെ പൂച്ചെണ്ടുകള്‍!

CKLatheef said...

ബൂലോഗത്തെ ഒരു വയസ് പത്ത് വയസിന് സമാനമാണെന്ന് ആരോ പറയുന്നത് കേട്ടു. വാഴക്കോടന്റെ കാര്യത്തിലും അത് ശരിയാണെന്ന് തോന്നുന്നു.
ആശംസകള്‍...

നവവരന്‍മാരെ ഡിസ്‌ക് ഇളക്കരുത് എന്ന നര്‍മം വായിച്ച് ചിരിച്ച് എന്റെ ഡിസ്‌കിളക്കിയതിനാല്‍ അല്‍പം ദേശ്യമുണ്ടായിരുന്നു. പക്ഷെ താങ്കളുടെ നല്ല ഒരു പാട്ട് കേട്ടതോടെ അത് മാറി. നന്ദി.

അരുണ്‍ കായംകുളം said...

നിങ്ങളുടെ എഴുത്ത് ഇന്ന് ബൂലോകത്തിനൊരു കരുത്താണിഷ്ടാ :)
വാഴക്കോടനു എല്ലാ ആശംസകളും

സച്ചിന്‍ // SachiN said...

വളരെ വേഗം ബൂലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ വാഴക്കോടന് എന്റെ എല്ലാവിധ ആശംസകളും!
ഇനിയും കൂടുതല്‍ രചനകളുമായി ബൂലോകത്ത് നിറഞ്ഞ് നില്‍ക്കട്ടെ!

കൊച്ചുതെമ്മാടി said...

ഇത്രയും ബേഗം ഇത്രയും ബല്യ പുലിയാവാന്‍ കുടിച്ച ടോണിക്കിന്റെ പേരു കൂടി എഴുതൂ എന്റെ വാഴേ.....

ഒരായിരം ആശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാറ്റിനുമൊരു സമയമുണ്ട് ദാസാ! എന്ന് പറയുന്ന പോലെയാണ് എന്റെ കാര്യം!സ്കൂളില്‍ പഠിക്കുമ്പോള്‍ ഇമ്പോസിഷനും നോട്ടും മാത്രം എഴുതിയ ഞാന്‍ എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ടത് ബ്ലോഗില്‍ വന്നതിന് ശേഷമാണ്!അതിന് നിങ്ങളും സാക്ഷിയാണ്,നിങ്ങളുടെ ഈ സ്നേഹവും പ്രോത്സാഹനങ്ങളും നിമിത്തമാണ്! ഈ സ്നേഹം എന്നും ഉണ്ടാവണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആശംസകള്‍ അറിയിച്ച എല്ലാ സുഹ്യത്തുക്കള്‍ക്കും ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു!

Unknown said...

ഗഡീ ആശംസകള്ണ്ട്ട്ടാ

ഉഗാണ്ട രണ്ടാമന്‍ said...

ആശംസകള്‍...

Sabu Kottotty said...

ഒരായിരം പേരുടെയെങ്കിലും.... വാഴക്കോടനു കഴിയട്ടെ എന്നാശംസിയ്ക്കുന്നു......
ആ പാട്ടുകള്‍ ഇതുവരെ തന്നില്ല. തരാമെന്നു പറഞ്ഞിട്ട് അര വയസ്സായി...

ഭായി said...

ഒറ്റ ദിവസം മാത്രമെ നേരില്‍ പരിചയമുള്ളുവെങ്കിലും നൂറ് വര്‍ഷങള്‍ക്ക് മുന്‍പ് സൌഹൃദം ആരഭിച്ചതുപോലുള്ള ഒരു പ്രതീതിയാണ് വാഴ എനിക്ക് തന്നിട്ടുള്ളത്!

ഈ വാഴയില്‍ ഇനിയും ഇനിയും മരുന്നടിക്കാത്ത കൃത്രിമ വളമിടാത്ത പൂവന്‍ നാണിപൂവന്‍ ഏത്തന്‍ റോബസ്റ്റ് ചുവന്നകപ്പ കദളി രസകദളി ചെങ്കദളി പൊങ്കദളി പിന്നെ വേറെന്തെങ്കിലും കദളികള്‍ ഉണ്ടെങ്കില്‍ അതൊക്കെയും കുലകുലച്ച് മൂത്ത് നല്ലപരുവത്തില്‍ നമുക്ക് മുന്നില്‍ എത്തട്ടേയെന്ന് ആഗ്രഹിക്കുന്നു.

സര്‍വ്വശക്തന്‍ ഇനിയും ഇനിയും ആ സര്‍ഗ്ഗശേഷി വര്‍ദ്ധിപ്പിച്ചുതരട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്തിക്കുന്നു.

ആശംസകള്‍!

മുരളി I Murali Mudra said...

എല്ലാ ആശംസകളും വാഴേ..
ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കൂടി ഇങ്ങനെ എഴുതാന്‍ കഴിയുമാറാകട്ടെ..

കാട്ടിപ്പരുത്തി said...

അപ്പൊ ഇനി ബ്ലോഗ് ആനിവെഴ്സരി ആയി- അല്ലാ പാര്‍ട്ടിയെപ്പൊഴാ....

ശ്രീലാല്‍ said...

വാഴേ..അഭിനന്ദനംസ് :)

നിരക്ഷരൻ said...

വാഴേ...പുതിയ ട്രെന്റ് അനുസരിച്ച് ഹൃദയം നിറഞ്ഞ ആദരാജ്ഞലികളാണോ , അനുമോദനമാണോ പറയേണ്ടതെന്നറിയില്ല.

എന്നാലും ഞമ്മള് അന്നെ പ്രോത്സാഹിപ്പിച്ചൂന്നൊക്കെ പറയണത് നൊണയല്ലേ പഹയാ. ഞമ്മക്ക് പാരയാകണതൊന്നും ഞമ്മള്‍ പ്രോത്സാഹിപ്പിക്കാറില്ല. എവിടെ ആ റഫീക്ക് വടക്കാഞ്ചേരി ? ഓനെ ഒന്ന് കണ്ടിട്ട് ബാക്കി കാര്യം.

വാഴേ....അഭിനന്ദനങ്ങള്‍ ....

ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍ എന്തെകിലും പറഞ്ഞാല്‍ കൂടിപ്പോകും. :)

ആശംസകള്‍....
ആശംസകള്‍....
ആശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan said...

കുടുംബ ബന്ധങ്ങളെക്കാള്‍ വളരെ അടുത്ത സുഹ്യത്ത് ബന്ധങ്ങള്‍ നേടാനായി എന്നത് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു.ഈ സ്നേഹവും സൌഹ്യദവും എന്നും നിലനില്‍ക്കാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

ആശംസകളറിയിച്ച പ്രിയ സുഹ്യത്തുക്കള്‍ക്ക് ഹ്യദയത്തിന്റെ ഭാഷയില്‍ നന്ദി നന്ദി നന്ദി!

ഏ.ആര്‍. നജീം said...

ഞങ്ങളുടെ വിധി അല്ലാതെന്ത് പറയാന്‍....


എന്തായാലും സഹിക്കാനുള്ള മനക്കരുത്തൊക്കെ ഞങ്ങള്‍ ബൂലോകര്‍ നേടിക്കഴിഞ്ഞു അത് കൊണ്ട് പൂര്‍‌വാധികം ശക്തിയോടെ തുടര്‍ന്നോളൂ...

ആശംസകള്‍....

വീകെ said...

ഒരു വയസ്സേ ആയുള്ളൂന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റണില്ല..
അതിലേറെ പക്വത നേടിയ പോലൊരു തോന്നൽ...
ഇനിയുമിനിയും ഉയരങ്ങളിലേക്ക് കുതിക്കാനായി എന്റേയും പ്രാർത്ഥന...

Patchikutty said...

God Bless!

വശംവദൻ said...

ഒരായിരം ആശംസകൾ.

രാജീവ്‌ .എ . കുറുപ്പ് said...

ഹാഫ് സെഞ്ച്വറി തികച്ചതിനു ഒരു തേങ്ങ ((((ട്ടേ)))))))

ആശംസകള്‍ മച്ചാ

Appu Adyakshari said...

ആശംസകൾ അണ്ണാ‍....!!

Husnu said...

Dear Vazhakodan,
Hearty Congrats for your first blog aniversary.We are expecting more posts from you like "ente maranam".
All the best wishes and with prayers!

NAZEER HASSAN said...

നിന്നെ ബ്ലോഗ് വായനക്കാര്‍ സഹിക്കാന്‍ തുടങ്ങീട്ട് ഒരു കൊല്ലായി അല്ലെ? നിന്നെ കോളേജ് മുതല്‍ സഹിക്കുന്ന എന്നെ സമ്മതിക്കണം :):)

ആശംസകള്‍ നേരുന്നു. കൂടുതല്‍ കാമ്പുള്ള കഥകളുമായി മുന്നോട്ട് പോകുക!

പ്രാര്‍ത്ഥനകളോടെ,
നസി

സച്ചിന്‍ // SachiN said...

വാഴേ, ഒരു വര്‍ഷമേ ആയുള്ളൂ എന്നത് അത്ഭുതപ്പെടുത്തുന്നു. എഴുതാനുള്ള വാഴയുടെ കഴിവിനെ അംഗീകരിക്കുന്നതോടൊപ്പം ഈ വാര്‍ഷികത്തില്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. കൂടുതല്‍ ഉയരങ്ങളില്‍ വാഴ എത്തിപ്പെടട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു!

മുഫാദ്‌/\mufad said...

ഇതൊരു ഭാഗ്യമാണ്...പലപ്പോഴും സിനിമ താരങ്ങള്‍ക്ക് മാത്രമേ ഒരു വര്ഷം കൊണ്ട് ഇത്രയും ആരാധകരെ ലഭിക്കൂ...ഒരു വര്ഷം കൊണ്ട് വായനകാരുടെ മനസ്സില്‍ അനേകം വര്‍ഷങ്ങളുടെ സ്ഥാനം നേടിയതിനു അഭിനന്ദനങ്ങള്‍.ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആശംസകള്‍.

nandakumar said...

സകലമാന ആശംസകളും ഇരിക്കട്ടേന്ന് :)

വാഴക്കോടന്‍ ‍// vazhakodan said...

ആ‍ശംസകള്‍ക്ക് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു!എന്നുമീസൌഹ്യദം നിലനില്‍ക്കാന്‍ ആഗ്രഹവും പ്രാര്‍ത്ഥനകളും എപ്പോഴുമുണ്ടാകും!
സസ്നേഹം,
വാഴക്കോടന്‍

Unknown said...

ഈ അടുത്താണു താങ്കളുടെ പോസ്റ്റില്‍ എത്തുന്നത് . ഒരു വർഷമേ അതിനു പ്രായമുള്ളു എന്നത് അതിശയം. എഴുതി തെളിഞ്ഞ പാടവവും, മർമ്മത്ത് കൊള്ളുന്ന നർമ്മവും അതിലുണ്ട്. സഹിക്കുകയല്ല കേട്ടോ.... ബൂലോക പിറവിയിൽ ഏതാണ്ട് രണ്ടു മാസത്തേ മൂപ്പേ നാം തമ്മിലുള്ളു.മനസ്സിൽ തോട്ട ആശംസകൾ.

G.MANU said...

Aasamsakal Machu

Typist | എഴുത്തുകാരി said...

ദേ, ഇവടേം ഞാന്‍ വൈകി.

ഒരു വര്‍ഷമേ ആയുള്ളൂ, പക്ഷേ ഒരുപാട് കാലമായിട്ടു പരിചയമുള്ള പോലെ. എല്ലാ നന്മകളും നേരുന്നു, ഇനിയുമിനിയും ഒരുപാട് പോഴത്തരങ്ങളും പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹത്തോടെ.

mjithin said...

ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വാഴക്കോടനു സമ്പത്തിന്റെയും സമൃദ്ധിയുടെയും ഒരായിരം ആശംസകള്‍ നേര്‍ന്നു കൊണ്ടു. കറ്റ്ലറ്റ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം

പട്ടേപ്പാടം റാംജി said...

എല്ലാ ആശംസകളും....

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

Unknown said...

ആശംസകള്‍, മാഷേ

Shaiju E said...

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

Basheer Vallikkunnu said...

ഒരു കോക്കനട്ട് എന്റെ വകയും. രാജാവായിത്തന്നെ തുടരുക.

Unknown said...

എല്ലാ വിധ ആശംസകളും നേരുന്നു......................................

Claudia Paiva said...

Hello!

I wish that God bless your week! Jesus will return very soon! Read the Holy Bible! Jesus Christ is the One Mediator between we humans and God! Ask Jesus into your heart, repent of your sins and experience true peace in your life! The peace that no one can steal! Only Jesus can save your soul! Jesus loves you!

Visit my blog http://blogdosultimos.blogspot.com

കടല്‍മയൂരം said...

പഴയതെല്ലാം ഓര്‍മ്മിക്കുന്ന ഒരാളെ കൂടെ ഞാന്‍ ഇന്ന് കണ്ടു.... ആശംസകള്‍..... മുന്നേറുക... ജയം പുറകെ ഉണ്ടാകും....

ഏറനാടന്‍ said...

വാഴേ നീ നീണാല്‍ വാഴട്ടെ..
ഒന്നല്ല ഒരു നൂര്‍കൊല്ലം..

ഭാവുകങ്ങള്‍ നേരുന്നു..

mukthaRionism said...

ഒരു വര്‍ഷം..
അതു ചില്ലറയല്ല..

അതിനപ്പുറം നല്ല കുറെ രചനകള്‍..

ഭാവുകങ്ങള്‍...
ഒപ്പം ഇത്തിരി അസൂയയും..

തുടരുക..

മന്‍സു said...

നമ്മളും ഇന്നലെ പെയ്ത മഴക്ക് കുരുത്ത ഒരു പുതുനാമ്പാണ്. ജൈത്രയാത്ര തുടരട്ടെയെന്നാംശംസിക്കുന്നു....

TPShukooR said...

ഹായ് ബൂലോകത്ത് ഒരു വര്‍ഷം തികക്കുന്ന വാഴക്കോടന്‍,ആശംസകള്‍! പാട്ടുകളെ സ്നേഹിക്കുന്നത് കൊണ്ട് ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു. അത് പോലെ ഞാന്‍ സ്നേഹിക്കുന്ന മാപ്പിളപ്പാട്ട് ലോകത്തെ ഒരു അതി കായനെ പരിചയപ്പെടുക. ഒരിക്കലും താങ്കള്‍ക്കു ഇദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കില്ല. please visit http://shukoorcheruvadi.blogspot.com/2010/04/blog-post_09.html

laloo said...

അഭിനന്ദനങ്ങൾ
ആശംസകൾ

കടല്‍മയൂരം said...

ദൈവമേ.. ഒരു വര്‍ഷം ആയിട്ടെ ഉള്ളൂ ല്ലേ? എന്ത് മാത്രം ആരാധകര്‍. പ്രശസ്തി. സന്തോഷം തോന്നുന്നു. പ്രവാസത്തിന്റെ നോവ്‌ കുറെയൊക്കെ അറിയാതെ പോകുന്നുണ്ടാവും ല്ലേ ബ്ലോഗു വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍. ഇനിയും ഇവിടെ കാണുമാറാകട്ടെ.... എല്ലാ ആശംസകളും...

Unknown said...

ആശംസകള്‍...

ഗോപീകൃഷ്ണ൯.വി.ജി said...

ആശംസകള്‍.................

Sureshkumar Punjhayil said...

Adutha pirannal akarayenkilum Ashamsakal nerunnu... Mangalangalum...!

ഹാരിസ് നെന്മേനി said...

പിറന്നാള്‍ ആശംസകള്‍ ..അപ്പോള്‍ ഇങ്ങനെ ചില ആഘോഷങ്ങള്‍ ഒക്കെ ഉണ്ട് അല്ലെ..

ഐക്കരപ്പടിയന്‍ said...

ആദ്യമാണ് ഇത് വഴി വരുന്നത്. പത്തിരിയും കോഴിക്കറിയും കിട്ടുമെന്ന് കേട്ട് വന്നതാണ്. അതൊക്കെ ആരൊക്കെയോ അടിച്ചു മാറ്റിയിരിക്കുന്നു. ഏതായാലും വഴക്കൊടാണ് എന്‍റെ ബ്ലോഗ്‌ വാര്‍ഷികാശംസകള്‍ നേരുന്നു. സമ്മാനമായി ഞാന്‍ കൂട്ട് കൂടിയിരിക്കുന്നു!
കൂടുതന്‍ എഴുതാന്‍ കഴിയട്ടെ..

SUJITH KAYYUR said...

വാഴക്കോടാ,വായന സുഖകരം..
അനുമോദനങ്ങള്‍