കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതല്‍ ജോലിയില്ലാത്ത ബിരുദധാരികളുണ്ട് എന്ന ഒരു സിനിമാ നടന്റെ കണ്ടെത്തല്‍ സത്യമാണെന്ന് വിശ്വസിച്ചിരുന്ന കാലം. ശകാരങ്ങളെയും,ആക്ഷേപങ്ങളെയും ഒരു പൂമാല കണക്കെ നെഞ്ചില്‍ ഒരു ധീരമായ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ചരിത്രപരമായ ഒരു കാലഘട്ടം!
ആയിടയ്ക്കാണ് ടൌണില്‍ നിന്നും ജോലിക്കുള്ള ഒരു ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടിയത്. ടൌണിലെ ഏറ്റവും പ്രശസ്തമായ ഒരു സ്വകാര്യ സ്ഥാപനം! അവിടെ ജോലി ലഭിക്കുക എന്നത് ഏതോരു ചെറുപ്പക്കാരനും സ്വപ്നം കണ്ടു നടന്നിരുന്ന ഒരു സമയവുമായിരുന്നു അത്. ഏതെങ്കിലും ഒരു ശുപാര്‍ശ ഉണ്ടായിരുന്നെങ്കില്‍ ആ ജോലി ലഭിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരു സുഹൃത്തില്‍ നിന്നും മനസ്സിലാക്കി. അന്ന് രാത്രിയില്‍ തന്നെ എന്റെ നാട്ടിലുള്ള ഒരു കോളേജ് അധ്യാപകന്റെ വീട്ടില്‍ ചെന്ന് ശുപാര്‍ശക്ക് വല്ല വഴിയും ഉണ്ടാവുമോ എന്ന് അന്വേഷിച്ചു. സാറിന്റെ ഒരു ശിഷ്യനാണ് അവിടെ ജനറല്‍ മാനേജരായി ജോലി ചെയ്യുന്നതെന്ന് എന്നുള്ള വിവരവും എനിക്ക് കിട്ടിയിരുന്നു.
"അല്ല, സാറൊന്നും പറഞ്ഞില്ല" നീണ്ട മൌനം ഭഞ്ജിച്ചു ഞാന്‍ ചോദിച്ചു.
"അയാളോട് പറഞ്ഞിട്ട് ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല, അയാളെ ബുദ്ധിമുട്ടിക്കേണ്ട"
സാറിന്റെ ആ വാക്കുകള്‍ എന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി. ദയനീയമായി ഞാന്‍ സാറിനെ നോക്കി.
"ഇയാള്‍ക്ക് തിരക്കില്ലല്ലോ? ഈ പറയുന്ന കമ്പനിയുടെ ഉടമസ്ഥന്റെ അമ്മ ഒരു ടീച്ചറാണ്, ഞാന്‍ അറിയും അവരെ. കുറെക്കാലമായി അവരെക്കുറിച്ചു അറിവൊന്നും ഇല്ല. അവരെ കണ്ടാല്‍ ഒരു പക്ഷെ കാര്യം നടന്നേക്കാം!
വീണ്ടും എന്നില്‍ പ്രതീക്ഷകള്‍ നാമ്പെടുത്തു.
"എനിക്ക് തിരക്കില്ല സാര്‍, അവരുടെ അഡ്രസ്സ് കിട്ടിയാല്‍ ഞാനൊന്ന് ശ്രമിച്ചു നോക്കാം!" ഞാന്‍ പ്രതീക്ഷയോടെ സാറിനെ നോക്കി.
"ഞാന്‍ അവരുടെ അഡ്രസ്സ് ഒന്ന് തപ്പിയെടുക്കട്ടെ, കുറച്ചു കാത്തിരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലല്ലോ അല്ലെ?
"ഇല്ല സാര്‍, ഞാന്‍ വെയിറ്റ് ചെയ്യാം" എനിക്ക് വളരെ സന്തോഷമായി, സാര്‍ അകത്തേക്ക് പോയി, ഇഷ്ട ദൈവങ്ങളെ മനസ്സില്‍ ഓര്‍ത്ത് കൊണ്ട് ഞാന്‍ ആ ഉമ്മറത്ത് പ്രതീക്ഷയോടെ ഇരുന്നു.
"ഇതാണ് അഡ്രസ്സ്" സാറിന്റെ ശബ്ദം എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി, ഞാന്‍ എഴുനേറ്റു നിന്നു.
"ഇതില്‍ ഒരു കത്തും ഉണ്ട്. അവര്‍ ഏതോ ഒരു ബംഗ്ലാവ് വാങ്ങി അങ്ങോട്ട് താമസം മാറി എന്നാണ് അവസാനം കണ്ടപ്പോള്‍ പറഞ്ഞത്.അതിപ്പോള്‍ ഒരു നാലഞ്ചു കൊല്ലം മുന്പാ, ഇപ്പോള്‍ അവര്‍ അവിടെത്തന്നെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പൊന്നും ഇല്ല, എങ്കിലും ഒന്ന് പോയി നോക്ക്, അവര്‍ വിചാരിച്ചാല്‍ ഉറപ്പായും കാര്യം നടക്കും"
സാറിന്റെ അനുഗ്രഹം വാങ്ങി അവിടന്ന് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ബംഗ്ലാവും ടീച്ചറുമൊക്കെയായിരുന്നു മനസ്സില്‍.
പിറ്റേന്ന് തന്നെ ഞാന്‍ ടീച്ചറെ അന്വേഷിച്ചു പോകാന്‍ തീരുമാനിച്ചു.
സാറ് തന്ന അഡ്രസ്സ് പ്രകാരം ഒരു മലയോര ഗ്രാമത്തിലാണ് ടീച്ചറുടെ ബംഗ്ലാവ്. എനിക്ക് തീര്‍ത്തും അപരിചിതമായ ഒരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു അത്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. ബസ്സിറങ്ങി അടുത്ത് കണ്ട ഒരു ചെറിയ പെട്ടിപ്പീടികയില്‍ ചെന്ന് ഞാന്‍ ബംഗ്ലാവിലേക്കുള്ള വഴി അന്വേഷിച്ചു. കടക്കാരന് എന്നെ സൂക്ഷിച്ചൊന്നു നോക്കി.
"എവിടുന്നു വര്വാ? കടക്കാരന്റെ ചോദ്യം.
"കുറച്ചു ദൂരേന്നാ, ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരുകത്തുമായി വര്വാ"എന്റെ മറുപടി കേട്ട അയാള്‍ ഒരു ഒറ്റയടിപ്പാത കാണിച്ചു അതിലൂടെ ഒരു പത്തടി നടന്നാല്‍ ടീച്ചറുടെ ബംഗ്ലാവിലെത്താമെന്നു പറഞ്ഞു. ഞാന്‍ നടന്ന് അയാളുടെ കണ്ണില്‍ നിന്നും മറയുന്നത് വരെ അയാള്‍ എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നെന്നു ഞാന്‍ മനസ്സിലാക്കി. ഒരു കുന്നിന് ചരുവിലേക്ക് പടര്‍ന്നു കയറുന്ന ആ പാത വൃക്ഷലതാതികള്‍ തീര്‍ത്ത ഒരു ഗുഹയിലേക്ക് കയറിപ്പോകുന്ന പോലെ എനിക്ക് തോന്നി. ഒരു സര്‍പ്പക്കാവിന്റെ സകല ലക്ഷണങ്ങളും ആ പ്രദേശത്തിന് ഉണ്ടായിരുന്നു.. മുന്നോട്ടു നടക്കുംതോറും എന്റെ ദൂരക്കാഴ്ച്ചകളെ ഇരുട്ട് വിഴുങ്ങിക്കൊണ്ടിരുന്നു.
ശബ്ദ മുഖരിതമായ ആ കാവില്‍ നിന്നും പുറത്തു കടക്കാന്‍ ഞാന്‍ എന്റെ നടത്തത്തിന്റെ വേഗത കൂട്ടി. അല്‍പ്പം ദൂരം പിന്നിട്ടപ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിക്കുന്നത് പോലെ ഒരു ശബ്ദം കേട്ടു.ഞാന്‍ തിരിഞ്ഞുനോക്കിയെങ്കിലും ആരെയും കണ്ടില്ല. അത് വെറുതേ തോന്നിയതാവും എന്ന് കരുതി ഞാന്‍ നടക്കാന്‍ തുടങ്ങിയതും പിന്നില്‍നിന്നും വീണ്ടും അതേ ശബ്ദം! ഇപ്രാവശ്യം ഒരു ചെറിയ ആള്‍രൂപം എന്റെ നേര്‍ക്ക് വരുന്നതായി ഞാന്‍ കണ്ടു. മനസ്സിലെ ധൈര്യമെല്ലാം ചോര്‍ന്നു പോകുന്നതായി തോന്നി. തൊണ്ടയിലെ വെള്ളമെല്ലാം വറ്റിവരണ്ടു. ആ രൂപം എന്റെ അടുത്തെത്തും തോറും എന്റെ നെഞ്ചിടിപ്പ് കൂടി. ഒരു കുട്ടിയാണ് വരുന്നതെന്ന് അടുത്തെത്തുമ്പോഴേക്കും എനിക്ക് മനസ്സിലായി. എന്റെ ശ്വാസം നേരെയായി. ഒരു കൊച്ചു കുട്ടി ഏതാണ്ട് പത്തുപതിനൊന്നു വയസു പ്രായം വരും, അവന് അടുത്ത് വന്നു ചോദിച്ചു,
"ചേട്ടന് ബംഗ്ലാവിലേക്കാണോ?
അതെയെന്നു ഞാന്‍.
"എന്തിനാ ഈ സന്ധ്യാനേരത്ത് ഈ വഴി ഒറ്റയ്ക്ക് വന്നത്? ചേട്ടന് പേടിയില്ലേ?
എന്റെ ഉള്ളൊന്നു വിറച്ചു, ഇവന് ഇനി വല്ല പ്രേതമോ മറ്റോ ആവുമോ എന്നൊരു പേടി തോന്നിയെങ്കിലും അത് മറച്ചു വെച്ച് ഞാന്‍ പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ല, ഈ വഴി പോയാല്‍ എന്താ വല്ല പ്രശ്നവുമുണ്ടോ?
"പ്രശ്നമൊന്നും ഉണ്ടായിട്ടല്ല, ഈ നാട്ടുകാരൊക്കെ പറയുന്നത് ഈ വഴി അസമയത്ത് പോയാല്‍ പ്രേതത്തെ കാണുമെന്നാ,അത്കൊണ്ടല്ലേ ആരും ഈ വഴി വരാത്തത്, പ്രത്യേകിച്ചു ആ ബംഗ്ലാവിലാത്രെ പ്രേതങ്ങളുടെ സങ്കേതം".
ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലായി.മുന്നോട്ടു നടക്കണോ വേണ്ടയോ എന്ന് വരെ ചിന്തിച്ചു.എങ്കിലും ധൈര്യമുന്ടെന്നു വരുത്തി ഞാന്‍ സംഭാഷണം തുടര്‍ന്നു, എന്താ നിന്റെ പേര്?
"രാഘവന് എന്നാ"
ഇത്തിരി പഴയ പേരാണല്ലോ, രാഘവന്റെ.
"എന്റെ മുത്തച്ഛന്റെ പേരാ"
ആട്ടെ ഈ ബന്ഗ്ലാവില്‍ പ്രേതം ഉണ്ടെന്നു പറയുന്നത് സത്യമാണോ രാഘവാ? നീയെങ്ങാനും കണ്ടിട്ടുണ്ടോ ഈ പ്രേതത്തെ?
"ഒരു പ്രേതോം മണ്ണാങ്കട്ടേം ഇല്ല, അതൊക്കെ ഈ നാട്ടുകാര്‍ വെറുതേ പറയുന്നതല്ലേ? അവിടെ ഒരു പാവം ടീച്ചറാ താമസിക്കുന്നത്"
എനിക്ക് ആശ്വാസമായി,ഞാന്‍ നടത്തത്തിന്റെ വെഗതയൊന്നു കുറച്ചു.
അപ്പോള്‍ പിന്നെ ഈ നാട്ടുകാര്‍ ആ ബംഗ്ലാവില്‍ പ്രേതം ഉണ്ടെന്നു വെറുതേ പറഞ്ഞു നടക്കുന്നതാണോ?
"ബംഗ്ലാവിന്ന് അസമയങ്ങളില്‍ ഉറക്കെയുള്ള ചിരികളും കരച്ചിലും കൂവലുമൊക്കെ കേള്‍ക്കാരുണ്ടത്രേ! ഈ നാട്ടില്‍ പലരും കേട്ടിട്ടുണ്ടത്രേ, പക്ഷെ അതൊക്കെ ആളുകള്‍ പേടിപ്പിക്കാന്‍ പറയുന്നതാ.ഞാനാ ബംഗ്ലാവില്‍ പോകാറുണ്ട്, അവിടെ പ്രായമായ ഒരു ടീച്ചരുണ്ട്, എന്നെ വല്യ കാര്യാ, പക്ഷെ ആ ടീച്ചറെ നോക്കാന്‍ ആരും ഇല്യ!. എന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചു കരയും, ഒരു പാട് ഉമ്മകള്‍ തരും,ഞാനവരെ അമ്മേന്നാ വിളിക്ക്യാ"രാഘവന് ടീച്ചരെക്കുരിച്ചു പറയുമ്പോള്‍ വളരെ ഉത്സാഹത്തിലായിരുന്നു,അവന്റെ കണ്ണുകള്‍ തിളങ്ങുന്നതായി എനിക്ക് തോന്നി.
ഇനി എത്ര ദൂരമുണ്ട് രാഘവാ? എന്റെ ആകാംഷ ഉള്ളില്‍ വെച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
"കുറച്ചും കൂടി പോകണം. അല്ല! ചേട്ടനെന്തിനാ ടീച്ചറെ കാണുന്നത്? വല്ല ആവശ്യവും ഉണ്ടോ? അല്ലെന്കിലും ഈ ടീച്ചറെ കണ്ടിട്ട് എന്ത് സഹായം കിട്ടാനാ?"
അവന്റെ ചോദ്യത്തിന് കൃത്യമായി ഉത്തരം ഞാന്‍ പറഞ്ഞില്ല. "വെറുതേ ഒരൂട്ടം സംസാരിക്കാനുണ്ട്, ഒരു ജോലിക്കര്യാണ്ന്നു കൂട്ടിക്കോളൂ." അവനു മനസ്സിലായില്ലെന്ന് എനിക്ക് തോന്നി എങ്കിലും അവന് തലയാട്ടി. ടീച്ചര്‍ക്ക് ഒരു മകനുണ്ടല്ലോ? അയാളിവിടെ വരാറില്ലേ?
"ഒന്നല്ല ടീച്ചര്‍ക്ക് രണ്ടു ആണ്മക്കളാ.ഒരു മകനും ഭാര്യയും പിന്നേ എന്റെ അത്രേം പോന്ന ഒരു കുട്ടിയും വിഷം കഴിച്ചു മരിച്ചതാ.ഏട്ടനും അനിയനും തമ്മിലുള്ള വഴക്കാത്രേ കാരണം.ഒരു മകനാണ് ടൌണില്‍ വലിയ ഫാക്ടറിയൊക്കെയുള്ള വലിയ മുതലാളി. അയാള്‍ ഏട്ടന് മരിച്ചതില്‍ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല".
"ഈ ടീച്ചര്‍ക്ക് ബന്ധുക്കളായി വേറെ ആരും ഇല്ലേ?
"അതൊന്നും ഇന്നാട്ടില് ആര്‍ക്കും അറിഞ്ഞൂടാ ചേട്ടാ, ദുര്‍മ്മരണങ്ങള്‍ നടന്ന ഒരു ബംഗ്ലാവായതിനാല്‍ ആരും ആ ടീച്ചറെ അന്വേഷിച്ചു പോകാറില്ല. പക്ഷെ ഞാന്‍ ഇടയ്ക്കു പോയി ടീച്ചറെ കാണാറുണ്ട്."
ഞങ്ങള്‍ ആ ബംഗ്ലാവിന്റെ വലിയ ഗേറ്റിനു മുന്നിലെത്തി. ശരിക്കും ഒരു ഭാര്‍ഗ്ഗവീ നിലയം തന്നെയെന്ന് എനിക്ക് തോന്നി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
"അതാ ചേട്ടാ,അതാണ് ബംഗ്ലാവ്. ഞാന്‍ ഇനി പോകട്ടെ വീട്ടില്‍ തിരക്കുന്നുണ്ടാകും" അതും പറഞ്ഞു രാഘവന് ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ഒരു നന്ദിവാക്ക് പറയുന്നത് കേള്‍ക്കാന്‍ പോലും അവന് നിന്നില്ലല്ലോ എന്ന് ഞാനോര്‍ത്തു.
ആ വലിയ ഗെയ്റ്റ് അല്പം പ്രയാസപ്പെട്ടാണെങ്കിലും ഞാന്‍ തുറന്നു. നടപ്പാതയില്‍ പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു. പൂന്തോട്ടത്തിലെ ചെടികളില്‍ അധികവും ഉണങ്ങിയതുപോലെ തോന്നി, എങ്കിലും മുല്ലപ്പൂവിന്റെ ഒരു സുഗന്ധമായിരുന്നു അവിടത്തെ ഇളം കാറ്റിനും. ഒരു ചെറിയ ബള്‍ബ് പ്രകാശിക്കുന്നത് ഒഴിച്ചാല്‍ എങ്ങും ഇരുട്ട് പരന്നിരുന്നു. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. ഇരുട്ടില്‍ നിന്നും ആരൊക്കെയോ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി. കണ്ണെത്തും ദൂരത്തൊന്നും ഒരു മിന്നാമിനുങ്ങിന്റെ വെട്ടം പോലും കാണാനില്ല എന്ന് എനിക്ക് മനസ്സിലായി. രാഘവന് പറഞ്ഞ ദുര്‍മ്മരണങ്ങളും, പ്രേതങ്ങളുമൊക്കെ മനസ്സില്‍ ചില നടുക്കങ്ങലോടെ മിന്നി മറഞ്ഞു. എങ്കിലും ധൈര്യം ചോര്‍നിട്ടില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. കോളിംഗ് ബെല്ലില്‍ ഞാന്‍ രണ്ടു തവണ വിരലമര്‍ത്തി കാത്തു നിന്നു. അകത്ത് നിന്നും പ്രതികരണങ്ങള്‍ ഒന്നുമുണ്ടായില്ല. ഞാന്‍ വീണ്ടും ബെല്ലില്‍ അമര്‍ത്തി. അകത്ത് നിന്നും ആരോ നടന്നടുക്കുന്നതായി എനിക്ക് തോന്നി.വലിയൊരു ഞരക്കത്തോടെ ആ വലിയ വാതിലുകള്‍ എനിക്ക് മുമ്പില്‍ മലര്‍ക്കെ തുറന്നു. അരണ്ട വെളിച്ചത്തില്‍ കണ്ട ആ രൂപം കണ്ട് ഞാനൊന്നു ഭയന്ന് പിറകോട്ട് മാറി.
"പേടിച്ചു പോയോ? സൌമ്യമായ ആ ചോദ്യത്തോടൊപ്പം അവര്‍ ഉള്ളിലെ ലയിറ്റ് തെളിയിച്ചു.
പ്രായമായ ഒരു സ്ത്രീ, അനുസരനയില്ലാതേ കിടക്കുന്ന തലമുടി,വലിച്ചു വാരിയുടുത്ത പോലെ സാരി ചുറ്റിയിരിക്കുന്നു, കണ് തടങ്ങളിലെ കറുപ്പ് നല്ല പോലെ ദൃശ്യമാകുന്നു,കാഴ്ചയില്‍ തീര്‍ത്തും അവശ.
"എന്താടോ പേടിച്ചു പോയോ? അവര്‍ വീണ്ടും ചോദിച്ചു.
എനിക്ക് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങുന്നതായി തോന്നി. എന്തെങ്കിലും പറയാന്‍ നാവ് വഴങ്ങാത്തത് പോലെ തോന്നി. ഒരു പ്രേതത്തിന്റെ മുന്പിലാണോ നില്‍ക്കുന്നതെന്ന് ഒരു നിമിഷം ഞാന്‍ തെറ്റിധരിച്ചു. ഭയത്താല്‍ കണ്ണില്‍ ഇരുട്ട് കയറിയെങ്കിലും ഞാന്‍ അവരോടു ചോദിച്ചു, ഈ ടീച്ചര്‍....
അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചു, "പേടിക്കേണ്ട ഞാന്‍ തന്നെയാണ് ആ ടീച്ചര്‍, പ്രേതമൊന്നുമല്ല മോനെ,
അതൊക്കെ നാട്ടുകാര്‍ വെറുതേ പറയുന്നതാ. താന്‍ അകത്തെക്കു കയറി വാ"
എനിക്ക് അപ്പോഴും പേടി മാറിയിട്ടുണ്ടായിരുന്നില്ല. ഞാന്‍ വെറുതേ പേടിക്കുകയാനെന്നു എനിക്ക് മനസ്സിലായി. അവര്‍ വളരെ സൌമ്യമായി എന്നോട് ഇരിക്കാന്‍ പറഞ്ഞു. നാട്ടുകാര്‍ പ്രേതമെന്നു വിളിച്ച ആ പാവം ടീച്ചറുടെ മുന്നില്‍ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ ഇരുന്നു.ഞാന്‍ വന്ന കാര്യം പറഞ്ഞു, സാറിന്റെ കത്തും ടീച്ചര്‍ക്ക് കൊടുത്തു. ടീച്ചര്‍ ആ കത്ത് വായിച്ചതിനു ശേഷം വീണ്ടും ഒന്ന് ചിരിച്ചു, ഞാന്‍ ടീച്ചറെ തന്നെ ശ്രദ്ധിച്ചു.
"അപ്പോള്‍ ശുപാര്‍ശക്ക് വന്നതാണല്ലേ? ടീച്ചര്‍ ഒരു നെടുവീര്‍പ്പിനു ശേഷം തുടര്‍ന്നു,
"മകന്,ഭാര്യ, മക്കള്‍ എല്ലാം എനിക്ക് അന്യമായ പദങ്ങളാണ് കുഞ്ഞേ. നീയാ ഫോണ്‍ കണ്ടോ? വല്ലപ്പോഴും ആ ഫോണില്‍ നിന്നും ഒരു ശബ്ദമുണ്ടാകുമെന്ന് കരുതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാത്തിരിക്കയാണ് ഞാന്‍. ഇവിടെ ഒരമ്മ ജീവിചിരിക്കുന്നുന്ടെന്നോ മരിച്ചെന്നോ എന്റെ മകന് അന്വേഷിക്കാറില്ല. എന്റെ മകനെ കണ്ടിട്ട് എത്രയോ കൊല്ലങ്ങളായി മോനെ"
ടീച്ചര്‍ ഒന്ന് നിര്‍ത്തി, ആ കണ്ടം ഇടറാന്‍ തുടങ്ങിയിരിക്കുന്നു. ഒരു നിസ്സഹായായ ഒരമ്മയുടെ ദയനീയമായ വാക്കുകള്‍ എന്നില്‍ നൊമ്പരം പടര്‍ത്തി. ടീച്ചര്‍ തുടര്‍ന്നു.
"ഇവിടത്തെ ഈ അസ്ഥിത്തറകളെല്ലാം വിട്ട് അവനോടൊപ്പം ടൌണിലേക്ക് പോകാന്‍ എനിക്ക് മനസ്സുവന്നില്ല. എന്റെ മകന്റെ കുഞ്ഞുങ്ങളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. അവന് എന്നും ബിസിനെസ്സ് യാത്രകളിലും മറ്റുമായി തിരക്കിലേക്ക് ഊളിയിട്ടപ്പോള്‍ ഈ കരയില്‍ ഞാന്‍ ഒറ്റയ്ക്കായി. ചിലപ്പോള്‍ സങ്കടം കൊണ്ട് ഉറക്ക കരയും ചിലപ്പോള്‍ ചിരിക്കും,ഒറ്റയ്ക്ക് സംസാരിക്കും,സമയം നോക്കാതായി, തീയ്യതി അറിയാന്ടായി,ഞാന്‍ ഞാന്‍ മാത്രമായി ചുരുങ്ങി. നാട്ടുകാര്‍ക്ക് ഒരു പ്രേതത്തെ സൃഷ്ട്ടിക്കാന്‍ ഇതിലും കൂടുതല്‍ എന്തെങ്കിലും വേണോ?
ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ആ മാതൃ ദുഖത്തിന് മുന്നില്‍ എനിക്ക് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല.എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.കുറെ നേരത്തേക്ക് അവിടം വല്ലാത്ത നിശബ്ദതയായിരുന്നു.
"മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടാരോ പറഞ്ഞത് എത്ര പരമമായ സത്യം"! ടീച്ചറാണ് നിശ്ശബ്ദത ഭഞ്ചിച്ചത്, ഇനിയും ജീവിച്ചു തീര്‍ത്ത അത്രയൊന്നും ഇനി ജീവിക്കെണ്ടല്ലോ. നാട്ടുകാരുടെ പ്രേതമായിട്ടാണെങ്കില്‍ അങ്ങിനെ!ഇനിയൊരു ആത്മഹത്യ വയ്യ. നിന്നെ സഹായിക്കാന്‍ എനിക്ക് കഴിയില്ല മോനെ,എന്നോട് ക്ഷമിക്കൂ, നിന്റെ നെറുകയില്‍ കൈ വെച്ച് അനുഗ്രഹിക്കാന്‍ മാത്രമേ ഇപ്പോള്‍ എനിക്ക് കഴിയൂ. ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്ത എത്രയോ മനുഷ്യരില്ലേ? അവരില്‍ ഒരുവളായി ഇനിയുള്ള കാലവും ഞാന്‍ ഇവിടെ കഴിഞ്ഞോളാം...എന്നോട് പൊറുക്കൂ....സോറി..സോറി..... "
ടീച്ചര്‍ പിന്നെയും പിറു പിറുത്തു കൊണ്ടിരുന്നു.വൃദ്ധ സദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെക്കാള്‍ വളരെ ദയനീയമായ ഒരു ചുറ്റുപാടില്‍ ജീവിക്കുന്ന ആ ടീച്ചറുടെ മുഖം, തിരിച്ചുള്ള എന്റെ യാത്രയില്‍ മനസ്സില്‍ വല്ലാത്തൊരു വേദനയായി അവശേഷിച്ചു.ജീവിത സായാഹ്നം ദരിദ്രമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്നും വേറിട്ടൊരു നേര്‍ക്കാഴ്ച!
Monday, May 25, 2009
Subscribe to:
Post Comments (Atom)
50 comments:
"മകന്,ഭാര്യ, മക്കള്‍ എല്ലാം എനിക്ക് അന്യമായ പദങ്ങളാണ് കുഞ്ഞേ. നീയാ ഫോണ്‍ കണ്ടോ? വല്ലപ്പോഴും ആ ഫോണില്‍ നിന്നും ഒരു ശബ്ദമുണ്ടാകുമെന്ന് കരുതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാത്തിരിക്കയാണ് ഞാന്‍. ഇവിടെ ഒരമ്മ ജീവിചിരിക്കുന്നുന്ടെന്നോ മരിച്ചെന്നോ എന്റെ മകന് അന്വേഷിക്കാറില്ല. എന്റെ മകനെ കണ്ടിട്ട് എത്രയോ കൊല്ലങ്ങളായി മോനെ"
ഇങ്ങനെ വിലപിക്കുന്ന അമ്മമാര്‍ ഇന്ന് ഒരു സാധാരണ കാഴ്ച്ചയായിരിക്കുന്നു! ഉപേക്ഷിക്കപ്പെടുന്ന അമ്മമാര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണീരോടെ!
നടന്ന സംഭവം തന്നെയാണോ മാഷേ?
പാവം ടീച്ചര്‍! മക്കള്‍ നോക്കാനില്ലാതെ ഒറ്റയ്ക്കായി പോയ അവര്‍ അവസാനം നാട്ടുകാര്‍ക്ക് പ്രേതവുമായി അല്ലേ?
എന്തായാലും വിവരണവും രാഘവന്റെ പ്രത്യക്ഷപ്പെടലുമെല്ലാം കൂടിയായപ്പോള്‍ കഥയ്ക്ക് ഭീകരത വന്നിട്ടുണ്ട്
എന്റമ്മോ ചുമ്മാ പേടിപ്പിച്ചല്ലേ? വളരെ നന്നായിട്ടുണ്ട്. എനിക്ക് അമ്മയെ കാണാന്‍ തോന്നി, കഥ വായിച്ചു കഴിഞ്ഞതും ഞാന്‍ അമ്മയെ വിളിക്കുകയായിരുന്നു. അഭിനന്ദനങ്ങള്‍!
വാഴക്കോടാ, പേടിപ്പിക്കും എന്ന് കരുതിയ പോസ്റ്റ് വേദനിപ്പിച്ചു...
നല്ല പോസ്റ്റ്. പാവം ടീച്ചര്‍.
അഭിപ്രായങ്ങള്‍ക്ക് നന്ദി,
ശ്രീ ഇത് നടന്ന കഥയാണോ എന്ന് അറിയില്ല, ഇത്തരം ഒരു പാട് അമ്മമാര്‍ നമുക്കിടയില്‍ ഉണ്ടാവാം എന്നതിന് എനിക്ക് സംശയമില്ല. അരുണിനും, ആര്യനും നന്ദി അറിയിക്കുന്നു.ഇനിയും കാണുമല്ലോ!
സസ്നേഹം....വാഴക്കോടന്‍!
valare manoharamaayi avatharipicchirikkunnu..manassil thatti..
avasanatthe aa sori sori vendiyirunnilla..vaayikkan nalla ozhukkundaayirunnu..
ധ്രിഷ്ടദ്യുംനന്‍ , താങ്കളുടെ പേര് ഒരു ആവര്‍ത്തി കൂടി പറയാന്‍ തന്നെ വിഷമം. ഈ പേര് കേള്‍ക്കുമ്പോള്‍ കോളേജില്‍ അവതരിപ്പിച്ച ഒരു മിമിക്സ് കിറ്റ് ഓര്‍മ്മ വന്നു. പിന്നേ സോറി എന്ന് പറയിപ്പിച്ചത് ഒരു ടീച്ചറല്ലേ എന്ന് കരുതിയാണ്. കഥ ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ സന്തോഷം! ഇനിയും വരുമല്ലോ! സ്നേഹത്തോടെ.....വാഴക്കോടന്‍.
വാഴക്കോടന്‍ അവതരണം രസകരം. ചുരുങ്ങിപ്പോയെന്ന ദുഖമുണ്ട്.
പാര (ഖണ്ഠിക) തിരിക്കുകയാണെങ്കില്‍ വായനാസുഖം മെച്ചപ്പെട്ടെനെ.
ഏറനാടന്‍, അഭിപ്രായം അറിയിച്ചതില്‍ നന്ദി. വല്ലാതെ നീട്ടിവലിച്ച് അതിന്റെ സ്വാഭാവികത കളയേണ്ട എന്ന് കരുതി. പിന്നേ ഖണ്ഠിക തിരിക്കാന്‍ തീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം! ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ! സസ്നേഹം....വാഴക്കോടന്‍
dear maji
കാലപ്രസക്തിയുള്ള പോസ്റ്റ് ...വളരെ നന്നായിട്ടുണ്ട് ..മാതാപിതാക്കളെ മറന്നവര്‍ക്ക് ഒരു ഓര്‍മപെടുത്തലാണ് ഇത്.. ഇനിയും എഴുതുക ...നിന്റെ ഊര്‍ജം കാമ്പുള്ള പോസ്റ്റിനായി നീക്കിവേക്കുക ..ഇത് പോലെ ..
ഭാവുകങ്ങള്‍ ...
സസ്നേഹം നസി
വാഴക്കോടന്‍,
വളരെ നന്നായിരുന്നു.ഇന്ന് നാട്ടില്‍ നടക്കുന്ന വലിയ ഒരു പ്രശ്നം തന്നെയാണ് ഇത്.വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു...ഭാവുകങ്ങള്‍......
മുന്നോട്ടു നടക്കുംതോറും എന്റെ ദൂരക്കാഴ്ച്ചകളെ ഇരുട്ട് വിഴുങ്ങിക്കൊണ്ടിരുന്നു .ഈ കഥയിലെ പ്രെമേയം പോലെ തന്നെ വാക്കുകള്‍.മനസ്സിനെ നോവിക്കാനും വായനകാരനെ മുന്നോട്ടു കുട്ടികൊണ്ടു പോകാനും കഥയ്ക്കു കഴിഞ്ഞു.
നല്ല ആശയം പുതിയ ചിന്തകള്‍ മനോഹരമായ എഴുത്ത്
അഭിനന്ദനങ്ങള്‍
സ്വകാര്യമായി പറയുകയാണ്
ജീവിത സായാഹ്നം ദരിദ്രമാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്നും വേറിട്ടൊരു നേര്‍ക്കാഴ്ച! ഇത് പോലെ എനിക്ക് അറിയാവുന്ന ഒരു അമ്മയുണ്ടു പക്ഷെ അത് വിദേശങ്ങളില്‍ കഴിയുന്ന മക്കള്‍ക്ക് ഉപേക്ഷിച്ചതാണ്.മക്കള്‍ ധനികരും അമ്മ ദരിദ്രയും
അഭിപ്രായങ്ങള്‍ പങ്കുവെച്ച കൂട്ടുകാര്‍ക്ക് നന്ദി അറിയിക്കട്ടെ. കഥ നിങ്ങള്‍ക്ക് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. പാവപ്പെട്ടവന് നേരിട്ട് അറിയുന്നതു പോലെ ഇനിയും അനേകം അമ്മമാര്‍ ഉണ്ടായിരിക്കാം! ഏറ്റവും ചുരുങ്ങിയ പക്ഷം ഈ കഥ വായിക്കുന്നവരെങ്കിലും മാതാപിതാക്കളെ ഉപേക്ഷിക്കില്ല എന്ന് പ്രത്യാശിക്കുന്നു. സ്നേഹത്തോടെ!
ഈ കഥ ശരിക്കും ഫീല്‍ ചെയ്തു. എന്റെ ഇന്നത്തെ മൂഡ് ശരിക്കും കളഞ്ഞു. എന്നാലും എനിക്ക് ശരിക്കും ഇഷ്ട്ടമായി. വളരെ നല്ല കഥ. ഭാവുകങ്ങള്‍...
Enik vayaaaaaaaaa
കഥാപാത്രങ്ങളെല്ലാം അവസാനം പ്രേതമായി മാറും എന്ന് കരുതി വളരെ കരുതലോടെ വായിച്ചു ..പക്ഷെ പറ്റിച്ചില്ലേ
പേടിപ്പിചെങ്കിലും ഹ്രുദയസ്പർശി....
വാഴക്കോടൻ,
ഇത് ഞാൻ മുന്നെ വായിച്ചിരുന്നോ അതോ ഇത്തരം കഥാപാത്രങ്ങളിലൂടെ കടന്ന് പോയതാണോ എന്ന് സംശയം..
ഇതൊരു ക ഥയാണെങ്കിലും ഇങ്ങിനെ ഏറെ പ്രേതങ്ങളെ പുതു തലമുറ സൃഷ്ടിക്കുന്നുണ്ട് ഇന്ന് . സ്വയം പ്രേതമായി മാറാൻ തയ്യറെടുക്കുന്നവരും..
വളരെ നന്നായി എഴുതിയിരിക്കുന്നു.
ഓ.ടോ..
വാഴക്കോട് ഞാന്‍ വന്നിട്ടുണ്ട്. നല്ല ഗ്രാമം.
ഈ വഴി വന്ന് കഥ വായിച്ച് അഭിപ്രായം അറിയിച്ച നിങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും എഴുതാന്‍ പ്രചോതനം നല്കുന്നു. സസ്നേഹം...വാഴക്കോടന്‍.
വളരെ നല്ല കഥ(?)....
കഥയാണെങ്കിലും ഇത് ഇന്ന് മക്കള്‍ വിദ്യാഭ്യാസത്തിനു അനുസരിച്ച് ജോലിയും വിദേശവാസവും ആയി പോകുന്ന സമയത്ത് പലപ്പോഴും മാതാപിതാക്കള്‍ ഒറ്റയ്ക്കാകുന്ന കാഴച സര്‍വ്വസാധാരണമാകുന്നു.
വാഴക്കൊടന് അതു നന്നായി അവതരിപ്പിച്ചു.
ജീവിതമൂല്യങ്ങളെക്കാള് ധനത്തിനു പ്രാധാന്യം കല്പ്പിക്കുമ്പോള് മറക്കുന്നത്.ബന്ധങ്ങള്‍ക്ക് ധനത്തേക്കാള്‍ മൂല്യമുണ്ട്ന്നും എന്നും അതേ നിലനില്‍ക്കൂ എന്നും മ്മനസ്സിലാക്കുമ്പോള് വൈകിപ്പോകരുത്....
വളരെ നന്നായിട്ടെഴുതി, ഒറ്റപ്പെടുന്നതിന്റെ നൊമ്പരം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
ഞാന്‍ പുതിയതാണ്, ഒന്നു വന്നു അഭിപ്രായങ്ങള്‍ പറയൂ
ഇവിടെ വന്ന് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കട്ടെ. ഇനിയും ഈ വഴി വരുമല്ലോ!സ്നേഹപൂര്‍വ്വം.........വാഴക്കോടന്‍.
വായിച്ചു...
ഖണ്ഡിക തിരിക്കേണ്ടത് അത്യാവശ്യമാണെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
ഇനിയും വരാം.. ആശംസകളോടെ..
റീപോസ്ടാണേ! "ചിന്തയുടെ റിഫ്രെഷ് ലിങ്ക് ടെസ്റ്റ് ചെയ്തതാ.....ക്ഷമിക്കൂ........
ഖണ്ടിക തിരിച്ചിട്ടുണ്ട്. അഭിപ്രായത്തിന് നന്ദി. ഇനിയും വരുമല്ലോ!
വാഴക്കോടന്‍, വളരെ നനായി അവതിരിപ്പിച്ചു ഈ കഥ! അവസാനം വരെ പ്രേതം ഉണ്ടോ ഇല്ലയോ എന്ന ഒരു ഉള്‍ഭയം, ഡ്രാക്കുള നോവലിന്റെ തുടക്കത്തില്‍ ജോനാതന് ഡ്രാക്കുള കോട്ടയിലേക്ക് പോകുന്ന രംഗങ്ങളെ ഓര്‍മിപ്പിച്ചു! കഥയുടെ അവസാനം എത്തുമ്പോഴേക്ക് പണം മനുഷ്യനെ എത്രത്തോളം മോശമാക്കാം എന്ന് പറഞ്ഞു വച്ചിരിക്കുകയും ചെയ്യുന്നു. അക്ഷര തെറ്റുകള്‍ വരാതെ ശ്രദ്ധിക്കുമല്ലോ.?
പേടിച്ചില്ല, പക്ഷേ മനസ്സില്‍ ഒരു വിങ്ങല്‍.
അമ്മയുടെ ആ ദുഃഖം ശരിക്കും ഫീല്‍ ചെയ്തു
അപ്പുവേട്ടാ, അഭിപ്രായത്തിന് വളരെ നന്ദി. അക്ഷരത്തെറ്റ് തീര്‍ച്ചയായും ശ്രദ്ധിക്കാം. കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇനിയും ഈ വഴി വരുമല്ലോ.
അരുണ്‍. ഇവിടെ വന്നതില്‍ സന്തോഷം. പേടിപ്പിക്കാന്‍ ഉദ്ദേശിചില്ലാട്ടൊ. ഒരു സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടി മനപ്പൂര്‍വ്വം പ്രേതം എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചതാ. ഇനിയും കാണുമല്ലോ.
സസ്നേഹം,
വാഴക്കോടന്‍
ഭയപെടുത്തുന്ന അന്തരീക്ഷത്തിൽ തുടങി ,ഒടുവിൽ ദുരന്തങൾ വിഷാദ രോഗിണീയാക്കിയ ,തനിച്ചിരുന്നു പുലമ്പുന്ന ഒരേകാകിനി യാണ്
ബംഗ്ലാവിലെ പ്രേതം എന്നു പറഞ്ഞുവച്ചത് നന്നായി...
...ഒറ്റപ്പെട്ടു പോയ ഒരമ്മയുടെ നൊമ്പരം...
ശരിക്കും ഹൃദയ സ്പര്‍ശിയായ കഥ... വഴക്കോടന്‍ ഈ ഭ്ലോകാത്തിലെ മലയാളികള്‍്ക്ക് ഒരു അഭിമാനമാണ്...
Keep up the good work...
ഫോളോ അപ് മെയിൽ വഴി ..മെയിൽ ബോക്സിൽ വീണ്ടും പ്രേതം വന്നപ്പോൾ ഒന്ന് കൂടി വായിച്ചു.
അഭിപ്രായം മുന്നെ അറിയിച്ചിരുന്നു.
ഈ അഭിപ്രായത്തിന് എക്സസ് ൽ ലഗേജ് ചാർജ് അടക്കേണ്ടി വരുമോ ?
ഇഷ്ടപ്പെട്ടു. പാവ അമ്മ..
കാര്യമൊക്കെ ശരി. വയസ്സുകാലത്ത് ഒരു തുണയില്ലാതാകണത് മഹാകഷ്ടം. വയസ്സാകാത്തവന് ഒരു തൊഴിലില്ലാതാവണത് അതിലേറെ കഷ്ടം. ഇജ്ജത് ബൃത്തിയായി എഴുതി ബെച്ചിട്ടൊണ്ട്. പച്ചേങ്കി മനിശമ്മാരെ പ്യാടിപ്പിക്കാന്‍ ഇതൊരു ഞായമാണോ ബായക്കോടാ :)
ഇതുപോലെ എത്രയോ അമ്മമാരുണ്ട് നമുക്കു ചുറ്റും. മക്കള്‍ക്കു് ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം ജീവിതം മാത്രം, പിന്നെന്തിന് അമ്മ?
ishtaayi
ആ ടീച്ചറെ നേരിട്ട് കണ്ട പ്രതീതി.
നല്ല അവതരണം. വായിച്ച് കഴിഞ്ഞപ്പോൾ മനസിലൊരു വിങ്ങൽ.
നല്ല കഥ
വായിച്ചപ്പോള്‍ നടുക്കം തോന്നി. ആകാംക്ഷ സൃഷ്ടിക്കുന്ന നല്ല രചനാശൈലി...
വളരെ നല്ല അവതരണം.
ഹൃദയസ്പൃക്കായി അവതരിപ്പിച്ചു....
അഭിനന്ദനങ്ങള്‍!
നന്നായിറ്റിയ്കൂന്നു മാഷേ...
:)
ഞെട്ടിച്ചു കളഞ്ഞല്ലോ നിന്റെ ഈ എഴുത്ത്, അതി മനോഹരമായ അവതരണം നല്ല ശൈലി,
നമിക്കുന്നു സുഹ്രുത്തേ..
Enikkariyavumma chila ammamarkkum koodi ... Manoharam ... Ashamsakal...!!!
നല്ല പോസ്റ്റ്. പാവം ടീച്ചര്‍.
വാഴക്കടന് താങ്കള്‍ ഒരു പോഴക്കോടന്‍ അല്ല എന്നു വീണ്ടും തെളിയിച്ചു.....
നല്ല കഥ.... :)
അവസാനം വരെയും പ്രേതം ഉണ്ടോ ഇല്ലെയോ എന്നൊരു സസ്പെന്‍സ് നിലനിര്‍ത്തി. പിന്നെ പ്രേതത്തെക്കാള്‍ ദുരവസ്ഥയില്‍ ജീവിക്കുന്ന ടീച്ചറുടെ കാര്യം വിവരിച്ചപ്പോള്‍ ഒരു വിഷമം.... !
ആശംസകള്‍....
പ്രേതങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായില്ലേ?
(എന്റെ ചിന്തകള്‍:
ടീച്ചര്‍ക്ക് വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ള സ്ഥിതിക്ക് ഈ ഏകാന്തതയ്ക്ക് പരിഹാരമെന്ന നിലയില്‍, ആ ബംഗ്ലാവിന്റെ ഒരു ഭാഗം എന്തെങ്കിലും പൊതുസ്ഥാപനം നടത്താന്‍ കൊടുത്താലെന്താ?
അതായത്, പൊതു ലൈബ്രറി,പ്രാര്‍ത്ഥനാ കേന്ദ്രം,വ്യദ്ധസദനം, എന്നിങ്ങനെയൊക്കെ)
കഥയെന്ന നിലയില്‍ നല്ല അവതരണമായിരുന്നു വാഴക്കോടന്റേത്.
ഒന്നും എഴുതുന്നില്ല... എഴുതാന്‍ പോയാല്‍ ഒത്തിരി എഴുതേണ്ടി വരും...കണ്ണ് നിറഞ്ഞു പോയി.
ഒറ്റപ്പെട്ട ഒരു പാവം ടീച്ചറുടെ നൊംബരം നെഞ്ചിലേക്ക് ഏറ്റ് വാങ്ങിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി.
ഇനിയും ഈ വഴി വരുമല്ലൊ.
സസ്നേഹം,
വാഴക്കോടന്‍
കഥയ്ക്കുള്ളിലെ കഥയാണു പ്രധാനം....
Post a Comment