Wednesday, May 4, 2011

മനസ്സമാധാനം(മിനിക്കഥ)

മരത്തണലില്‍ വിഷണ്ണനായി ഇരുന്ന അയാളുടെ അരികിലേക്ക്, മാലാഖയെപ്പോലെ സൌന്ദര്യമുള്ള ഒരു കൊച്ചു പെണ്‍കുട്ടി നടന്ന് ചെന്നു. കാഴ്ചയില്‍ ഒരു മൂന്ന് വയസ് പ്രായം തോന്നിയ്ക്കും.അയാളുടെ ഇരിപ്പ് കണ്ട് അവള്‍ കൊഞ്ചിക്കൊണ്ട് ചോദിച്ചു, 

“അങ്കിള്‍, അങ്കിളെന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്?”

ആ കൊച്ചുമോളെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു, 

“മോളെ, എന്റെ മകളെ ഉപദ്രവിക്കുന്ന ഒരു അക്രമിയെ തടഞ്ഞപ്പോള്‍ അവനെന്നെ കഠാര കൊണ്ട് കുത്തി വീഴ്ത്തി. കണ്ടോ എന്റെ ശരീരത്തിലെ മുറിവുകളൊക്കെ തുന്നിക്കെട്ടിയിരിക്കുന്നത്” 

അയാള്‍ ആ കുട്ടിക്ക് തുന്നിക്കെട്ടിയ മുറിപ്പാടുകള്‍ കാട്ടിക്കൊടുത്തു.എന്നിട്ടവളോട് ചോദിച്ചു,

“ആട്ടേ മോളെന്താ ഇവിടെ തനിച്ച് നടക്കുന്നത്?”

ആ ചോദ്യത്തിന് മുന്നില്‍ മുഖത്ത് നിരാശ നിഴലിച്ച ആ കുഞ്ഞ് പതിഞ്ഞ സ്വരത്തില്‍ പറയാന്‍ തുടങ്ങി, 

“ഒരു ദിവസം അച്ഛനെനിക്ക് ഒത്തിരി മിഠായികള്‍ തന്ന് എന്നെ  സന്തോഷിപ്പിച്ചു , പിന്നെ...പിന്നെ അച്ഛന്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. എനിക്ക് വേദന സഹിക്കാതായപ്പോള്‍ ഞാന്‍ അലറിക്കരഞ്ഞു.അന്നേരം ആരും കേള്‍ക്കാതിരിക്കാന്‍ അച്ഛനെന്റെ വായും മൂക്കുമെല്ലാം മുറുകെ പൊത്തിപ്പിടിച്ചു.പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല അങ്കിള്‍”

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ആ ഉത്തരത്തിന് മുന്നില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.,ഹൃദയം വിങ്ങിപ്പൊട്ടി,അയാള്‍ ദൈവത്തെ വിളിച്ച് കൊണ്ട് പറഞ്ഞു,

“മരിച്ച് മുകളില്‍ വന്നാലും ഒരു മനസ്സമാധാനവും ഇല്ലല്ലോ രക്ഷിതാവേ...”

66 comments:

വാഴക്കോടന്‍ ‍// vazhakodan said...

ഇന്നത്തെ സമൂഹ മന്‍ഃസ്സാക്ഷിക്ക് മുന്‍പില്‍ ഈ കഥാപാത്രങ്ങളെ ഞാന്‍ തുറന്ന് വിടുന്നു.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

Palavattam said...

രക്തം രക്തത്തെ തിരിച്ചറിയാത്ത കാലം...........സ്വന്തം പെണ്‍മക്കളെ പിതാക്കന്മാരില്‍ നിന്ന് തന്നെ കാത്തു രക്ഷിക്കേണ്ടി വരുന്ന നിസ്സഹായരായ അമ്മമാരുടെ കാലം........ഈ ലോകത്തിന് കറങ്ങിത്തീര്‍ക്കാന്‍ ഒരുപാടു സമയം ഒന്നും ശേഷിച്ചിട്ടുണ്ടെന്ന്‍ ഞാന്‍ വിശ്വസിക്കുന്നില്ല.........

ശ്രദ്ധേയന്‍ | shradheyan said...

എവിടെ ശിഹാബേ... മക്കളെ കൂട്ടിക്കൊടുക്കുന്ന അമ്മമാരുടെ കൂടി കാലമാണിത്. നമ്മുടെ മക്കളെ ആര് രക്ഷിക്കും!!

കഥ കാലോചിതം വാഴേ..

Unknown said...

മനസ്സാക്ഷി മരവിച്ച സമൂഹത്തില്‍ ഇതൊരു വനരോദനം മാത്രമാവും, ദൈവം തുണ!

കഥ ഇന്നത്തെകാലത്തിനു യോജിച്ചത് തന്നെ.

ഏ.ആര്‍. നജീം said...

കഥ ഇഷ്ട്ടായി..
ഇന്നത്തെ കപടലോകത്തെ ജനങ്ങളുടെ സുരക്ഷിതത്വമില്ലായ്മ, ഷിഹാബ് കമന്റിൽ പറഞ്ഞത് പോലെ രക്തം രക്തത്തെ തിരിച്ചറിയാനാവാത്ത കാലം ഇങ്ങനെ വിവിധ അർത്ഥതലങ്ങൾ കുറഞ്ഞ വരികളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.. അവസാനം മനോഹരമായ ഒരു ട്വിസ്റ്റും. അഭിനന്ദനങ്ങൾ വാഴക്കോടൻ..

noordheen said...

ഉള്ള മനസ്സമാധാനം കളഞ്ഞല്ലോ വാഴേ..
കൊള്ളാം.ഇന്നത്തെ സമൂഹത്തിലേക്ക് തിരിച്ച് പിടിച്ച ഒരു കണ്ണാടി തന്നെ

അപര്‍ണ്ണ II Appu said...

മനസ്സില്‍ ഒരു നടുക്കം തീര്‍ത്തു ഈ കൊച്ചു കഥ
ആശംസകള്‍..

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി!

Irshad said...

എന്താ പറയുക? അല്ല, എന്തു പറഞ്ഞിട്ടെന്താ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:(

sumayya said...

വാഴക്കോടാ, ചങ്ക് തകര്‍ത്തല്ലോ!
ഇങ്ങനെ പേടിപ്പിക്കാതെ..

നല്ലി . . . . . said...

:-(

പാവത്താൻ said...

Really Haunting.
രണ്ട് അഛന്മാര്‍.......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇതിലൊരു ഗുണപാഠമുണ്ട്.അഭിനന്ദനങ്ങള്‍ പക്ഷെ, മനുഷ്യന്റെ ഒരിക്കലും മാറാത്ത സ്വഭാവവൈകല്യത്തെക്കുറിച്ചു ഊന്നിപ്പറയാനായിരിക്കാം കഥയിലെ അവസാന ആത്മഗതമെങ്കിലും അതിലൊരു വൈചിത്ര്യം നിഴലിച്ചു.ദൈവസന്നിധിയിൽ ചെന്നെത്തും വരെ മാത്രമല്ലെ ഈ പരീക്ഷണങ്ങൾ നിലനിൽക്കപ്പെടുകയുള്ളൂ?പിന്നീട് പരിഹാരങ്ങൾ മാത്രമേയുണ്ടാവു.

Unknown said...

കാലം ! കലികാലം

വാഴക്കോടന്‍ ‍// vazhakodan said...

ആറങ്ങോട്ട്കര മുഹമ്മദിക്ക: ഇത് എന്റെ മത വിശ്വാസങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഒരു കഥയല്ല.മരണ ശേഷം എന്ത് എന്നതിനെക്കുറിച്ച് പലരും പല വിശ്വാസക്കാരാണല്ലോ.ഇവിടെ വിശ്വാസത്തിലൂടെ കാണാനല്ല മറിച്ച് പൊതുവായ ഒരു നാടന്‍ പ്രയോഗത്തിലൂന്നിയാണ് ഞാന്‍ അവസാനിപ്പിച്ചത്.
മരിച്ച് മണ്‍നടിഞ്ഞാലും മനഃസ്സമാധാനം കിട്ടില്ല എന്ന പ്രയോഗത്തിന് ഒരു കാരണം കണ്ടെത്തി അവതരിപ്പിച്ചെന്ന് മാത്രം!

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ അറിയിക്കുന്നു!

Hashim said...

ഈ ഒരൊറ്റ കഥ മതി വാഴക്കോടനിലെ പ്രതിഭയെ തിരിച്ചറിയാന്‍.
കുറഞ്ഞ വാക്കുകളില്‍ രണ്ട് അഛന്മാരുടെ താരതമ്യം, അതും ഇന്നത്തെ ദുഷിച്ച സമൂഹത്തില്‍ നിന്നും
അഭിനന്ദനങ്ങള്‍...

സൂത്രന്‍..!! said...

സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം ...

ലടുകുട്ടന്‍ said...

ശെരിക്കും നടന്നതും നടക്കുന്നതും ആയ സംഭവം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മനുഷ്യന്റെ രണ്ടു വ്യത്യസ്ത മുഖങ്ങള്‍... ആദ്യത്തെ മുഖം അപ്രത്യക്ഷമാകുന്ന സമകാലികതയില്‍ രണ്ടാം മുഖത്തിന്റെ ഭീകരത കൂടുതല്‍ വെളിവാകുന്നു.
അഭിനന്ദനങ്ങള്‍...

വയ്സ്രേലി said...

;-(

ഷെരീഫ് കൊട്ടാരക്കര said...

ഒരു പെണ്‍കുട്ടിയെ വളര്‍ത്തി കൊണ്ട് വരാന്‍ നാം ആരെയെല്ലാം സൂക്ഷിക്കണം പടച്ചോനേ!
കഥ വ്യത്യസ്തത പുലര്‍ത്തി പ്രിയ മജീ.

Sabu Kottotty said...

നമുക്കു ചുറ്റും നടക്കുന്നതുതന്നെ. നാം ആത്മാര്‍ത്ഥമായി പ്രതികരിക്കാത്തതും......

ഒരു തിരിച്ചറിവിന് ഈ കഥയും ഉപകാരപ്പെടട്ടെ. വാഴക്കോടന് ആശംസകള്‍...

എന്‍.പി മുനീര്‍ said...

ഇക്കാലത്ത് കേട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള കഥ കൊള്ളാം

Anil cheleri kumaran said...

മിനി ആയാലെന്താ ഇത്രയൊക്കെ തന്നെ ധാരാളം.

Lipi Ranju said...

ഈശ്വരാ... അപ്പൊ മരിച്ച് മുകളില്‍ ചെന്നാലും മനസ്സമാധാനം പ്രതീക്ഷിക്കണ്ടല്ലേ!!!
കഥ കൊള്ളാംട്ടോ... മകളുടെ മാനം രക്ഷിക്കാന്‍ വേണ്ടി ജീവന്‍ കളഞ്ഞ അച്ഛനും, അച്ഛന്‍റെ
ക്രൂരതയാല്‍ ജീവന്‍ പോയ മകളും ഒരുമിച്ച്...
അതും ഒരു ചെറുകഥയില്‍ ... സമ്മതിച്ചിരിക്കുന്നു.

abu :) said...

ടച്ചിംഗ്...

Unknown said...

വര്‍ത്തമാന പരിസരം പറഞ്ഞു തരുന്ന , കാണിച്ചു തരുന്ന വരികള്‍...
ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. നന്മ നിറഞ്ഞ നാളേക്ക് വേണ്ടി പ്രാര്‍ഥിക്കാം...

മൻസൂർ അബ്ദു ചെറുവാടി said...

ലിപി പറഞ്ഞത് തന്നെ . മികച്ച ഈ കഥയുടെ പൊരുള്‍ അതാണ്‌.
നന്നായി. ആശംസകള്‍

Yasmin NK said...

രാവിലേതന്നെ മഞ്ഞുതുള്ളിയുടെ ബ്ലൊഗില്‍ പോയി മനസമാധാനം പോയിട്ടിരിക്കുവായിരുന്നു.ദേ ഇപ്പൊ ബാക്കീം കൂടി പോയിക്കിട്ടി.സമാധാനമായല്ലോ..?

Naushu said...

:(

വാഴക്കോടന്‍ ‍// vazhakodan said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഇന്നത്തെ വാര്‍ത്തകള്‍ ഇതിനേക്കാള്‍ ഭയാനകമാണെന്ന തിരിച്ചറിവിലാണ് ഇങ്ങനെയൊരു കഥ രൂപപ്പെട്ടത്!

നന്ദിയോടെ...

sumitha said...

മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥ.ഒരു മകളെ വളര്‍ത്തി വലുതാക്കാന്‍ ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ട് തന്നെ!

സച്ചിന്‍ // SachiN said...

ഈ രണ്ട് കഥകളിലേയും കഥാപാത്രങ്ങളേ നേരിട്ട് കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.തോന്നലല്ല ഉറപ്പാണ്. ഇവര്‍ നമുക്ക് ചുറ്റുമു‍ണ്ട്.

വളരെ നന്നായി വാഴേ ഈ മിനിക്കഥ!

Anitha Madhav said...

ഇത് മിനിക്കഥയല്ല, ഇമ്മിണി വലിയ ഒരു കഥ തന്നെ.മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന താങ്കളുടെ രചനാ വൈഭവത്തെ പ്രശംസിക്കാതെ വയ്യ.
അഭിനന്ദനങ്ങള്‍

ramanika said...

ഒരുപ്പാടു പറയുന്ന ചെറിയ വലിയ കഥ !

yousufpa said...

നന്നായെടോ ചെങ്ങാതീ.

Typist | എഴുത്തുകാരി said...

നമുക്കു ചുറ്റും നടക്കുന്നതു്!

രഘുനാഥന്‍ said...

കഥ നന്നായിട്ടുണ്ട് വാഴേ

ആളവന്‍താന്‍ said...

എന്റെ മിനിക്കഥകളുടെ ബ്ലോഗിലെ ആദ്യ കഥ ഇതേ കാര്യമാണ് പറഞ്ഞത്. അതും ശരിക്കും നടന്ന, ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു സത്യം.. കഥ തുടരുന്നു പറ്റിയാല്‍ ഒന്ന് നോക്കിയേരെ വാഴച്ചേട്ടാ...

പാവപ്പെട്ടവൻ said...

നല്ല കഥകളാണ് ഇവിടെ വേണ്ടത് ..എന്നുപറയുമ്പോൾ പുതുമ വേണമെന്ന്...

നികു കേച്ചേരി said...

നേർരേഖയിൽ ഉപരിപ്ലവമായി പറഞ്ഞ ഒരു കഥ...അതിനാൽ തന്നെ ????

Renjith Kumar CR said...

ഇപ്പോള്‍ നമുക്ക് ചുറ്റും കാണുന്ന സ്ഥിരം വാര്‍ത്തകള്‍ :(
കഥ നന്നായിട്ടുണ്ട്

ajith said...

അവിടെയും ദുഃഖകരമായ ഓര്‍മ്മകള്‍ പിന്തുടരുമോ????

Prabhan Krishnan said...

കഥ നന്നായീ മാഷേ..!!
ഇത്തിരി നേരം കൊണ്ട് ഒത്തിരി വലിയ കാര്യം.
ഒത്തിരിയൊത്തിരിയാ‍ശംസകള്‍...!!

സ്വാഗതം...
http://pularipoov.blogspot.com/

Kalam said...

:(

jayanEvoor said...

തകർപ്പൻ കഥ!

തരികിട വാസു said...

:( നന്നായി പറഞ്ഞു ഈ നൊമ്പരമുണര്‍ത്തുന്ന കഥ!
ആശംസകള്‍

Arun said...

നന്നായിട്ടുണ്ട് വാഴേ ഈ കൊച്ചു കഥ. മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു.
ആശംസകള്‍

Saranya said...

First time here ... following you ..Your blog is simply superb..Do visit my blog when time permits and hope you will follow me too !!
http://worldofsaranya.blogspot.com/
http://foodandtaste.blogspot.com/

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

പെണ്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനം രണ്ടു വ്യത്യസ്ത വീക്ഷണങ്ങളില്‍ നിന്ന് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദങ്ങള്‍!!

Anonymous said...

കാലോചിതമായ കഥ...പെണ്മക്കളെ കാമാസക്തിയോടെ നോക്കുന്ന അച്ഛന്‍ മരുടേം, മക്കളെ കൂട്ടിക്കൊടുക്കുന്ന അമ്മമാരുടെം കാലം........അപ്പോള്‍ പെണ്‍കുട്ടികളെ ആരാണ് സംരക്ഷിക്കേണ്ടത്.....?
നല്ല കഥ.....ഒരായിരം ആശംസകള്‍....

Sidheek Thozhiyoor said...

ഹൃദയത്തില്‍ തൊട്ട കഥ, വാഴക്കോടാ .

http://venattarachan.blogspot.com said...

മക്കളെ മാതാപിതാക്കള്‍ രക്ഷിക്കുന്ന കാലം മാറി ഇനി മക്കളെ ദൈവം രക്ഷിക്കട്ടെ

കുഞ്ഞൂസ് (Kunjuss) said...

ഇന്നിന്റെ നേരായ കഥ... എന്തേ നമ്മള്‍ ഇങ്ങിനെയായത്, ഇത്തരം ക്രൂരത എങ്ങിനെ നമ്മിലുണ്ടായി...? ആലോചിക്കുന്തോറും ഒരെത്തും പിടിയും ഇല്ലാതെ കാട് കയറുന്ന ചിന്തകള്‍ക്ക് നേരെ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ....

മനസ്സില്‍ തൊട്ട കഥ വാഴക്കോടാ...

ദൃശ്യ- INTIMATE STRANGER said...

നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുനത്

നിഷനിയാസ് said...

കഥ വളരെ ഇഷ്ടപ്പെട്ടു.ആശംസകളോടെ...

dilshad raihan said...

allahu rakshikatte

(നൗഷാദ് പൂച്ചക്കണ്ണന്‍) said...

അസ്സലായി
ആശംസകളോടെ

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu...... blogil puthiya post..... HERO- PRITHVIRAJINT PUTHIYA MUKHAM...... vaayikkane.....

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

Roy... said...

കൊള്ളാം... നന്നായിരിക്കുന്നു.. നല്ല ആഖ്യാനശൈലി...

Roy... said...

കൊള്ളാം... നന്നായിരിക്കുന്നു.. നല്ല ആഖ്യാനശൈലി...

പെണ്‍കൊടി said...

കഥ കൊള്ളാം .. സന്ദര്‍ഭത്തിനു ഏറ്റവും അനുയോജ്യം.

കടുത്ത ശിക്ഷാ നടപടികളും വിദ്യാഭ്യാസവും മാത്രം പോരാ ഇത്തരം ക്രൂരതകള്‍ നിര്‍ത്തലാക്കാന്‍ ... ആണും പെണ്ണും പരസ്പര ബഹുമാനത്തോടെ വളരണം ... ഒരാള്‍ക്ക്‌ മറ്റൊരാളേക്കാള്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന "ഞാനാണ്‌ വലുത്‌ " എന്ന തോന്നലാണ്‌ 'അടിച്ചമര്‍ത്താനുള്ള' പ്രേരണയായി മാറുന്നത്.

Mahesh Ananthakrishnan said...

ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ കേക്കുമ്പോള്‍ നടുക്കമായിരുന്നു... ഇന്ന് ഇപ്പോള്‍ മാധ്യമങ്ങളില്‍ സ്ഥിരമാണ്..... സാക്ഷരകേരളം !!! വിവരം വട്ടപൂജ്യം....

Vinodkumar Thallasseri said...

Good