Friday, February 20, 2009

സമര്‍പ്പണം

ജീവിതത്തിന്റെ യൌവനം മുഴുവന്‍ ഈ മണലാരണ്യത്തില്‍ ഹോമിച്ച് പകരമൊന്നും നേടാനാവാതെ ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ അന്യന്മാരായി ജീവിക്കേണ്ടിവന്ന ഒരായിരം പ്രവാസികള്‍ക്കായി ഞാനീ ബ്ലോഗ് സമര്‍പ്പിക്കുന്നു......
പ്രവാസം പരമസത്യമായിതീര്‍ന്ന കാലഘട്ടത്തില്‍ അതില്‍നിന്നും ഒട്ടും മാറിച്ചിന്തിക്കാന്‍
കഴിയാത്തത്ര ബാഹ്യ സമ്മര്‍ദത്താല്‍ ഈ മണലാരണ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരങ്ങളുടെ കൂട്ടത്തില്‍ ഈ ഞാനും!
ചുട്ടുപൊള്ളുന്ന വെയിലിനെയും മരംകോച്ചുന്ന തണുപ്പിനെയും രോഗങ്ങളെയും ദുരിതങ്ങളേയും അതിജീവിച്ച് മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം തുന്നിചേര്‍ക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍ ഉള്ളിലെവിടെയോ അവശേഷിച്ചിരുന്ന സര്‍ഗാത്മകതയുടെ അണഞ്ഞ കരിന്തിരിയില്‍ ഇനിയും ഒരു പുതുവെളിച്ചം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാനും എന്റെയീകൊച്ചു ബ്ലോഗിന് ആരംഭം കുറിക്കട്ടെ! നിങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു............... സസ്നേഹം,
വാഴക്കോടന്‍

7 comments:

Rafeek Wadakanchery said...

സ്വാഗതം വാഴക്കോടാ‍..
ആദ്യത്തെ അഭിപ്രായം എന്റെ വക. മുന്‍ “ക്രൂരതകള്‍“ ആവര്‍ത്തിച്ചുകൊണ്ടു കൂടുതല്‍ രചനകള്‍ നിറയട്ടെ എന്ന ആശംസകളും നേരുന്നു. പഴയ തൊലിക്കട്ടി സഹിച്ചിരുന്ന കൂട്ടുകാര്‍ കാത്തിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

കടിഞ്ഞൂല്‍ അഭിപ്രായത്തിനു നന്ദി റഫീക്ക്. പ്രാരാബ്ധപ്പെട്ടിയില്‍ എവിടെയോ പൊടിപിടിച്ചുകിടന്നിരുന്ന ഒരു കഥാകാരന്റെ മനസ്സാണ് ആദ്യം തപ്പിക്കിട്ടിയത്, എന്നാലങ്ങിനെ തന്നെയാകട്ടെയെന്നു ഞാനും കരുതി ഒരുകൊച്ചു സാഹസം കാണിക്കുകയാണ്. അവിവേകങ്ങള്‍ തുടര്‍ന്നും സഹിക്കുമല്ലോ! അഭിപ്രായങ്ങള്‍ തുടര്‍ന്നും അറിയിക്കുക......സസ്നേഹം...വഴക്കോടന്‍

Anonymous said...

aa perumazhayil kariyilayai kattath lakshya millathe adunna chanjattakkaranai marade nokkuka, peedida.

വരവൂരാൻ said...

വാഴക്കോടാ...ആ മൂള്ളുർക്കരയുടെ വളവൊന്നു തിരിഞ്ഞാൽ വരവൂരായ്‌, വരവൂരാനു...
ധൈര്യമായ്‌ തൊടങ്ങിക്കോ... ആശംസകൾ നേർന്നുകൊള്ളുന്നു.

ശ്രീ said...

വൈകിയാണെങ്കിലും സ്വാഗതം

മാണിക്യം said...

വാഴക്കൊടാ
അരങ്ങേറ്റം മോശമായില്ല..
ഒരു സകലകലാവല്ലഭന്റെ നിറഞ്ഞ ബ്ലോഗായി
‘വാഴക്കോടന്‍’ ബൂലോകം കീഴടക്കട്ടെ
എന്ന ആശംസകളോടേ
മാണിക്യം

Unknown said...

vazhakkoda njanum oru pravasi yane thankalude blog eyide yane sradikkan thudangiyathe nannayittunde veendum veendum ezhuthuka